താൾ:CiXIV131-4 1877.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ് ചരിത്രം.

(Continued from No. 12, page 188.)

കറുത്ത പ്രഭുവും അവന്റെ പിതാവായ മൂന്നാം എദ്വൎദും മരിച്ച
ശേഷം, രാജാധിപത്യം ഏല്ക്കുവാനായി കറുത്ത പ്രഭുവിന്റെ ഏകപുത്ര
നായ രിചാൎദിനു പ്രായം പോരായ്കയാൽ, അവന്റെ കാരണവരായ ലങ്ക
സ്തർ, ഗ്ലൊസസ്തർ, യോൎക്ക, എന്നീ മൂന്നു തമ്പുരാക്കന്മാർ രാജ്യത്തിലെ
വേറെ ചില മഹാന്മാരുമായി കാൎയ്യാദികളെ നടത്തിച്ചു. പരന്ത്രീസ്സും
സ്കൊത്ലാന്തുമായ യുദ്ധങ്ങൾ തീൎപ്പായിരുന്നില്ലെങ്കിലും, അവ മന്ദിച്ചേ ന
ടന്നുള്ളു. ലങ്കസ്തരും യോൎക്കും സ്പാന്യരാജപുത്രിമാരെ വേട്ടതുകൊണ്ടു, സ്പാ
ന്യയുടെ ഒരു അംശമായ കസ്തീലരാജ്യത്തിനു അവകാശം ചൊല്ലി, തങ്ങ
ളുടെ അവകാശത്തെ ഇംഗ്ലിഷസേനകളെകൊണ്ടു സ്ഥിരപ്പെടുത്തുവാൻ
ശ്രമിച്ചു. ഈ വക യുദ്ധങ്ങളുടെ ചെലവു കിട്ടേണ്ടതിനു മന്ത്രിസഭ കൂടി
നിരൂപിച്ചു, എദ്വൎദരാജാവിന്റെ അന്ത്യകാലത്തിൽ നടപ്പായിരുന്ന തല
പ്പണം (Poll-tax) പുതുതായി ചാൎത്തുവാൻ കല്പിച്ചു. ആളൊന്നു കാല
ത്താൽ എട്ടു അണ (ഒരു ശിലിങ്ങ്) മാത്രമെ കൊടുക്കേണ്ടു, എങ്കിലും പ
തിനഞ്ചു വയസ്സിനു മേല്പട്ടു ഏവരും, വടി കുത്തി കൂനരായി നടക്കുന്ന
കിഴവികിഴവന്മാരോളവും ഒരു പോലെ കൊടുക്കേണ്ടി വന്നതിനാൽ, ജന
ങ്ങൾക്കു വളരെ നീരസം ഉണ്ടായി. നിൎദ്ദയരായ ധനവാന്മാർ അതിന്റെ
കുത്തത ഏറ്റു, കഴിയുന്നെടത്തോളം ലാഭം ഉണ്ടാക്കുവാനായി ഹേമിച്ചു
പണം വാങ്ങി, പലപ്പോഴും സാധുക്കളുടെ നേരെ വല്ലാത്ത നിൎമ്മൎയ്യാദ
കളെ കാണിച്ചു. അതുകൊണ്ടു ജനങ്ങൾ ഏറ്റവും വെറുത്തു, ചില സ്ഥ
ലങ്ങളിൽനിന്നു മത്സരിച്ചു തുടങ്ങി. ആ സമയത്തു കെന്തിൽവെച്ചു ത
ലപ്പണം പിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ വത്തൈലർ, എന്നവന്റെ മക
ളെ അപമാനിക്കകൊണ്ടു, അവളുടെ അപ്പൻ അവനെ അവിടെ തന്നെ
കുത്തിക്കൊന്നു. പിന്നെ പുരുഷാരം വന്നു കൂടി കുലപാതകനെ തലവ
നാക്കി, രാജ്യത്തൂടെ കടന്നപ്പോൾ അനേകം മത്സരികൾ ചേൎന്നു തങ്ങൾ
സഹിച്ച സാഹസങ്ങൾ നിമിത്തം പ്രതികാരം വേണം, എന്നു നിശ്ച
യിച്ച ബഹു സംഘമായി ലൊണ്ടൻ നഗരത്തിന്നാമാറു നടന്നു. ഈ വൃ
ത്താന്തങ്ങൾ രാജ്യത്തിൽ ശ്രുതിപ്പെട്ടാറെ പല ദിക്കുകളിൽനിന്നും കലഹ
ക്കാർ ഇളകി കൂട്ടം കൂടി മൂലസ്ഥാനത്തിന്നായി പുറപ്പെട്ടു, വഴിയിൽ വെ
ച്ചു ധനവാന്മാരെ ഹിംസിച്ചും കവൎന്നും കൊണ്ടു വത്തൈലരുടെ സമൂ
ഹത്തോടു ചേൎന്നു. അവർ ലൊണ്ടൻ നഗരത്തിന്റെ സമീപത്തു എത്തി,
രാജാവിനെ കണ്ടു സങ്കടം ബോധിപ്പിക്കേണം, എന്നു ഉണൎത്തിച്ചപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/8&oldid=186597" എന്ന താളിൽനിന്ന് ശേഖരിച്ചത്