താൾ:CiXIV131-4 1877.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

നിന്റെ തല പൊയ്പോകും നിശ്ചയം, എന്നു സുല്ത്താൻ കണ്ണു ജ്വലിച്ചും
കൊണ്ടരുളുകയും ചെയ.

അതുകൊണ്ടു വെപ്പുകാരൻ വളരെ ക്ലേശിച്ചു: മീൻ നന്നാകുവാനായി
ഞാൻ എന്തു വേണ്ടു? എന്നു ചിന്തിച്ചു, പക്ഷെ അതിന്നു നല്ല തീൻ
വെച്ചു കൊടുത്താൽ ഗുണമായി വരും, എന്നു ചൊല്ലി നൂറു വെപ്പുകാരെ
വരുത്തി ദിവസം ഒക്കെയും നല്ല ചോറും പലഹാരങ്ങളും മറ്റും ഉണ്ടാക്കി
ച്ചു, വൈകുന്നേരത്തു അതെല്ലാം തടാകത്തിന്റെ കരമേൽ ആക്കി, മത്സ്യ
ത്തിനു ചാടിക്കൊടുപ്പിച്ചു. എങ്കിലോ കഷ്ടം, അയ്യൊ കഷ്ടം: ഈ ഭോ
ജ്യങ്ങൾ ആ മീനുകൾക്കു രുചിയായി വന്നില്ല, ചിലതു മാത്രം വെള്ളത്തിൻ
മീതെ പൊന്തി, അവിടെ നീന്തിക്കണ്ട ചോറും മറ്റും മണത്തു നോക്കി,
കലങ്ങിയ വെള്ളത്തിന്റെ അടിയിൽ മടങ്ങിക്കളഞ്ഞു. അപ്പോൾ വെ
പ്പുകാരൻ വളരെ വ്യസനിച്ചു, പക്ഷെ കാൎയ്യം ക്രമേണ സാധിക്കുമായിരി
ക്കും, എന്നു വിചാരിച്ചു രണ്ടു മൂന്നു ദിവസം ആഹാരം വെള്ളത്തിൽ ഇ
ട്ടു, എങ്കിലും അതിനെ കൊണ്ടു മീനിനു ഒരു ആവശ്യവുമില്ല എന്നു കണ്ടു,
അള്ളായുടെ കല്പന ആർ വിരോധിച്ചു, തലയെഴുത്തിനെ മാച്ചുകളയും?
എന്നു വെച്ചു മരണപത്രിക ഉണ്ടാക്കി, ചിലദിവസം മഹാദുഃഖിതനാ
യി തടാകത്തിന്റെ കരമേൽ ചുറ്റി നടന്നു.

അങ്ങിനെ ഇരിക്കുമ്പോൾ അവന്റെ സ്നേഹിതനായ ലെക്കൊൿ,
എന്ന ഒരു പരന്ത്രീസ്സുകാരൻ അവനെ കണ്ടു: ഹാ സ്നേഹിതാ, നിങ്ങൾ
ഇത്ര ദുഃഖിതനായി ഇവിടെ ചുറ്റി നടക്കുന്നതു എന്തു? എന്നു ചോദിച്ചു.
അയ്യൊ കഷ്ടം! ഈ വെള്ളത്തിലുള്ള മീൻ നന്നാക്കേണം, അല്ലാഞ്ഞാൽ
നിന്റെ തല പൊയ്പോകും, എന്നു സുല്ത്താനവൎകൾ അരുളിയാറെ, നല്ല
തീൻകൊണ്ടു മീൻ നന്നാകും. എന്നു ഞാൻ വിചാരിച്ചു, വളരെ ചെല
വു കഴിച്ചു, അനവധി നല്ല ചോറും മറ്റും വെള്ളത്തിൽ ചാടിക്കളഞ്ഞു,
എങ്കിലും മീൻ അതിനെ തൊടുകയില്ല. അള്ളാ വലിയവൻ, അള്ളാ കല്പി
ക്കുന്നതു നല്ലതു. ഇനി ഞാൻ മരിക്കുന്നുള്ളു, വേറെ ഒരു ഗതിയും ഇല്ല,
എന്നു വെപ്പുകാരൻ വളരെ സന്താപത്തോടെ പറഞ്ഞു. എന്നതു കേട്ടു
പരന്ത്രീസ്സുകാരൻ: ഹാ സ്നേഹിതാ, ധൈൎയ്യമായിരിക്ക, നിനക്കു ഗുണം
ഉണ്ടാകുവാനായി ഞാൻ ഒരു വഴി പറഞ്ഞുതരാം. നല്ല തീൻ കൊണ്ടു
മീൻ നന്നാകുന്നതു സത്യം തന്നെ, എങ്കിലും മൂത്ത മീൻ നന്നാകുന്നതി
ന്റെ സമയം കഴിഞ്ഞിരിക്കുന്നു, ആയവ ചളിയിലും ചേറ്റിലും അധി
കം രസിച്ചു പോയി, ഇളയമീൻ നന്നാകേണ്ടതിനു നീ യത്നിച്ചാൽ, കാ
ൎയ്യസാദ്ധ്യം ഉണ്ടാകാതിരിക്കയില്ല നിശ്ചയം. എന്നതു വെപ്പുകാരൻ കേട്ട
പ്പൊൾ, അന്നോളം മന്ദമന്ദമായി കത്തിയ ഉയിരിന്റെ തിരി പുതുതായി
ഉജ്വലിച്ചുവരികയാൽ, വേണ്ടുന്നതെല്ലാം സ്നേഹിതനായ പരന്ത്രീസ്സുകാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/42&oldid=186631" എന്ന താളിൽനിന്ന് ശേഖരിച്ചത്