താൾ:CiXIV131-4 1877.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

മാസം കഴിഞ്ഞ ശേഷം (1470) എദ്വൎദരാജാവും ഏഴുനൂറു അനുചാരിക
ളോടു കൂടെ വടക്കു ഇംഗ്ലാന്തിൽ എത്തി. ജനങ്ങൾ വെറുതെ നോക്കി
നില്പുന്നു എന്നു കണ്ടപ്പോൾ മുന്നോട്ടു ചെന്നു, യോൎക്കിൽ കടന്നു നിവാ
സികളുടെ സമ്മതപ്രകാരം കുറയ കാലം ആശ്വസിച്ചു പാൎത്തു. പിന്നെ
അവൻ യാത്രയായി, രാജ്യാധിപത്യത്തിന്നല്ല ജന്മാവകാശത്തിന്നു മാത്രം
വന്നു എന്നു പറഞ്ഞു. അവൻ മുന്നോട്ടു ചെല്ലുമളവിൽ കൂട്ടം വൎദ്ധിക്കയും,
ലൊണ്ടൻ നഗരത്തിന്റെ അരികത്തുള്ള വൎവിക്കിന്റെ സൈന്യത്തെ എ
തിരിടുമ്പോൾ, ക്ലെരന്സ പ്രഭു വൎവിക്കിനെ ചതിച്ചു തന്റെ ആൾക്കാരുമാ
യി എദ്വൎദ രാജാവിന്റെ പക്ഷത്തിൽ ചേരുകയും ചെയ്തു. ചില ദിവസം
കഴിഞ്ഞാറെ എദ്വൎദ ലൊണ്ടനിൽ പ്രവേശിച്ചു ജനങ്ങളുടെ സന്തോഷ
ത്തോടെ വീണ്ടും രാജാസനത്തിൽ ഏറി, നിൎഭാഗ്യനായ ഹെന്ദ്രി രാജാവി
നെ രണ്ടാമതു തടവിൽ പാൎപ്പിച്ചു. പിന്നെ വൎവിൿ, ഒരു വലിയ സൈ
ന്യത്തോടു കൂടെ ബൎന്നത്ത്, എന്ന സ്ഥലത്തിൽ പടെക്കു ഒരുങ്ങിയിരിക്കു
ന്നു എന്ന രാജാവു അറിഞ്ഞു, തന്റെ സേനകളെ കൂട്ടി പുറപ്പെട്ടു ഒരു
വൈകുന്നേരത്തു ശത്രുവിന്റെ അടുക്കൽ എത്തി. അന്നു രാത്രി മുഴുവനും
ഇരുപക്ഷസേനകൾ അരികത്തു തന്നെ പാളയം ഇറങ്ങിപ്പാൎത്തു. വൎവി
ക്കിന്റെ അഴിനിലത്തിൽനിന്നു ഇടയിടെ ഓരോ വെടി പൊട്ടി കൂരിരുട്ടി
നെ അല്പം പ്രകാശിപ്പിച്ചു. രാവിലെ പോർ തുടങ്ങിയപ്പോൾ കനമുള്ള
മഞ്ഞു നിമിത്തം പോരാളികൾക്കു നേരെ നില്ക്കുന്ന ശത്രുവിനെ മാത്രമെ
കാണ്മാൻ കഴിഞ്ഞുള്ളൂ. രാജാവിന്റെ സൈന്യത്തിൽ മൂന്നാൽ ഒരു ഓ
ഹരി ഇളകി മണ്ടിത്തിരിപ്പാൻ തുടങ്ങിയതു അവൻ അറിയാതെ പൊരു
തുംകൊണ്ടു മുന്നോട്ട ചെല്ലുമ്പോൾ വൎവിൿ സ്വന്ത സൈന്യത്തിന്റെ
ഒർ അംശം ശത്രു എന്ന തോന്നി, ചെറുത്തതിനാൽ അവന്റെ പക്ഷം
തോല്ക്കയും താനും അനുജനായ മൊന്തൿപ്രഭവും മഹാ ധീരതയോടെ
പൊരുതീട്ട വീണു മരിക്കയും ചെയ്തു. ആ ദിവസത്തിൽ തന്നെ രാജ്ഞി
യായ മൎഗ്രെത്ത് മകനോടും ഒരു സൈന്യത്തോടും കൂടെ ഇംഗ്ലാന്തിൽ എ
ത്തുകകൊണ്ടു രണ്ടാമതു ഒരു പടവെട്ടൽ ഉണ്ടായതിൽ രാജ്ഞിയുടെ
സൈന്യം തോല്ക്കയും മകൻ പോൎക്കളത്തിൽനിന്നു പട്ടുപോകയും, അവൾ
താൻ ശത്രുക്കളുടെ കൈയിൽ അകപ്പെടുകയും ചെയ്തു. അന്നു തുടങ്ങി
ആ നിൎഭാഗ്യവതി അഞ്ചു സംവത്സരം തടവുകാരത്തിയായി ഗോപുരത്തിൽ
പാൎത്താറെ, പരന്ത്രീസ്സുരാജാവായ ലുവിസ അവളെ പണത്തിനു വീണ്ടു
കൊണ്ട ശേഷം, ജനനദേശത്തിലേക്കു പോയി, തന്റെ പ്രയാസവും
സങ്കടവുമുള്ള ജീവനെ സാവധാനത്തോടെ സമൎപ്പിപ്പാൻ അനുവാദം
ലഭിച്ചു. മകൻ പട്ടു പോകയും ഭാൎയ്യ ശത്രുകൈവശമായിരിക്കയും ചെ
യ്തു, എന്ന ഹെന്ദ്രിരാജാവു കേട്ട ഉടനെ തടവിൽ തന്നെ മരിക്കയും ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/89&oldid=186679" എന്ന താളിൽനിന്ന് ശേഖരിച്ചത്