താൾ:CiXIV131-4 1877.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

കാറ്റൂതി തീ എരിച്ചു വൎദ്ധിപ്പിച്ചു, ക്രമേണ അയിർ ഉരുകി വെള്ളംപോ
ലെ ആയി താഴുന്നു. ഇങ്ങിനെ ഉരുകുംതോറും അയിൎക്കണ്ടങ്ങൾ മീതെ
ചൂളയിൽ വെച്ചുകൊടുക്കയും വേണം. എങ്കിലും ഇരിമ്പു മാത്രം അല്ല,
അയിരിലെ കല്ലും മണ്ണും ഉരുകി, അതിനാൽ ഇരിമ്പുകിട്ടം അയിരിന്മേ
ലെ നീന്തുന്നു. കിട്ടത്തെ പലപ്പോഴും ഒരു മാന്തികൊണ്ടു നീക്കിയാൽ, അ
തു കണ്ണാടിപോലെ. കടുപ്പമുള്ള വസ്തുവായി തീരുന്നു. കിട്ടം ഉരുകി അ
യിരിന്മീതെ നീന്തുന്നതു ആവശ്യം. കാരണം ഉരുകിയ ഇരിമ്പിനു വായു
തട്ടിയാൽ വേഗത്തിൽ കറ പിടിക്കും.

ഉലയിൽനിന്നു വന്ന ഇരിമ്പിനു വാളമായ ഇരിമ്പു (cast iron) എ
ന്നു പേർ ഉണ്ടു. ഈ ഇരിമ്പിൽ സാധാരണമായി നൂറ്റിൽ 5 അംശം ക
രി കൂടുകയാൽ, അതു വളരെ കടുപ്പവും ഉറപ്പും ഉള്ളതാകുന്നു. അതുകൊ
ണ്ടു ഈ മാതിരി ഇരിമ്പു ആയുധങ്ങൾ ഉണ്ടാക്കുവാൻ തക്കതല്ല. പൂഴി
യിൽ ഉണ്ടാക്കിയ അച്ചുകളിൽ പലമാതിരി ഇരിമ്പു പാത്രങ്ങളും പലക
യും വാളവും തീൎക്കപ്പെടുന്നു. വാളമായ ഇരിമ്പു കൊല്ലൻ ഉലയിൽ ചുട്ടു
പഴുപ്പിച്ചു എടുത്തു, കാറ്റത്തു വെക്കുന്നതിനാൽ അതിലുള്ള കരി വെ
ന്തുപോയി. പിന്നെ ആ ഇരിമ്പു പതവും വളവാൻ തക്കതും ആയ്തീരു
ന്നു. ഈ ഇരിമ്പിനു പട്ടയിരിമ്പു (bar iron) എന്നു പേർ. യൂരോപ്പിൽ
നിന്നു സാധാരണ പടിയിരിമ്പായി ഈ നാട്ടിലേക്കു വരുന്നു. വാളം പടി
യിരിമ്പാക്കേണ്ടതിന്നു യൂരോപ്പിൽ പ്രത്യേകം ശാലകൾ ഉണ്ടു. ചില ഇ
രിമ്പു ശാലകളിൽ പതിനായിരം റാത്തലിൽ അധികം തൂക്കമുള്ള കൂടങ്ങൾ
ആവിശക്തിയാൽ ഭയങ്കരമായ ഇരിമ്പു വാളങ്ങളെ അടിക്കുന്നതിനാൽ
അവ പടിയിരിമ്പായി തീരുന്നു. ഈ ഇരിമ്പു നന്ന പതമുള്ളതാകയാൽ
അതിനെ കൊണ്ടു പലകയും കമ്പിയും എളുപ്പത്തിൽ ഉണ്ടാക്കാം, എ
ങ്കിലും പതം നിമിത്തം കത്തികളും മറ്റു മൂൎഛ്ശയുള്ള ആയുധങ്ങളും തീ
ൎപ്പാൻ പാടില്ല. ഈ ഇരിമ്പു ഭയങ്കരമായ ഒരു ചൂട്ടിൽ ഉരുകുന്നു.

ഉരുക്കിൽ ഒന്നോ രണ്ടോ അംശം കരി അടങ്ങിയിരിക്കുന്നു. വാള ഇ
രിമ്പിൽനിന്നും പടിഇരിമ്പിൽനിന്നും ഉരുക്കുണ്ടാക്കുന്നതിനു പ്രയാസം
കുറയും. അതിൽ അധികമുള്ള കരി നീക്കിയാൽ മാത്രം മതി. അതിനു ഇ
രിമ്പു ചുട്ടു വായുവിൽ കാട്ടേണം. പടിയിരിമ്പു കഷണങ്ങൾ കരി
പ്പൊടിയിൽ വെച്ച ചുടുന്നതിനാൽ അതിൽ അധികം കരി ചേൎന്നു ഉരു
ക്കായി തീരുന്നു. ചുട്ടു പഴുപ്പിച്ച ഉരുക്കു ഉടനെ വെള്ളത്തിൽ മുക്കിയാൽ
അതു പെരുത്തു ഉറപ്പും കണ്ണാടിപോലെ കടുപ്പവും ആയിരിക്കും. അതി
നെ കൊണ്ടു അരം, തുളെക്കുന്ന തമരു, സൂചികൾ മുതലായവ ചമെക്ക
പ്പെടുന്നു.

യൂരോപ്പിൽ ഇരിമ്പു പണികൾ എത്രയും സാരമുള്ളതു, എന്നു നമുക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/32&oldid=186621" എന്ന താളിൽനിന്ന് ശേഖരിച്ചത്