താൾ:CiXIV131-4 1877.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

തടാകത്തെയും കുളത്തെയും കാണ്മാനും അവയുടെ കഥയെ കേൾ്പാനും
പോകാറുണ്ടു.

കഥ നേരോ അല്ലയോ, എന്നറിയുന്നില്ല, എങ്കിലും ചളിയിലും ചേ
റ്റിലും ജീവിക്കയും രസിക്കയും ചെയ്യുന്ന മീൻ നന്നാകുവാൻ കഴിയാ
ത്തതു പോലെ പാപത്തിലും ദുഷ്കൎമ്മത്തിലും ജീവിക്കയും രസിക്കയും ചെ
യ്യുന്ന മനുഷ്യൻ ഒരിക്കലും നന്നാകയില്ല. തെളിഞ്ഞ വെള്ളവും വിശേഷ
തീനും പെരുകിയിരിക്കുന്ന ദൈവത്തിന്റെ രാജ്യം സമീപമാകുന്നു. ആയ
തിൽ പ്രവേശിക്കുന്ന മൂത്തവരും ഇളയവരും എപ്പേരും നല്ലവരും ദൈവ
മക്കളുമായി തീരുകയും ചെയ്യും.

FILIAL PIETY

സ്നേഹമുള്ള പുത്രൻ.

അഫ്രിക്ക ഖണ്ഡത്തിന്റെ പടിഞ്ഞാറെ കരയിൽ പാൎക്കുന്ന ഒരു
കാഫ്രി വല്ല സംഗതിയാൽ ഒരു ധനവാനു കടമ്പെട്ടിട്ടു, അതിനെ വീട്ടു
വാൻ ഒരു വഴിയും കണ്ടില്ല. അതുകൊണ്ടു അവൻ ആ മുതലാളിയുടെ
വീട്ടിൽ ചെന്നു: നിങ്ങൾക്കു കടമ്പെട്ടതിനെ വീട്ടുവാൻ എന്നാൽ കഴിക
യില്ല, ഈ തടി അല്ലാതെ എനിക്കു ഒരു വസ്തുവുമില്ല, ഇതിനെ നിങ്ങൾ
വിറ്റു, പണമാക്കി എന്റെ കടത്തിനു എടുക്കാമല്ലൊ. എന്നു പറ
ഞ്ഞതു കഠിന മനസ്സുകാരനായ മുതലാളി കേട്ടു കോപിച്ചു, അവനോടു
കൂടെ ദേനരുടെ സമീപത്തുള്ള കോട്ടയിൽ ചെന്നു, ഒർ അടിമവ്യാപാരിക്കു
വിറ്റു, പണം വാങ്ങിപ്പോകയും ചെയ്തു. വ്യാപാരി കാഫ്രിയെ ചങ്ങല
യിലാക്കി അടിമകളുടെ കൂട്ടത്തിൽ ചേൎത്തു വെസ്തിന്ത്യയിലേക്കു ഓടുവാൻ
ഒരുങ്ങിയിരിക്കുന്ന ഒരു കപ്പലിൽ കയറ്റി പാൎപ്പിച്ചു. കപ്പൽ തുറമുഖ
ത്തെ വിട്ടു പോകും മുമ്പെ, കാഫ്രിയുടെ മകനായ ഒരു ബാല്യക്കാരൻ അ
തിൽ ഏറി ചെന്നു, അഛ്ശനെ കണ്ടു സല്ക്കാരവാക്കുകൾ എല്ലാം അന്യോ
ന്യം പറഞ്ഞ ശേഷം, മകൻ: അഛ്ശാ, ദേശമൎയ്യാദപ്രകാരം മക്കളെ വി
റ്റിട്ടു കടം വീട്ടാഞ്ഞതു എന്തു? എന്നു ചോദിച്ചതിന്നു കാഫ്രി: ഞാൻ
അതു ഒരു നാളും ചെയ്കയില്ല, എന്റെ കടം എന്റെ ദേഹം കൊണ്ടു
തന്നെ ഞാൻ വീട്ടും, എന്നു പറഞ്ഞു. അപ്പോൾ ആ നല്ല പുത്രൻ:
അതിനെ ഞാൻ ഒരു നാളും സമ്മതിക്കയില്ല, നിങ്ങളുടെ ബതലായി
ഞാൻ ഇവിടെ അടിമയായിരിക്കയും, നിങ്ങൾ സൌഖ്യത്തോടെ നാട്ടിലേക്കു
മടങ്ങി പോകയും ചെയ്യും, എന്നു വളരെ സ്നേഹമുള്ള വാക്കുകളും ഭാവ
ങ്ങളും കൊണ്ടു അഛ്ശനെ നിൎബ്ബന്ധിച്ചാറെയും, അവൻ സമ്മതിച്ചില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/44&oldid=186633" എന്ന താളിൽനിന്ന് ശേഖരിച്ചത്