താൾ:CiXIV131-4 1877.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

മദ്ധ്യസ്ഥൻ എന്ന പോലെ ഇരിക്കുന്നു. നല്ലതിനും തീയതിനും ഇരിമ്പു പ്ര
യോഗിച്ചുവരുന്നു. ലോകം എത്രത്തോളം പാപത്തിൽ ഇരിക്കുന്നുവോ, അ
ത്രത്തോളം ഇരിമ്പു കൊണ്ടു തമ്മിൽ പോരാട്ടവും യുദ്ധവും ഉണ്ടാകും. എ
ങ്കിലും ദൈവം തന്റെ വാഗ്ദത്തപ്രകാരം (യശ. ൨.൪) തന്റെ രാജ്യം ഇഹ
ത്തിൽ തികയുമ്പോൾ ഇരിമ്പു സമാധാന കാൎയ്യത്തിനു മാത്രം സേവിക്കും.

ഒരു മഹാവിദ്വാന്റെ ഗണിതപ്രകാരം ഏകദേശം ഭൂമിയുടെ അമ്പ
തിൽ ഒർ അംശം ഇരിമ്പാകുന്നു. ഭൂമിയിൽ മിക്ക നാടുകളിലും പ്രത്യേകം
ഉത്തരധ്രുവത്തിന്റെ സമീപത്തെങ്ങും ഇരിമ്പു പെരുകിക്കിടക്കുന്നു. സ്വേ
ദൻ രാജ്യത്തിന്റെ വടക്കു ലപ്ലാണ്ടിലെ ഗെല്ലിവര പട്ടണത്തിന്നരികെ
280001 നീളവും 15000 കാലടി വീതിയും ബഹു ഉയരവും ഉള്ള ഒരു കാന്ത
മല കിടക്കുന്നു. സ്വേദനിലെ ദനമൊരാ, എന്ന ലോഹഗുഹയിൽനിന്നു
ഒരു കൊല്ലത്തിൽ 27 കോടി റാത്തൽ ഇരിമ്പു കിട്ടുന്നു. സൈബിൎയ്യ രാ
ജ്യത്തിലെ ഒരു വന്മല ഇരിമ്പു തന്നെ ആകുന്നു ചിലപ്പോൾ ആകാശ
ത്തിൽനിന്നു ഏതാനും ഉരുണ്ട ആകൃതിയായി ഇരിമ്പിൻ കണ്ടങ്ങൾ
വീഴുന്നു. അവ 100 തുടങ്ങി 14000 റാത്തലോളം ഘനമുള്ളതു. അവിടെ
എങ്ങിനെ വന്നു എന്ന ചോദ്യത്തിനു വിദ്വാന്മാൎക്കു പല ഉത്തരങ്ങളും
ഉണ്ടു. ഒന്നു ഞാൻ പറയാം : ലോകത്തിൽ അനന്തവിസ്താരത്തിൽനിന്നു
ചില ഉരുണ്ട വസ്തുക്കൾ ഭൂമിയൂടെ ആകാശവായുവിൽ കടക്കുമ്പോൾ
അവ ഉരുകി ഇരിമ്പുണ്ട പോലെ ആയി നിലത്തു വീഴുന്നു.

ഇരിമ്പയിർ പലവിധമുണ്ടെങ്കിലും, മൂന്നു മാതിരി ഞാൻ പറയട്ടെ.
ആകൎഷണ ഇരിമ്പയിരും ചുവന്ന ഇരിമ്പയിരും തവിട്ടിരിമ്പയിരും തന്നെ.
അയിർ (ore) എന്ന വാക്കിന്റെ അൎത്ഥം മണ്ണുകൊണ്ടു ചേൎക്കപ്പെട്ട ലോ
ഹങ്ങൾ എന്നു തന്നെ.

ആകൎഷണ ഇരിമ്പയിർ അല്ലെങ്കിൽ കാന്തക്കല്ലു പ്രത്യേകം സ്വേദൻ
രാജ്യത്തിൽ ഉണ്ടായാലും, മറ്റുള്ള രാജ്യങ്ങളിലും കുറച്ചമായി കാണുന്നു.
ഇന്ത്യയിലും അല്പം ഉണ്ടു താനും. ആശ്ചൎയ്യമുള്ള കാന്തക്കല്ലു ഉരുക്കുന്ന
തിനാൽ, കാന്തലോഹം കിട്ടുന്നു. പണ്ടു ചില ജാതിക്കാരുടെ ഇടയിൽ
ഈ കാന്തക്കല്ലു കൊണ്ടു പ്രത്യേകം ഒരു ദുൎവ്വിശ്വാസം ഉണ്ടായിരുന്നു. ത
വക്കയുടെ സൂചി എല്ലായ്പോഴും വടക്കുദിക്കു കാണിക്കുന്നതിനാൽ, ഉത്ത
രധ്രുവത്തിന്റെ അടുക്കൽ വലിയ ഒരു കാന്തക്കൽ പൎവ്വതം (കാന്തമല)
ഉണ്ടു. അവിടെ കപ്പല്ക്കാർ പോയിരുന്നെങ്കിൽ, ഈ മലയുടെ ആകൎഷ
ണത്താൽ കപ്പലിന്റെ എല്ലാ ഇരിമ്പാണികളും പട്ടയും മറ്റും ഇളകി
പ്പോയി മലക്കു ചേരുന്നതിനാൽ കപ്പൽ കഷണങ്ങളായി തകൎന്നുപോകും,
എന്നു വിശ്വസിച്ചു വടക്കോട്ടു കടൽയാത്ര ചെയ്യുന്നതിനു അവൎക്കു വളരെ
ഭയം ഉണ്ടായിരുന്നു. വടക്കിൽ ഇങ്ങിനത്തെ പൎവ്വതങ്ങൾ ഉണ്ടെങ്കിലും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/30&oldid=186619" എന്ന താളിൽനിന്ന് ശേഖരിച്ചത്