താൾ:CiXIV131-4 1877.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

നുഭവിച്ചുകൊൾക, എന്നരുളിയ ശേഷം, ബാല്യക്കാരൻ: അയ്യോ തമ്പു
രാനവൎകൾ ഇതിനെ എന്റെ കൈയിൽനിന്നു വാങ്ങേണം. ഞാൻ ഇ
വിടെ എത്തി ഈ കാൎയ്യത്തെ വെടിപ്പാക്കുവാൻ കഴിയുവോളം താങ്ങൾ
ജീവിക്കുമോ? എന്നുള്ള ഭയം എന്നെ പലപ്പോഴും അസഹ്യപ്പെടുത്തി, അ
തുകൊണ്ടു താങ്ങളുടെ ഈ മുതലിനെ എന്റെ കൈയിൽനിന്നു വാങ്ങേ
ണം, എന്നു വളരെ താഴ്മയോടെ അപേക്ഷിച്ചു. അപ്പോൾ പ്രഭു: അല്ല
യോ മകനേ, നീ അദ്ധ്വാനിച്ചുണ്ടാക്കിയ മുതലിനെ ഞാൻ എങ്ങിനെ
അനുഭവിക്കും? അതു നിനക്കു ആവശ്യമില്ല എങ്കിൽ, അതിനെ നിന്റെ
അമ്മയപ്പന്മാൎക്കു കൊടുത്തയക്കേണം, എന്നു പറഞ്ഞ ശേഷം മാത്രം അ
വൻ സമ്മതിച്ചു, മുതലിനെ മടക്കി എടുത്തു. ആ ബാല്യക്കാരനെ പ്രഭു
പിന്നേതിൽ ഓൎക്കുമ്പോൾ ഒക്കെയും: ദൈവമേ, അവനെ അനുഗ്രഹിക്കേ
ണമെ, എന്നു ചൊല്ലി പ്രാൎത്ഥിക്കയും ചെയ്തു.

GOOD FISH.

നല്ലമീൻ.

ബങ്കളൂർനഗരത്തിന്റെ ഉപാന്തികെ വലിയ ഒരു തടാകവും, അതി
ന്റെ സമീപത്തു കല്ലു കൊണ്ടു വെടിപ്പോടെ കെട്ടിയ ഒരു കുളവും ഉണ്ടു.
ഈ രണ്ടു ജലസ്ഥലങ്ങളെ കൊണ്ടു ആ നഗരവാസികൾ നല്ലൊരു കഥ
യെ ഉണ്ടാക്കി പറയുന്നതെന്തെന്നാൽ: ഠിപ്പുസുല്ത്താൻ ഒരു നാൾ തൃകൈ
കൊണ്ടു ചോറു ഉരുട്ടി, കറിയിൽ മുക്കുന്ന നേരം ഞെട്ടി, അതിക്രൂദ്ധനായി
എഴുനീറ്റുനിന്നു, വെപ്പുകാരനെ വിളിച്ചു. ആയവനും ബദ്ധപ്പെട്ടു തിരു
മുമ്പിൽ ചെന്നു, കൈകൊണ്ടു വായി പൊത്തി, വിറച്ചുംകൊണ്ടു നിന്നു.
എടാ, ഇവിടെ കൂട്ടുവാൻ വെച്ചതു എന്തു മീനാണ? ഇങ്ങിനെയുള്ള വ
സ്തുവിനെ എന്റെ മുമ്പിൽ വിളമ്പുന്നതു എങ്ങിനെ? എന്നു സുല്ത്താൻ
ഉഗ്രകോപത്തോടെ പറഞ്ഞു. എന്നാറെ വെപ്പുകാരൻ: അല്ലയോ ആ
ശ്രിതന്മാരെ രക്ഷിക്കുന്ന മഹാരാജാവേ, ഈ കാൎയ്യത്തെ കാരുണ്യ പൂൎവ്വമാ
യി കണ്ടരുളേണമേ, ഈ മീൻ മഹാരാജശ്രീയവൎകളുടെ സ്വന്ത തടാക
ത്തിൽനിന്നു പിടിച്ചിരിക്കുന്നു. ഇതിനേക്കാൾ നല്ല മീൻ രാജ്യത്തിൽ എ
ങ്ങും കിട്ടുകയില്ല നിശ്ചയം. തെളിഞ്ഞ വെള്ളത്തിൽ ജീവിക്കുന്ന മീൻ
നല്ല രുചിയുള്ളതാകും, നമ്മുടെ തടാകം ചളിയും ചേറും നിറഞ്ഞതാക
കൊണ്ടു, മീൻ നന്നാകുവാൻ പ്രയാസം, എന്നു വളരെ ഭയത്തോടെ പറ
ഞ്ഞു. എന്റെ മീനോളം എവിടെ എങ്കിലും നല്ല മീൻ ഉണ്ടാകരുതു,
അതു നന്നാകുവാൻ നീ തന്നെ നോക്കിക്കൊള്ളേണം, നന്നാകാഞ്ഞാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/41&oldid=186630" എന്ന താളിൽനിന്ന് ശേഖരിച്ചത്