താൾ:CiXIV131-4 1877.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

രിചാൎദ കോവിലകക്കാരുടെ ഉപദേശം കേട്ടു, കുറയ നേരത്തേക്കു അവരു
ടെ അപേക്ഷ വിചാരിയാതെ പാൎത്തു. (ക്രിസ്താ. 1381).

എന്നാറെ കലഹക്കാർ നഗരത്തിൽ പ്രവേശിച്ചു ഭംഗിയുള്ള പല
കൊട്ടാരങ്ങളെയും കൊള്ളയിട്ടും തീ കൊടുത്തും വൻഗോപുരത്തെ ആക്ര
മിച്ചും കെന്തർപുരിയിലെ മുഖ്യാദ്ധ്യക്ഷനെ പിടിച്ചു കുല ചെയ്തും, തെരു
ക്കളിൽ കണ്ടു കിട്ടിയ ഏതു ധനവാനെയും അന്യദേശക്കാരനെയും ഹിം
സിച്ചുംകൊണ്ടു നടന്നു. നഗരവീഥികൾ ഏതു നാശത്തെയും നിവൃത്തി
യാക്കുവാൻ ഒരുങ്ങിയിരിക്കുന്ന വികൃതികളും കുടിച്ചു മത്തന്മാരായി നില
ത്തു വീണുകിടക്കുന്ന ദുൎജ്ജനങ്ങളും കൊണ്ടു നിറഞ്ഞിരുന്നു. ഇത്തൊഴി
ലുകൾ നഗരത്തിൽ നടന്നപ്പോൾ രാജാവു കോവിലകം വിട്ടു, നഗരസ
മീപത്തു പാളയം ഇറങ്ങിയ മത്സരികളുടെ ഒരു കൂട്ടം ചെന്നു കണ്ടു , സ്നേ
ഹമായി അവരോടു സംസാരിച്ചു: നിങ്ങളുടെ സങ്കടം ഞാൻ തീൎക്കും, എ
ന്നു പറഞ്ഞു ദ്രോഹം നിമിത്തം തടവിൽ അകപ്പെട്ടവരെ വിട്ടയക്കും;
എന്ന വാഗ്ദത്തം ചെയ്തു അവരെ ശാന്തപ്പെടുത്തിയ ശേഷം, രാജാവി
ന്റെ ഈ കല്പന നമുക്കു മതി, എന്നു പലരും വിചാരിച്ചു ദുൎമ്മതം വിട്ടു
സമാധാനത്തോടെ തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോയി. പിറ്റെ
നാൾ രാജാവു നഗരമേധാവിയേയും മറ്റും ചില കോവിലകക്കാരേയും
കൂട്ടിക്കൊണ്ടു സ്മിത്ഥ്ഫീല്ദ, എന്ന സ്ഥലത്തു പാളയം ഇറങ്ങിയിരിക്കുന്ന
വത്തൈലരേയും, അവന്റെ കൂട്ടരേയും ചെന്നു കണ്ടു . അപ്പോൾ വ
ത്തൈലർ ശങ്കവിട്ടു ഗൎവ്വത്തോടെ മുതിൎന്നു, രാജാവിന്റെ നേരെ വരുന്ന
തിനെ നഗരമേധാവി കണ്ടു അവനെ അവിടെ വെട്ടിക്കൊന്നു. എന്നതി
നെ മത്സരികൾ കണ്ടു കോപമത്തരായി വില്ലുകളെ കുലെച്ചു, നാഥനു
വേണ്ടി പ്രതിക്രിയ ചെയ്യേണം, എന്നു വെച്ചു സംഘമായി രാജാവിന്റെ
യും അവന്റെ ചെറുകൂട്ടത്തിന്റെയും നേരെ ചെന്നപ്പോൾ, രാജാവു
ധൈൎയ്യം പൂണ്ടു, ശാന്തചിത്തനായി തനിച്ചു മുന്നോട്ടു ചെന്നു, കോപാ
ഗ്നിയാൽ പുകയുന്ന കൂട്ടത്തെ നോക്കി: അല്ലയോ, എന്റെ ജനങ്ങളേ,
നിങ്ങളുടെ രാജാവിനെ കൊല്ലുവാൻ പോകുന്നുവോ? വത്തൈലർ സ്വാ
മിദ്രോഹിയല്ലയോ? എന്റെ കൂടെ വരുവിൻ, ഞാൻ നിങ്ങളുടെ നാഥൻ
ആകും, എന്നു പറഞ്ഞാറെ അവരുടെ ക്രോധം നീങ്ങി ശാന്തതവന്ന
ശേഷം, അവർ രാജാവിനോടു കൂടെ ഇസ്ലംക്തോൻ, എന്ന ഉപനഗരത്തി
ന്റെ സമീപത്തുള്ള ഒരു സ്ഥലത്തേക്കു ചെന്നു, അവിടെ അവൻ തല
നാളിൽ അവരുടെ ചങ്ങാതികൾക്കു ചെയ്ത വാഗ്ദത്തങ്ങളെ ഇവൎക്കും ഉറ
പ്പിച്ചു. ഇതിന്നിടയിൽ പട്ടാളങ്ങൾ എത്തി എങ്കിലും ആയുധങ്ങൾ ഇ
ല്ലാത്ത ഈ കൂട്ടത്തെ തൊടരുതു എന്നു രാജാവു കല്പിച്ചു. ഇങ്ങിനെ രാ
ജാവിന്റെ സുശീലം കണ്ടു വാഗ്ദത്തങ്ങളെ കേട്ടതിനാൽ മത്സരികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/9&oldid=186598" എന്ന താളിൽനിന്ന് ശേഖരിച്ചത്