താൾ:CiXIV131-4 1877.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

നോടു ചോദിച്ചറിഞ്ഞ ശേഷം, ബദ്ധപ്പെട്ടു വീട്ടിൽ ചെന്നു, നൂറു കൂലി
ക്കാരെ വരുത്തി തടാകത്തിന്റെ അരികത്തു നല്ലൊരു കുളം കഴിപ്പിച്ചു,
വിശേഷകല്ലുകൾ കൊണ്ടു ഭംഗിയോടെ കെട്ടിച്ചു, തെളിഞ്ഞ വെള്ളം
അതിൽ ഒഴുകുമാറാക്കി. ഇങ്ങിനെ എല്ലാം ഒരുങ്ങിയിരിക്കുമ്പോൾ അവൻ
നൂറു മീൻ പിടിക്കാരെ വരുത്തി, തടാകത്തിൽനിന്നു വലവീശി പിടികി
ട്ടിയ ചെറു മീൻ ഒക്കെയും കുളത്തിലാക്കിപ്പാൎപ്പിച്ചു, പരന്ത്രീസ്സുകാരനായ
സ്നേഹിതനോടു പഠിച്ച ക്രമപ്രകാരം തീൻ ഉണ്ടാക്കി അച്ചെറു മീനുകൾ
ക്കു ചാടിക്കൊടുപ്പിച്ചു. ആദ്യം ആയാഹാരം മീനിനു നല്ല രുചിയായി
തോന്നായ്കയാൽ, വെപ്പുകാരൻ ഭ്രമിച്ചു പോയി, എങ്കിലും രണ്ടു മൂന്നു
ദിവസം ചെന്നാറെ, ഒന്നു വെള്ളത്തിൻ മീതെ പൊന്തി നല്ലവണ്ണം തിന്നു.
പിന്നെ രണ്ടു മൂന്നു ചേൎന്നു തിന്നു, കുറയനാൾ പാൎത്താറെ മീനുകൾ ഒക്കെ
യും ചാടിക്കൊടുത്ത ഭോജ്യങ്ങൾ നല്ല മനസ്സോടെ വിഴുങ്ങുകയാൽ, കൂട്ടം
എല്ലാം നല്ല പുഷ്ടിവെക്കുകയും ചെയ്തു.

അനന്തരം ഠിപ്പുസുല്ത്താൻ ഒരു സദ്യ കഴിച്ചു ഏറിയ മഹാന്മാരെയും
ഭക്ഷണത്തിന്നായി ക്ഷണിച്ചപ്പൊൾ, വെപ്പുകാരൻ കുളത്തിൽനിന്നു മീൻ
പിടിപ്പിച്ചു, കൂട്ടുവാനായി തിരുമുമ്പിൽ വിളമ്പി വെച്ചു. ആയതിനെ സു
ല്ത്താൻ രുചിനോക്കിയ ഉടനെ കണ്ണു ചിമ്മി നാവു കൊണ്ടു നൊണെച്ച
തല്ലാതെ, വിരുന്നുകാർ ഒക്കത്തക്ക: ആശ്ചൎയ്യം! എത്രയും വിശേഷം! എന്നു
തൊഴിച്ചു പറഞ്ഞു. സുല്ത്താൻ വെപ്പുകാരനെ വിളിച്ചു: ഈ വിശേഷമുള്ള
മീൻ എവിടെനിന്നു കൊണ്ടു വന്നു? എന്നു ചോദിച്ചു. വെപ്പുകാരനും
കൈകൂപ്പിതൊഴുതു: മഹാരാജാവേ, നിന്തിരുവടിയുടെ സ്വന്ത തടാക
ത്തിൽനിന്നു തന്നെ. മീൻ നന്നാകേണം, എന്നു അടിയനോടു അരുളിയ
ല്ലൊ. കാൎയ്യം പ്രയാസം ആയിരുന്നു, എങ്കിലും അതു സാധിച്ചു, എന്നു
ഞാൻ വിചാരിക്കുന്നു. എന്നാറെ സുല്ത്താൻ വളരെ സന്തോഷിച്ചു, വെ
പ്പുകാരനെ ഓമനിച്ചു തട്ടി, ഭണ്ഡാരത്തിൽനിന്നു ആയിരം ഉറുപ്പിക
കൊടുപ്പിച്ചു, ഈ അതിശയം നിവൃത്തിച്ചതു എങ്ങിനെ? എന്നു ചോദി
ച്ചു. അതിന്റെ വിവരം കേട്ടു അറിഞ്ഞ ശേഷം: കുളത്തിൽ നല്ല മീൻ
ഉണ്ടായാൽ പോരാ, നീ വലിയ മീൻ ഒക്കെയും പിടിപ്പിച്ചു പൊൻ മുദ്ര
യെ നെറ്റിമേൽ കുറിച്ചു വെച്ചു, തടാകത്തിൽ ഇട്ടുകളക. അങ്ങിനെ
യുള്ള മീൻ പിടിക്കുന്ന ഏതു ദാശനും അതിനെ രാജാവിന്റെ വെപ്പുകാ
രനു ഏല്പിക്കാഞ്ഞാൽ, അവന്റെ തല പൊയ്പോകും, എന്നൊരു പരസ്യം
ഉണ്ടാക്കുക. ഇതു രാജമീനത്രെ എന്നു സുല്ത്താൻ അരുളി. ഇങ്ങിനെയുള്ള
തെല്ലാം വെപ്പുകാരൻ അനുഷ്ടിച്ചതിൽ പിന്നെ അവനും സുല്ത്താൻ താ
നും മരിച്ചു, എങ്കിലും ആ തടാകവും കുളവും ഈ നാളോളം ഇരിക്കുന്നു.
ബങ്കളൂരിൽ കുറയനാൾ താമസിക്കുന്ന എല്ലാ അന്യരാജ്യക്കാരും ഇന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/43&oldid=186632" എന്ന താളിൽനിന്ന് ശേഖരിച്ചത്