താൾ:CiXIV131-4 1877.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

എന്റെ പ്രിയ അമ്മയേ, ഞാൻ അല്പം പണം നേടുവാൻ വേണ്ടി
ശേഷമുളള ഭൃത്യന്മാൎക്കു പകരമായി പളളിയറയുടെ മുമ്പിൽ കാവലായി
രിക്കുന്നതു ഇന്നു മൂന്നാം രാത്രി ആകുന്നു. ഇനി ഏകദേശം സഹിപ്പാൻ
പാടില്ലാതെയായി, എങ്കിലും ഈ കത്തിനോടു കൂടെ പത്തു ഉറുപ്പിക
അയപ്പാൻ സംഗതി വന്നതിനാൽ, ഞാൻ വളരെ സന്തോഷിക്കുന്നു.

ഇങ്ങിനെയുള്ള വാക്കുകളെ രാജാവു വായിച്ചു വ്യസനിച്ചു, തന്റെ
പെട്ടിയിൽനിന്നു രണ്ടു കെട്ടു പൊൻനാണ്യങ്ങളെ എടുത്തു, ഉറങ്ങുന്ന
ബാല്യക്കാരന്റെ സഞ്ചിയിൽ ഇട്ടിട്ടു കിടന്നുറങ്ങി. സീത്ഥൻ ഉണൎന്നു
പൊൻനാണ്യക്കെട്ടുകളെ സഞ്ചിയിൽ കണ്ടു ഞെട്ടി, ഇതു രാജാവു ചെയ്ത
പണി തന്നെ, എന്നു നിശ്ചയിച്ചു, അമ്മെക്കു ഇനി അധികം സഹായം
ചെയ്യാമല്ലൊ, എന്നു നിനച്ചു സന്തോഷിച്ചു, എങ്കിലും കാവൽ നില്ക്കേ
ണ്ടുന്ന സമയത്തു ഉറങ്ങിയതു രാജാവു കണ്ടുവല്ലൊ, എന്നോൎത്തു വ്യസ
നിച്ചു രാജസന്നിധിയിൽ ചെന്നു കിട്ടിയ ഉപകാരത്തിനു വേണ്ടി നന്ദി
പറഞ്ഞതല്ലാതെ, കാട്ടിയ കുറവിനെ ക്ഷമിക്കേണം, എന്നു വളരെ താഴ്മ
യോടെ അപേക്ഷിക്കയും ചെയ്തു. അപ്പൊൾ രാജാവു വളരെ വാത്സല്യ
ത്തോടെ: ഭയപ്പെടെണ്ടാ, നീ നല്ല ഒരു അമ്മയുടെ നല്ല പുത്രൻ. ഇന്നു
മുതൽ നീ എന്റെ കുതിരപ്പട്ടാളത്തിൽ ഉപനായകൻ ആകും, എന്നു
ചൊല്ലി പുതിയ ഉദ്യോഗത്തിനു വേണ്ടുന്ന കോപ്പുകളെ മേടിപ്പാൻ വേ
ണ്ടി ആവശ്യമുളള മുതലിനെയും സമ്മാനിച്ചു കൊടുത്തു. പിന്നേത്ത
തിൽ സീത്ഥൻ ശ്രുതിപ്പെട്ടൊരു പടനായകൻ ആയ്തീൎന്നു.

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ ചരിത്രം.
(Continued from No. 1 , page 7.)

പുതിയ രാജാവായ നാലാം ഹെന്രിയുടെ ഭരണകാലം ചുരുക്ക
വും നിൎഭാഗ്യതയുമുള്ളതത്രെ. അപഹാരവും ബലാല്ക്കാരവും കൊണ്ടു
കിട്ടിയ രാജമുടി അവനു മഹാവേദനയും ഭാരവുമായിതീൎന്നു. ആദ്യകാ
ലത്തിൽ തന്നെ ചില കലക്കങ്ങളും മത്സരങ്ങളും സംഭവിച്ചു. രിചാൎദ ഇനി
തടവിൽ ഇരിക്കുമ്പൊൾ സേലിസ്പുരി, ഹുന്തിംക്തൻ (Salisbury, Hun-
tington) എന്നീ രണ്ടു പ്രഭുക്കന്മാർ കൂടി നിരൂപിച്ചു, അപഹാരിയെ
പിടിച്ചു തടവിലാക്കുവാനും, രിചാൎദിനെ യഥാസ്ഥാനപ്പെടുത്തുവാനും
തക്കം നോക്കി, എങ്കിലും അവരുടെ കൂട്ടുകെട്ടു താല്ക്കാലത്തു അറിക കൊ
ണ്ടു, അവൻ അന്നു പാൎക്കുന്ന വിന്ദ്സൊർകൊട്ടയെ വിട്ടു പോയതിനാൽ,
തന്റെ ജീവനെ രക്ഷിച്ചു പ്രഭുക്കന്മാരുടെ പ്രയത്നത്തെ നിഷ്ഫലമാ
ക്കിക്കളഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/26&oldid=186615" എന്ന താളിൽനിന്ന് ശേഖരിച്ചത്