താൾ:CiXIV131-4 1877.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 84 —

കുതിരപ്പുറത്തു കയറ്റി, കാൽ തോൽവാറിനോടു കെട്ടി, നഗരവീഥികളിൽ
കൂടി കടത്തി എങ്ങും ദൎശിപ്പിച്ച ശേഷം തടവിൽ പാൎപ്പിച്ചു. അവിടെ
അവൻ അഞ്ചു സംവത്സരം പാൎത്തു. കാവല്ക്കാർ അവനെ സ്നേഹത്തോ
ടെ വിചാരിച്ചതുകൊണ്ടു, രാജാസനത്തിന്മേൽ ഉണ്ടായിരുന്നതിനേക്കാൾ
അത്തടവിൽ അധികം സൗെഖ്യം ഉണ്ടായിരുന്നു.

പുതിയ രാജാവു തന്റെ സുശീലവും സുരൂപവും നിമിത്തം ജനങ്ങ
ളുടെ സന്തോഷമത്രെ, എങ്കിലും സ്വസ്ഥത വന്ന ഉടനെ അവന്റെ സ്വ
ഭാവം ദുഷിച്ച തുടങ്ങി. യുദ്ധത്തിൽ ധീരനും അത്യുത്സാഹിയുമായവൻ
സമാധാനത്തിൽ സുഖഭോഗിയും ദൃൎവ്യയനും നിൎവ്വിചാരകനുമായി തീൎന്നു.
മുമ്പെ ഒരു പടയിൽ പട്ടുപോയ സർ ജോൻ ഗ്രേയ, എന്ന ലങ്കസ്ത്ര്യപക്ഷ
ത്തിലെ ഒരു പടനായകന്റെ സുരൂപിണിയായ വിധവ ഒരു പത്രം എഴു
തിച്ചു, കോവിലകത്തു ചെന്നു രാജാവിന്റെ കൈയിൽ കൊടുത്തു, മരിച്ച
ഭൎത്താവിന്റെ അവകാശത്തിനായി അപേക്ഷിച്ചു. ആ സുന്ദരിയുടെ
മുഖം രാജാവു കണ്ടു അവളിൽ താല്പൎയ്യം ജനിച്ചു ഗ്രഢമായി വേളികഴി
ച്ചു . ചില മാസം ചെന്ന ശേഷം അവൻ തന്റെ വിവാഹത്തെ പ്രസി
ദ്ധമാക്കിയപ്പോൾ, കോവിലകക്കാരും മഹാന്മാർ പലരും വളരെ നീരസം
ഭാവിച്ചു. പ്രത്യേകം രാജാവിന്റെ സുഹൃത്തും സിംഹാസനം ഏറി രാജ്യം
വാഴുന്നതിൽ വളരെ സഹായിച്ചുമിരുന്ന വൎവിൿ എന്ന പ്രഭു അത്യന്തം
കോപിച്ചു, മുമ്പെത്ത രാജ്ഞിയുടെ പക്ഷം എടുത്തു രാജാവിന്റെ അനു
ജനായ ക്ലെരൻസതമ്പുരാനെയും വശീകരിച്ചു, തന്റെ പിന്നാലെ വലിച്ചു.
പിന്നെ നടന്നു വന്ന പല മത്സരങ്ങളും കലക്കങ്ങളും നിമിത്തം വൎവിക്കും
ക്ലെരൻസും രാജ്യം വിട്ടു പരന്ത്രീസ്റ്റിൽ ഒളിച്ച പാൎക്കേണ്ടിവന്നു. ഇപ്പോൾ
സൌഖ്യം ഉണ്ടല്ലൊ, എന്ന രാജാവു വിചാരിച്ചു സുഖഭോഗങ്ങളാൽ നേ
രം പോക്കിയിരുന്ന സമയത്തിൽ ബലമുള്ള വൎവിൿ പ്രഭ, താൻ അനുഭവി
ച്ച മാനക്കുറവിനു പ്രതികാരം വേണം എന്നു നിശ്ചയിച്ചു, ഒരു സൈന്യ
ത്തെ കൂട്ടി, ഇംഗ്ലാന്തിലേക്കു പുറപ്പെട്ടു രാജാവു തന്റെ ഭോഷ്കിൽ സുഖി
ച്ചുകൊണ്ടിരുന്നപ്പോൾ ദൎത്തെ്മൗത്ഥ് എന്ന തുറമുഖത്തിൽ കൂടി കരക്കിറ
ങ്ങി ലൊണ്ടൻ നഗരത്തിന്റെ നേരെ ചെന്നു. വഴിക്കൽ വെച്ചു ബഹു
ജനക്കൂട്ടങ്ങൾ അവനോടു ചേൎന്നു. രാജാവു ചൂൎണ്ണവിശ്വാസത്തോടെ പ്ര
ധാനസേനാപതിയാക്കിയിരുന്ന മൊന്തൿപ്രഭ, എന്ന വൎവിക്കിന്റെ അ
നുജനും സൈനൃത്തോടെ ഇവന്റെ പക്ഷത്തിൽ ചേൎന്ന ശേഷം, രാജാവു
ഭയപ്പെട്ടു ചില സേവകരോടു കൂടെ രാജ്യം വിട്ടു പരന്ത്രീസ്സിലേക്കു പൊയ്ക
ളഞ്ഞു. എന്നാറെ വൎവിൿ മൂലസ്ഥാനത്തിലേക്കു പ്രവേശിച്ചു, മുമ്പേ
ത്ത രാജാവായ ഹെന്ദ്രിയെ തടവിൽനിന്നു വിടുവിച്ചു യഥാസ്ഥാനപ്പെടു
ത്തി. എന്നാൽ ഹെന്ദ്രിരാജാവിന്റെ പുതിയ വാഴ്ച ചുരുക്കമത്രെ. ആറു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/88&oldid=186678" എന്ന താളിൽനിന്ന് ശേഖരിച്ചത്