താൾ:CiXIV131-6 1879.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 151 —

സായ്പും കരുതി അക്കല്ലിന്റെ കണ്ടങ്ങൾ എവിടെ എല്ലാം ഉണ്ടെന്ന
റിവാൻ ആളയച്ചു തിരക്കിച്ചു ക്രമത്താലേ ഇരുവരുടെ ഉത്സാഹം കൊ
ണ്ടു ഗന്നോ സായ്പിന്നു രണ്ടു വലിയ കണ്ടങ്ങളെയും വാരൻ നായകന്നു
ചെറിയ കണ്ടങ്ങളെയും കിട്ടിയതിനാൽ അവറ്റെ തമ്മിൽ പറ്റിക്കയും
ചെയ്തു. ഫലസ്തീനനാട്ടിലേ പഴമക്കൂട്ടം ആ കല്ലിനെ പരീസു നഗര
ത്തിനു ദാനമായി കൊടുക്കയും അതിന്റെ ഒരു വാൎപ്പു ദ്യിബ്സിൻ കല്ലി
നെ 12) കൊണ്ടു എടുപ്പിച്ചു ലണ്ടനിലേ പൌരാണികശാലെക്കു കൊടുത്ത
യക്കയും ചെയ്തു.

12) Gypsum അറവിയിൽ ദിയിബ്സിൻ എന്നും ഫാൎസ്സിയിൽ ദ്യബ്സിൻ എന്നും ഖല്ദായയിലേ
ഗിഫേസ് എന്നും ഉള്ള ശബ്ദത്തിൽനിന്നു എല്ലാ വിലാത്തി ഭാഷകളിലേ വാക്കുളവായതു.

THE BONES OF THE TRUNK (1).

ഉടമ്പെല്ലുകൾ—ദേഹാസ്ഥികൾ (൧)

ശരീരത്തിൽ എല്ലുകൾ അഞ്ചു വിധമാകുന്നു.

൧. നെടുമുള്ളിലേ മുതുകെല്ലകൾ ഇരുപത്തുനാലു 1)
൨. മൂടുപൂണെല്ലു ഒന്നു 2).
൩. വാരിയെല്ലുകൾ ഇരുപത്തുനാലു 3).
൪. എതിർമുള്ളൂ ഒന്നു 4).
൫. ഉക്കെൽക്കെട്ടു ഒന്നു 5).

1) കൃഷി വളപ്പുകളിൽ കണ്ണു കൊള്ളുന്നതിന്നു പുല്ലുകൊണ്ടും മറ്റും
അവലക്ഷണമായ ആളുരു നാട്ടമേൽ കെട്ടി നിൎക്കനേ വെക്കുന്നു. അതിന്നു

1) Vertebrae. 2) Os sacrum, ത്രികം, ത്രികാസ്ഥി. 3.) Ribs, Costae, പാൎശ്വാസ്ഥികൾ.
4) Breast-bone, Sternum, ഉരോസ്ഥി. 5) Pelvis.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/159&oldid=188223" എന്ന താളിൽനിന്ന് ശേഖരിച്ചത്