താൾ:CiXIV131-4 1877.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

ആയ: ഞാൻ പോകാം മതാമ്മേ, പിന്നെ മതാമ്മയവൎകൾ അവൾക്കു
ഒരു ചക്രം കൊടുക്കുന്നു എങ്കിൽ, ഞാൻ പരുത്തിയെ വാങ്ങേണ്ടതിനു അ
വൾക്കു രണ്ടു പൈശ കൊടുക്കാം, എന്നതു മതാമ്മ കേട്ടു വളരെ സ
ന്തോഷിച്ചു.

പിന്നെ ആയ വലിയ ആലിന്റെ അരികത്തുള്ള ആ കിഴവിയുടെ
കുടിലിൽ ചെന്നു : നൂല്ക്കുന്ന പണി അറിയാമോ? എന്നു ചോദിച്ചതിന്നു
ഭിക്ഷക്കാരത്തി: നൂല്ക്കുന്ന പണി എനിക്കു അറിയാം, എങ്കിലും ചക്രമില്ല,
എന്നു പറഞ്ഞു. വേണ്ടതില്ല, ഞാൻ നാളെ വന്നു എന്റെ മതാമ്മയുടെ
ഒരു ചക്രവും, എന്റെ കൈയിൽനിന്നു പരുത്തിയെ വാങ്ങുവാനായി ര
ണ്ടു പൈശയും കൊണ്ടു വരും, എന്നു ആയ പറഞ്ഞു. അതു കേട്ടിട്ടു അ
ക്കിഴവി വളരെ സന്തോഷിച്ചു മതാമ്മയെയും ആയയെയും സ്തുതിച്ചു.
പിറ്റെനാൾ അവൾ ചക്രവും പൈശയും വാങ്ങി നല്ല ഉത്സാഹത്തോ
ടെ നൂല്ക്കുകയാൽ, ഭിക്ഷതേടി നടപ്പാനും എലിയുടെയും നായുടെയും ഇറ
ച്ചിയെ തിന്മാനും ആവശ്യമായി വന്നില്ല. എന്നാൽ നാം എല്ലാവരും
സഹോദരിസഹോദരന്മാർ ആകുന്നു, എന്നും എപ്പോഴും ഓൎത്തു തമ്മിൽ
തമ്മിൽ സ്നേഹമുള്ളവരും അന്യോന്യം സഹായിക്കുന്നവരും ആയിരിക്കേ
ണ്ടതാകുന്നു.

THE SLEEPING PAGE.

ഉറങ്ങുന്ന രാജഭൃത്യൻ.

പ്രുശ്യരാജ്യത്തിലെ ഒന്നാം ഫ്രിദരിക്കു, എന്ന രാജാവിനു സീത്ഥൻ,
എന്ന ഒരു ഭൃത്യൻ ഉണ്ടായിരുന്നു. ആയവന്റെ അപ്പൻ മരിച്ച ശേഷം
വിധവയായ അമ്മെക്കു നാൾ കഴിപ്പാൻ വളരെ പ്രയാസം ഉണ്ടാക
കൊണ്ടു, സീത്ഥൻ ഏതു വിധേന എങ്കിലും അവൾക്കു സഹായിപ്പാൻ
നോക്കി. അതുകൊണ്ടു അവൻ കുറെ പണം നേടേണ്ടതിനു പലപ്പോ
ഴും മറ്റുളള ഭൃത്യന്മാൎക്കു പകരമായി പളളിയറയുടെ മുമ്പിൽ കാവൽ
നിന്നു. ഒരു രാത്രിയിൽ രാജാവിനു ഉറക്കം വരായ്കയാൽ, ഒരു ഭൃത്യനെ
വരുത്തി, അവനെകൊണ്ടു വല്ലതിനെയും വായിപ്പിപ്പാൻ നിശ്ചയിച്ചു,
മണി രണ്ടു മൂന്നു പ്രാവശ്യം മുട്ടിയാറെയും, ഒരുത്തരും വന്നില്ല. അതു
കൊണ്ടു അവൻ എഴുനീറ്റു, ഭൃത്യന്മാരുടെ കാവലറയിൽ ചെന്നു നോ
ക്കിയപ്പൊൾ, ബാല്യക്കാരനായ സീത്ഥൻ എഴുതുന്ന മേശയുടെ അരി
കത്തു ഒരു കസേലമേൽ ഉറങ്ങിയിരുന്നു. രാജാവു അടുക്കെ ചെന്നു നോ
ക്കിയപ്പൊൾ, ഉറങ്ങുന്നവൻ എഴുതുവാൻ തുടങ്ങിയ ഒരു കത്തിന്റെ
ആരംഭം കണ്ടു വായിച്ചതെന്തെന്നാൽ:

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/25&oldid=186614" എന്ന താളിൽനിന്ന് ശേഖരിച്ചത്