താൾ:CiXIV131-4 1877.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

ടിയിൽനിന്നു വരുന്ന പുക ഇവിടെ എത്തുന്നില്ല, അതുകൊണ്ടു എന്റെ
മതാമ്മയുടെ ഉടുപ്പൂ എല്ലായ്പോഴും നല്ല വെടിപ്പാകും, എന്നും മറ്റും പ
ലതും വലിയ സരസമായി സംസാരിച്ചു. പിന്നെ അവൾ മതാമ്മയെ
ഉടുപ്പിപ്പാൻ ചെന്നപ്പൊൾ, അങ്ങിനെ തന്നെ കീൎത്തിച്ചു: ഇപ്പുരയിൽ എ
നിക്കു സ്വൎഗ്ഗത്തിലെ പോലെ സുഖം ഉണ്ടാകും, നാലു പുരകളിലും എ
ന്റെതു വിശേഷമുള്ളതാകുന്നു, എന്നു പറഞ്ഞു.

മതാമ്മ: നീ വിചാരിക്കുന്നപ്രകാരം നിനക്കു സൌഖ്യം ഉണ്ടാകട്ടെ.

പിറ്റെ ദിവസം ആയ ചോറു വേപ്പാൻ പുരയിൽ ചെന്നപ്പൊൾ
ബുത്ത്ലരുടെ ഭാൎയ്യ തന്റെ പുരയുടെ വാതിലിനെ അല്പം തുറന്നു, ആയ
യുടെ കിണ്ടിയുടെ മേലും വെറ്റിലപ്പെട്ടിയുടെ മേലും കുറയ വെള്ളം
തുകിക്കളഞ്ഞു.

അപ്പോൾ ആയ വളരെ കോചിച്ചു; എടാ, ഇതു എന്താണ, എന്റെ
സാമാനങ്ങളുടെ മേൽ വെള്ളം തൂകിക്കളക എന്നു വലിയ ശബ്ദത്തോ
ടെ നിലവിളിച്ചു.

നാലു പുരകളിൽ നിന്റെതു തന്നെ വിശേഷം എന്നു നീ പറഞ്ഞി
ല്ലെ, അതു കൊണ്ടാണ, എന്നു ബു ത്ത്ലരുടെ ഭാൎയ്യ അകത്തു നിന്നു കൂകി.

ഞാൻ അങ്ങിനെ പറഞ്ഞതു നീ എങ്ങിനെ അറിഞ്ഞു: ഞാൻ ആ
വാക്കു പറഞ്ഞില്ല. ഇല്ലാത്തതിനെ എന്തിനു പറയുന്നു. എന്നു ആയ
പറഞ്ഞു. നി അങ്ങിനെ പറഞ്ഞു, ദോവിച്ചിയും കുസ്സിനിക്കാരന്റെ ഭാൎയ്യ
യും അതിനെ അറിഞ്ഞിരിക്കുന്നു. നീ മതാമ്മയോടു തന്നെ പറഞ്ഞ
പ്പോൾ ദോവിച്ചി അതു കേട്ടു, എന്നു ബുത്ത്ലരുടെ ഭാൎയ്യ പറഞ്ഞു.

ഞാൻ അങ്ങിനെ പറഞ്ഞു എങ്കിൽ, ഞാൻ ഉള്ളതു തന്നെ പറഞ്ഞു,
നാലു പുതിയ പുരകളിൽ എന്റെതു നല്ലതു. നല്ല പുര എനിക്കു കിട്ടേ
ണം, എന്നു മതാമ്മ താൻ നിശ്ചയിച്ചു.

എന്നാറെ ദോവിച്ചിയും കുസ്സിനിക്കാരന്റെ ഭാൎയ്യയും തങ്ങളുടെ പുര
കളിൽനിന്നു പുറത്തു വന്നു വലിയ ശബ്ദത്തോടെ ആയയെ ചീത്ത
പറഞ്ഞു തുടങ്ങി. പിന്നെ ആയ അവരെ താഴ്ത്തി പറവാനായി ഉച്ച
ത്തിൽ നിലവിളിക്കയും ദുഷിക്കയും ചെയ്ത സമയത്തു അവളുടെ ചോറു
ഉണ്ടാക്കുന്ന പെണ്ണം കോലായിൽ വന്നു വായ്പടയിൽ ചേൎന്നു. ഈ നാ
ല്വരും കുറയ നേരം തമ്മിൽ വാവിഷ്ടാനം ചെയ്ത ശേഷം ബുത്ത്ലരുടെ
ഭാൎയ്യ പഴക്കവും കീറിയതുമായ ഒരു ചെരിപ്പു എടുത്തു ആയയെ എറി
ഞ്ഞു. അപ്പോൾ ആയ ഒരു ശൈത്താന്റെ ചേലായി എറിഞ്ഞവളുടെ
നേരെ പാഞ്ഞു. അടിയും പിടിയും വലിയും തുടങ്ങിയതിനെ ദോവിച്ചി
യും കുസ്സിനിക്കാരന്റെ ഭാൎയ്യയും കണ്ടു പോരിനു അണഞ്ഞപ്പോൾ, ആ
യയുടെ വേലക്കാരത്തിയും യജമാനത്തിയുടെ രക്ഷെക്കായി അപ്പടവെട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/91&oldid=186681" എന്ന താളിൽനിന്ന് ശേഖരിച്ചത്