താൾ:CiXIV131-4 1877.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

അവ കപ്പലുകൾക്കു ദോഷം വരുത്തുന്നവയല്ല, എന്നു ഇപ്പോൾ നല്ല വ
ണ്ണം അറിയുന്നു. കൊല്ലന്തോറും അനേകം കപ്പലുകൾ അവിടേക്കു
പോകുന്നു.

ലോഹകാന്തം (magnetism) പ്രത്യേകം വിശേഷമായ ഉരുക്കു ഉണ്ടാ
ക്കേണ്ടതിനു നല്ലതാകുന്നു. ഈ ഇരിമ്പിൽ ആകൎഷണശക്തി ഉള്ളതിനാൽ
അതു സാധാരണ ഇരിമ്പിനു ഉരുക്കുന്നെങ്കിൽ ആകൎഷണഗുണം അതിനും
പിടിക്കുന്നു. കപ്പലോട്ടക്കാൎക്കു ബഹു പ്രയോജനമുള്ള തവക്ക ഈ ഇരി
മ്പിനാലുണ്ടാക്കപ്പെടുന്നു.

ചില ഇരിമ്പയിരിൽനിന്നു ഇരിമ്പു കൂടാതെ വളരെ ഉപകാരമുള്ള
ഉപ്പുകളും ചായങ്ങളും കിട്ടുന്നു. ഇരിമ്പു ഉരുക്കുന്നതിനു പല വളരെ
പ്രയത്നം വേണം. അതിന്നായിട്ടു വേണ്ടുന്ന ചൂളയുടെ ഒരു ചിത്രം
ഇവിടെ കാണിച്ചിരിക്കുന്നു. ലോഹക്കുഴിയിൽനിന്നു എടുത്ത അയിർ കഷ

ണങ്ങളായി നുറുക്കി കരിപ്പൊടി ചേൎത്തു. ചൂളയുടെ അടിയിൽ മരമൊ
ഇരിന്നലൊ വെച്ച ശേഷം, ഈ അയിൎക്കഷണങ്ങൾ g എന്ന വഴിയായി
ചൂളയിൽ ഇടുന്നു. പിന്നെ വലിയ യന്ത്രത്താൽ വണ്ണമുള്ള കുഴലിലൂടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/31&oldid=186620" എന്ന താളിൽനിന്ന് ശേഖരിച്ചത്