താൾ:CiXIV131-4 1877.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 88 —

ലിൽ ചേൎന്നാറെ, ഐവരും തമ്മിൽ പൊരുതുകയും നിലവിളിക്കയും
ചെയ്തതിനെ വിവരിപ്പാൻ കഴിയുന്നത ആർ?

ഇതെല്ലാം സംഭവിച്ചപ്പോൾ സായ്പും മതാമ്മയും തീനിൽ ഇരുന്നു
നിലവിളിയെയും കേട്ടു, ശബ്ദം അങ്ങാടിയിൽ നിന്നത്രെ വരുന്നു, എന്നു
ആദ്യം തോന്നിപ്പോയി, എങ്കിലും നോക്കുമ്പോൾ പുതിയ പുരകളിൽ
പാൎക്കുന്ന പെണ്ണുങ്ങൾ തന്നെ അടികലശൽ തുടങ്ങി എന്നറിഞ്ഞാറെ,
സായ്പു ബുത്ത്ലരെ വിളിച്ചു, കാൎയ്യത്തെ അറിവാനായിട്ടു അവിടെ അയച്ചു.

ബുത്ത്ലർ എത്തിയപ്പോൾ പട അതികഠോരം എന്നെ വേണ്ടു. ചി
ലരുടെ മൂക്കിൽ കൂടി ചോര ഒലിച്ചു തൂകി. ചിലരുടെ മുഖം മാന്തിയും
പൊട്ടിയുമിരുന്നു. ആയ ദോവിച്ചിയുടെ അടി കൊണ്ടിട്ടു, മുഖം എല്ലാം
വീങ്ങി ഇരുന്നു. അവർ ബുത്ത്ലരെ കണ്ടപ്പോൾ പോർ അമൎന്നു, ഓരോ
രുത്തിയും തന്റെ തന്റെ പുരയിലേക്കു പാഞ്ഞു ഒളിച്ചിരുന്നു. പിന്നെ
ബുത്ത്ലർ തന്റെ ഭാൎയ്യയെ മുറിയിലാക്കി വാതിലിനെ പൂട്ടി സായ്പിന്റെ
അടുക്കൽ മടങ്ങി ചെന്നു വൎത്തമാനം പറഞ്ഞു.

വൈകുന്നേരത്തു ആയ മതാമ്മെ ഉടുപ്പിടാൻ ചെല്ലുമ്പോൾ, അവളു
ടെ കണ്ണും ചുണ്ടും, മുഖത്തിന്റെ ഒരു ഭാഗവും വളരെ വീങ്ങിയിരുന്നു. അ
വൾ തുണി കൊണ്ടു മുഖത്തെ മറച്ചു വെച്ചു, എന്നിട്ടും മതാമ്മ എല്ലാം
അറിഞ്ഞു അവളോടു: പുതിയ പുരയിൽ സ്വൎഗ്ഗത്തിലെ പോലെ സുഖം
ഉണ്ടാകും, എന്നു നീ ഇന്നലെ പറഞ്ഞില്ലയോ? എന്നാൽ അസൌഖ്യ
ത്തിന്റെ ചില ഹേതുക്കൾ പുതിയ പുരയിലും ഉണ്ടു, എന്നു തോന്നുന്നു,
എന്നു പറഞ്ഞു.

പുതിയ പുരയിൽ ഒരു കുറവുമില്ല മതാമ്മേ, ഈ ഹിന്തു രാജ്യത്തെ
ങ്ങും ഏതു സായ്പിന്റെ പണിക്കാൎക്കു ഇത്ര നല്ല പുരകൾ ഉണ്ടു? എങ്കി
ലും ഇങ്ങിനെത്ത അയല്ക്കാർ ഉണ്ടായാൽ, കോവിലകത്തും സുഖം ഉണ്ടാ
കുന്നില്ല. അള്ളാ, ആ ബുത്ത്ലരുടെ ഭാൎയ്യ എന്തു വല്ലാത്ത ഒരു ഗൎവ്വിഷ്ഠി
യും ദുശ്ശീലക്കാരത്തിയുമാണ. പിന്നെ ആ ദോവിച്ചി, നോക്കുക മതാമ്മേ,
എന്റെ മുഖത്തു കുത്തിയതു എല്ലാം വീങ്ങിയിരിക്കുന്നു. കഴിയും എങ്കിൽ
അവൾ എന്നെ കൊല്ലും നിശ്ചയം.അയ്യോ എങ്ങിനെത്ത കൂട്ടരാണ ഇവർ!

മതാമ്മ: എന്നാൽ നീ മിണ്ടാതെ അവിടെ നിന്നു, അവരുടെ അടി
കൊള്ളുകയും ചീത്തവാക്കു കേൾക്കുകയും ചെയ്തുവല്ലോ?

ആയ: അയ്യോ മതാമ്മേ, ഞാൻ ഈ താണവരുടെ അടി മിണ്ടാതെ
കൊള്ളുവാൻ പോകുമോ?

മതാമ്മ: എന്നാൽ ആ താണവരോടു കലമ്പി അടികലശൽ കൂടു
ന്നതു നിനക്കു ശങ്ക ഒട്ടുമില്ല, എന്നു തോന്നുന്നു. ഈ ദുശ്ശീലവും പകയും
അസൂയയും ഹൃദയത്തിൽ ഇരിക്കുവോളം നിനക്കു സ്വൎഗ്ഗത്തിൽ തന്നെ
യും സുഖം ഉണ്ടാകയില്ല. അതുകൊണ്ടു നിങ്ങൾ വീണ്ടും ജനിക്കുന്നില്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/92&oldid=186682" എന്ന താളിൽനിന്ന് ശേഖരിച്ചത്