താൾ:CiXIV131-4 1877.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

ശാന്തരായി ധിക്കാരം വിട്ടു തങ്ങളുടെ വീടുകളിലേക്കു മടങ്ങിച്ചെന്നു. എ
ങ്കിലും കലഹം അമൎന്നശേഷം മന്ത്രിസഭ കൂടി നിരൂപിച്ചു, രാജാവു ദ്രോ
ഹികൾക്കു ചെയ്ത വാഗ്ദത്തങ്ങളെ ദുൎബ്ബലപ്പെടുത്തിയതുകൊണ്ടു, അവ
ന്റെ ജനരഞ്ജനെക്കു ബഹു കുറവു വന്നുപോയി. ഈ ദ്രോഹങ്ങൾ നട
ന്ന സമയത്തു രാജാവിനു പതിനാറാം വയസ്സു തികഞ്ഞതുകൊണ്ടു കോ
യ്മതാൻ ഏല്ക്കുന്ന കാലം ആയല്ലോ, എന്നു വെച്ചു അതിന്നായിട്ടു ഒരുങ്ങി
നിന്നു ബഹേമിയ രാജപുത്രിയായ അന്നയെ വേളികഴിച്ചു. അവൾ മഹാ
സുശീലയും ദയയുള്ളവളുമാകകൊണ്ടു, ജനങ്ങൾ അവൾക്കു പുണ്യവതി
എന്ന പേരിടുകയും ചെയ്തു.

എന്നാൽ രാജാവിന്റെ പ്രായം വൎദ്ധിച്ചതു പോലെ അവന്റെ സു
ബുദ്ധി വൎദ്ധിച്ചില്ല അവന്റെ പൂൎവ്വപിതാവായ രണ്ടാം എദ്വൎദിനു ആ
പത്തു വന്ന വഴിയിൽ താനും നടന്നു, തോഴന്മാൎക്കും പ്രത്യേക ഉപകാരങ്ങ
ളെ കാട്ടിത്തുടങ്ങി. അവന്റെ ഉറ്റ സ്നേഹിതൻ ഒക്സഫൊൎത്ത പ്രഭുവാ
യ രൊബൎത്തദേവേർ തന്നെ. ആയവനു രാജാവു ദുബ്ലിൻപുരാൻ എ
ന്നും, ഐയൎലന്തിൻ തമ്പുരാൻ എന്നുമുള്ള സ്ഥാനനാമങ്ങളെ ക്രമേണ
കല്പിച്ചു കൊടുത്തും ഈ കാൎയ്യംനിമിത്തം മഹാന്മാൎക്കു, ബഹു നീരസം
ഉണ്ടു, എന്ന ഗ്ലൊസസ്തർതമ്പുരാൻ അറിഞ്ഞു, ഇങ്ങിനെയുള്ള നിൎമ്മ
ൎയ്യാദകൾ രാജ്യത്തിൽ നടക്കരുതു എന്നു നിശ്ചയിച്ചു പലരുമായി നിരൂ
പിച്ചു, ഒരു കൂട്ടു കെട്ടുണ്ടാക്കി രാജാവിനു ഒരു അധികാരവുമില്ല എന്നു ക
ല്പിച്ചു, അവന്റെ മന്ത്രികളെയും ന്യായാധിപതിമാരെയും പിഴുക്കി, ചില
രെ കൊല്ലിക്കയും ചെയ്തു. പിന്നെ രാജാവു ഒരു സംവത്സരം അനങ്ങാ
തെ പാൎത്ത ശേഷം ഇതു അസഹ്യം എന്നു വിചാരിച്ചു, രാജ്യാധികാരം
ഏറ്റുകൊൾവാൻ തക്കം നോക്കി ആലോചനസഭയെ നീക്കി, കാൎയ്യാദി
കളെ താൻ നടത്തിച്ചു തുടങ്ങിയാറെ, കുറയക്കാലം ക്ഷേമം ഉണ്ടായി. എ
ന്നാൽ ഗ്ലൊസസ്തർ മറ്റു പല മഹാന്മാരുമായി ദൂഷ്യം വിചാരിച്ചു രഹ
സ്യത്തിൽ ഓരോ ദുഷ്കൂറുകളെ നടത്തിച്ചു ഇത്തൊഴിലുകളെ രാജാവു അ
റിഞ്ഞു: ഈ ദുഷ്ട കാരണവരുടെ ഉപദ്രവം ജീവനോളം പൊറുക്കാമോ?
ഈ കാൎയ്യത്തിനു ഞാൻ ഒരു നിവൃത്തിയെ വരുത്തും എന്നു ചൊല്ലി, ചി
ല ചങ്ങാതിമാരോടു കൂടെ തമ്പുരാന്റെ കോവിലകത്തു ചെന്നു, സ്നേഹ
ഭാവം നടിച്ചു ഗുണദോഷങ്ങളെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, രാജാവി
ന്റെ കൂട്ടാളികൾ തമ്പുരാനെ പിടിച്ചു കടല്പുറത്തു കൊണ്ടു പോയി ക
പ്പലിൽ കയറ്റി കല്ലായിക്കോട്ടയിലാക്കി പാൎപ്പിച്ചു. (ക്രിസ്താ. 1397.) ത
മ്പുരാൻ ആ കോട്ടയിൽനിന്നു മരിച്ചതുകൊണ്ടു അവൻ നേരില്ലാത്ത
രാജാവിന്റെ നിയോഗപ്രകാരം കുലപാതകരുടെ കൈയാൽ മരിച്ചു, എ
ന്നു പലരും പറഞ്ഞു. ഈ ചതിവിനാൽ രാജാവു ജനനീരസവും ലോ
കാപവാദവും തന്റെ മേൽ വരുത്തി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/10&oldid=186599" എന്ന താളിൽനിന്ന് ശേഖരിച്ചത്