താൾ:CiXIV131-4 1877.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

യ്തു. എന്നാറെ എദ്വൎദരാജാവിനു സസ്ഥത ഇല്ല പിണക്കം അവന്റെ
സ്വന്ത ഭവനത്തിൽനിന്നു ഉത്ഭവിച്ചു. അതുകൊണ്ടു അവൻ ഇനി അഞ്ചു
സംവത്സരം ജീവിച്ചതിൽ തന്റെ അനുജനായ ക്ലെരൻസതമ്പുരാനെ വെ
റുതെ കൊല്ലിച്ച ശേഷം മഹാദുഃഖിതനും നിൎഭാഗ്യവാനുമായി മരിക്കയും
ചെയ്തു (1483). ബലം പ്രമാണവും അന്യായവുംകൊണ്ടു തന്റെ ഭവന
ത്തെ പണിയുന്നവനു ഹാനി വരാതെ ഇരിക്കയില്ല, എന്നതിനു ഈ രാ
ജാവു ഒരു ദൃഷ്ടാന്തമത്രെ. (To be continued.)

THE NEW HEART.

ഒരു പുതിയ ഹൃദയം.

ഒരു രാത്രിയിൽ ഭയങ്കരമുള്ള കൊടുങ്കാറ്റു അടിച്ചതിനാൽ കുസ്സിനി
ക്കാരൻ ബുത്ത്ലർ, ദോവി, ആയ എന്നിവരുടെ പുരകൾ ഇടിഞ്ഞു വീണു.
ദൈവകരുണയാൽ ആൎക്കും ഒരു ഹാനിയും വന്നില്ല. ആയയുടെ ചോറു
ഉണ്ടാക്കുന്ന പെണ്ണിനു മാത്രം അല്പം മണ്ണു കാലിന്മേൽ വീണതിനാൽ
കുറയ വേദന ഉണ്ടായിരുന്നു.

രാവിലെ സായ്പും മതാമ്മയും ഇടിഞ്ഞു വീണ പുരകളെ നോക്കി നി
ന്നപ്പോൾ, സായ്പു പറഞ്ഞു: ഈ പുരകളെ പുതുതായി കെട്ടേണം, എ
ങ്കിലും ഈ സ്ഥലം നന്നല്ല. എനിക്കു പാൎപ്പാനായി നല്ല ഭവനം വേ
ണം. അതു പോലെ എന്റെ പണിക്കാരും സൌഖ്യമുള്ള പുരകളിൽ
പാൎത്താൽ എനിക്കു സന്തോഷം ഉണ്ടാകും. പിന്നെ സായ്പു പൂത്തോട്ടത്തി
ന്റെയും പുഴയുടെയും നടുവിൽ എപ്പൊഴും നല്ല കാറ്റുകൾ വീശുന്ന
ഒരു സ്ഥലം കണ്ടു. അവിടെ നാലു പുതിയ പുരകളെ കെട്ടുവാൻ കല്പി
ച്ചു. പുരകൾ തീൎന്നപ്പൊൾ ഓരോന്നിനു ഈ രണ്ടു വെടിപ്പള്ള മുറികളും,
മുൻഭാഗത്തു ഓരോ കോലായും ഉണ്ടു. അവ നാലും ബഹു സൌഖ്യമുള്ള
പാൎപ്പിടങ്ങൾ തന്നെ, എന്നു എല്ലാവരും സമ്മതിച്ചു. പിന്നെ ബുത്ത്ല
ൎക്കും കുസ്സിനിക്കാരനും ദോവിക്കും ഓരോ പുരയും, ആയക്കും ഒരു പുരയും
കിട്ടുക കൊണ്ടു, അവൎക്കു വളരെ സന്തോഷം ഉണ്ടായിരുന്നു. ആയെക്കു
പ്രത്യേകമായി എല്ലാം ഒരു കൌതുകം പോലെ തോന്നി, രണ്ടു മുറികളും
ഒരു കോലായും ഉണ്ടല്ലൊ, ഉഷ്ണകാലത്തു ഞാൻ വടക്കു ഭാഗത്തു കുത്തി
രുന്നു. പുഴക്കാറ്റു കൊണ്ടു വെള്ളത്തിന്മേൽ ഓടുന്ന തോണികളെ നോ
ക്കിക്കൊള്ളും, ശീതകാലത്തു തെക്കെ ഭാഗത്തിൽ ഇരുന്നു, വെയിലിന്റെ
ചൂടുകൊണ്ടു ആശ്വസിക്കും എന്നു പറഞ്ഞു. പിന്നെ അവൾ തന്റെ
പുരയുടെ വാതില്ക്കൽ കുത്തിരുന്നു. മറ്റെ ഭവനക്കാരോടു ഓരോന്നു വിളി
ച്ചു: ഇവിടെ നമുക്കു നല്ലവണ്ണം ഉറങ്ങാം, തോട്ടിയുടെ മുഷിഞ്ഞിരിക്കുന്ന
പിള്ളരുടെ കരച്ചൽ നമ്മെ ഇവിടെ അസഹ്യപ്പെടുത്തുകയില്ല. അങ്ങാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/90&oldid=186680" എന്ന താളിൽനിന്ന് ശേഖരിച്ചത്