താൾ:CiXIV131-6 1879.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 153 —

ഏഴും 10) മുതുമുള്ളുകൾ പന്ത്രണ്ടും 11) കടിമുള്ളുകൾ അഞ്ചും 12) എന്നിങ്ങ
നെ മൂന്നു പങ്കു തന്നെ 13).

1. കഴുത്തുമുള്ളുകളിൽ ചെണ്ടക്കുറ്റി കണക്കേ തലയെ ചുമക്കുന്ന
ആധാരാസ്ഥിയും14) അതിൻ കീഴേ പല്ലോടൊത്ത ദന്താസ്ഥിയും 15) മറ്റു
ള്ളവറ്റിൽനിന്നു ഭേദിച്ചിരിക്കുന്നതു തലയെ യഥേഷ്ടം അങ്ങും ഇങ്ങും
മേലും കീഴും ഇളക്കിക്കൊൾവാൻ തന്നെ 16). ഈ പലവക തിരിച്ചൽ
സാധിക്കേണ്ടതിന്നു ആ മുള്ളുകൾക്കു തമ്മിൽ അധികം മുറുകിയിടുങ്ങിയ
പിടിത്തമില്ലെങ്കിലും തലയുടെ ഭാരം അവറ്റെ ഇടവിടാതെ അമൎത്തി
വരികയാൽ വേണ്ടുന്ന ഉറപ്പു കൂടുന്നു താനും. എന്നാൽ തൂക്കിക്കളയുന്നവ
രുടെ തലയിൽനിന്നു ഉടലിന്റെ ഭാരമെല്ലാം തൂങ്ങുമ്പോഴോ അവരുടെ
നെട്ടെല്ലു വലിഞ്ഞു ആ രണ്ടു മുള്ളുകൾ എളുപ്പത്തിൽ ഓരായം വിട്ടുളുക്കി
ശ്വാസകോശങ്ങളുടെ മുഖ്യ തന്തുക്കൾ 17) പുറപ്പെടുന്ന പൃഷ്ടമജ്ജയുടെ
ആ സ്ഥലത്തെ തന്നെ ഞെക്കുകയാൽ പെട്ടെന്നു മരണമുണ്ടാകുന്നു. ഇ
തോൎത്താൽ തുമ്പില്ലാത്ത വിനോദത്തിന്നായി കുട്ടികളെ തലകൊണ്ടു
പൊന്തിക്കുന്നതും മറ്റും അനൎത്ഥമുള്ള കളിയെന്നും പലർ അതിനാൽ
മരിക്കയോ മറ്റവൎക്കു ഓരോ കേടു തട്ടുകയോ ചെയ്തിരിക്കുന്നു എന്നും ബോ
ധിക്കും.

2. പിന്നെ പന്ത്രണ്ടു മുതുമുള്ളുകളിൽനിന്നു രണ്ടു വാരിയെല്ലുകൾ വീ
തം മുളെച്ചിരിക്കയാൽ അവ ഇരുപത്തുനാലു വാരിയെല്ലുകൾക്കു ആധാ
രം ആകുന്നു.

3. തലക്കൽ നടുമുള്ളിന്റെ ഇളന്തലയും കടിപ്രദേശത്തു മുതുതലയും
ഉണ്ടാകകൊണ്ടു കടിമുള്ളുകൾ അഞ്ചും ശരീരത്തിന്റെ ആട്ടം കുനിച്ചു
മറിച്ചു തിരിച്ചു മുതലായ അനേക വിവിധ അനക്കങ്ങൾക്കുപയോഗമാ
കയാൽ മനുഷ്യന്നൊത്ത മൈയൊതുക്കമുള്ള സൃഷ്ടി വേറേയില്ല എന്നറി
വൂതാക.

2. മൂടുപൂണെല്ലു. സാക്ഷാൽ നെട്ടെല്ലിന്റെ തുടൎച്ചയായ മൂടുപൂ
ണെല്ലിന്നു ശിശുപ്രായസ്ഥൎക്കു അഞ്ചു മുള്ളുകൾ ഉണ്ടെങ്കിലും അവ ക
റെകാലം കൊണ്ടു ഏകദേശം ഓരെല്ലായി ചമയുന്നു. ക്രൂശാകൃതിയുള്ള
ഈ എല്ലു നെട്ടെല്ലിന്റെ കടിത്തലയും ഉക്കെൽക്കെട്ടിൻ പിൻപുറത്തു
വൈരപ്പൂൾ കണക്കേ കുടുക്കിയ എല്ലും അത്രേ. അതിനോടു മുമ്പറഞ്ഞ

10) Cervical vertebrae. 11) Dorsal vertebrae. 12) Lumbar vertebrae, 13) പൂണു
മുള്ളു അഞ്ചും (os sacrum, ത്രികാസ്ഥി) വാൽമുള്ളുനാലും (os cocygis, ഗുദാസ്ഥി) എന്നിവ കൂട്ടി
യാൽ നെട്ടെല്ലിന്നു ആകേ മുപ്പത്തുമൂന്നു മുള്ളുകൾ ഉണ്ടു. 14) Atlas, ശിരാധാരം. 15)
Dentatus, Epistropheus. 16)21–22ആം ഭാഗങ്ങൾ നോക്കിയാൽ ആധാരയെല്ലു പിടരിയെ
ല്ലിൻ പെരുന്തുളയിൽ കൂടി കടന്നു നില്ക്കുന്നപ്രകാരം വിളങ്ങും. 17) Nerves മജതന്തു, നരമ്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/161&oldid=188228" എന്ന താളിൽനിന്ന് ശേഖരിച്ചത്