താൾ:CiXIV131-4 1877.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

കളഞ്ഞുവോ? എന്നു വിചാരിച്ചതിൽ പിന്നെ ആ കാൎയ്യം മുഴുവനും ഓ
ൎമ്മയിൽനിന്നു വിട്ടുപോയി. ഇങ്ങിനെ ആറു ഒന്നാം ജനുവരി ദിവസങ്ങൾ
കഴിഞ്ഞു, ഏഴാമതിന്റെ തലനാൾ രാവിലെ ആ പ്രഭുവിന്റെ ഒരു പ
ണിക്കാരൻ സന്നിധിയിൽ ചെന്നു: നല്ലൊരു ബാല്യക്കാരൻ പുറത്തുനി
ന്നുകൊണ്ടു : ഇപ്പോൾ തന്നെ തമ്പുരാനവൎകളെ കാണേണം, എന്നു വ
ളരെ അപേക്ഷിക്കുന്നു, എന്നു പറഞ്ഞു. അവനെ കൊണ്ടു വരിക, എന്നു
പ്രഭു കല്പിച്ചാറെ ബാല്യക്കാരൻ തിരുമുമ്പിൽ ചെന്നു വണങ്ങി തൊഴുതു
നിന്നു. അഭീഷ്ടം എന്തു? എന്നു പ്രഭു ചോദിച്ചപ്പോൾ: ഏഴു സംവത്സ
രത്തിനു മുമ്പെ തിരുമുമ്പിൽനിന്നു ഏറിയോരു നന്മയെ അനുഭവിച്ച
ചെറിയ സവൊയക്കാരനെ തമ്പുരാനവൎകൾ ഓൎക്കുന്നില്ലയോ? എന്നു
ബാല്യക്കാരൻ താഴ്മയോടെ ചോദിച്ചു. ഓൎക്കുന്നു, ആ സവൊയക്കാരൻ നീ
തന്നെ, എന്നു തോന്നുന്നു. എന്നാൽ അന്നു ഉണ്ടാക്കിയ കരാർ ലംഘിച്ചു
വല്ലൊ, എന്നു പ്രഭു പറഞ്ഞശേഷം, ബാല്യക്കാരൻ കരാർ ലംഘിച്ചുതു
സത്യം തന്നെ. അതിന്റെ അവസ്ഥ പറവാനായി ഞാൻ ഇപ്പോൾ
തിരുമുമ്പിൽ വന്നിരിക്കുന്നു. ഒന്നാം ആണ്ടിന്റെ ജനുവരി ദിവസത്തിൽ
ഞാൻ ബഹു ദൂരമായ ഒരു നഗരത്തിൽ ഇരിക്കകൊണ്ടു ഇങ്ങു വന്നു, ന
മ്മുടെ കച്ചവടത്തിൽനിന്നു വരുന്ന ലാഭത്തിന്റെ പകുതി തിരുമുമ്പിൽ
വെപ്പാൻ പാടില്ലാതെയായി, എങ്കിലും ഞാൻ തമ്പുരാനവൎകളുടെ ഓഹ
രി വേറിട്ടു സൂക്ഷിച്ചു വെച്ചു. കുറെ കാലം കഴിഞ്ഞാറെ എന്റെ പൎവ്വ
തെലി മരിച്ചതിനാൽ, എന്റെ പ്രവൃത്തി വീണുപോകയും, ഇനി എന്തു
വേണ്ടു ? എന്നു ഞാൻ സംശയിച്ചു നില്ക്കുകയും ചെയ്ത സമയത്തിൽ, എ
ന്റെ നാട്ടുകാരനായ ഒരു ബാല്യക്കാരനെ കണ്ടു. വല്ല വേല ചെയ്തുംകൊ
ണ്ടു അവനും അല്പം പണം നേടിയവൻ ആകകൊണ്ടു ഞങ്ങൾ ചരക്കു
വാങ്ങി ചില്ലറവ്യാപാരം തുടങ്ങി, ഊരും നാടും നടന്നു ഞങ്ങളുടെ സാമാ
നങ്ങളെ വിറ്റു, ദൈവാനുകൂല്യത്താൽ ഏതാനും ലാഭം വരുത്തിയാറെ,
മെത്ത്സ എന്ന നഗരത്തിൽ സ്ഥിരമായ ഒരു കച്ചവടം തുടങ്ങി. അതുവും
സഫലമായി വന്നു. എന്നാൽ ഈ ഏഴു സംവത്സരത്തിൽ എനിക്കു ഒരേ
വ്യസനമേയുള്ളൂ.. ഞാൻ തമ്പുരാനവൎകളോടു ചെയ്ത സത്യത്തെ ലംഘി
ച്ചു, എൻറ വ്യാപാരത്തിൽനിന്നു വന്ന ലാഭത്തിന്റെ പകുതിയെ ആ
ണ്ടു തോറും കൊണ്ടു വരാത്തതു തന്നെ. തമ്പുരാൻ അവൎകളുടെ ഓഹരി
യെ ഞാൻ എന്റെ കച്ചവടത്തിൽ ഇട്ടു, മുതലും ലാഭവും പലിശയും
ഇപ്പോൾ ഒരുമിച്ചുകൊണ്ടു വന്നിരിക്കുന്നു, എന്നു ചൊല്ലി, ഈരായിരം ഉറു
പ്പിക പ്രഭുവിന്റെ മേശമേൽ ഇടുകയും ചെയ്തു. എന്നാറെ പ്രഭു: ഞാൻ
അന്നു പറഞ്ഞതു കളിവാക്കു എന്നു നിനക്കു തോന്നിയില്ലയൊ? നീ അ
ദ്ധ്വാനിച്ചുണ്ടാക്കിയ മുതലിനെ നീ എടുത്തു ദൈവാനുഗ്രഹത്തോടെ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/40&oldid=186629" എന്ന താളിൽനിന്ന് ശേഖരിച്ചത്