താൾ:CiXIV131-4 1877.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

ആയ : സംശയമില്ല മതാമ്മേ, എങ്കിലും അവൾ പെരുത്തു വയസ്സു
ള്ളവളും ദരിദ്രയും ആകുന്നു.

മതാമ്മ : അവൾ പെരുത്തു വയസ്സുള്ളവളും ദരിദ്രയും ആകുന്നതുകൊ
ണ്ടു അവളെ നിരസിക്കുന്നതു ന്യായമോ? ഇതു ശരിയല്ല ആയാ.

ആയ: അവൾ എത്രയോ ജാതിഹീനമുള്ളവൾ മതാമ്മ, നമ്മുടെ
തോട്ടിച്ചിപോലും അവളുടെ ചോറു ഉണ്ണുകയില്ല.

മതാമ്മ : അവൾ ജാതിഹീനമുള്ളവരോ അല്ലയോ, എന്നു ഞാൻ
അറിയുന്നില്ല, ജാതിഭേദങ്ങളെ കുറിച്ചു എനിക്കു ഒരു വിചാരവും അന്വേ
ഷണവും ഇല്ല. നീ ഇങ്ങിനെ നിരസിക്കുന്ന ആ കിഴവി നിന്റെ സ
ഹോദരി തന്നെ, എന്നു എനിക്കു അറിയാം.

ആയ: എന്തു വാക്കു മതാമ്മേ, എൻറ കുഡുംബാദികൾ ഒക്കെയും
നല്ല മുസല്മാനരത്രെ, ഞങ്ങളിൽ ഒരുത്തരും ഒരു നാളും ഭ്രഷ്ടായിപ്പോയി
ല്ല. എന്തു വാക്കാണ ഇതു മതാമ്മേ?

മതാമ്മ: എന്നിട്ടും അവൾ എന്റെയും നിന്റെയും സഹോദരി ആ
കുന്നു. ദൈവം ആദിയിൽ പരലോകഭൂലോകങ്ങളെയും അവറ്റിലുള്ള സ
കല വസ്തുക്കളെയും പടച്ചപ്പോൾ ആദാം എന്ന പുരുഷനെയും അവ
ന്റെ ഭാൎയ്യയായ ഹവ്വയെയും സൃഷ്ടിച്ചു. അന്നു മുതൽ ഇന്നുവരെയും
ഈ ഭൂലോകത്തിന്മേൽ കാണുന്ന എല്ലാ പുരുഷന്മാരും സ്ത്രീകളും ഈ രണ്ടു
ആദ്യമാതാപിതാക്കന്മാരുടെ പുത്രീപുത്രന്മാർ ആകകൊണ്ടു, വലിയവരും
ചെറിയവരും ധനവാന്മാരും ദരിദ്രരുമായവർ ഒക്കെയും സഹോദരിസഹോ
ദരന്മാരും തന്നെ. എന്തെന്നാൽ ആദാം എല്ലാവരുടെ അഛ്ശനും, ഹവ്വ
എല്ലാവരുടെ അമ്മയും ആകുന്നു. ഒരു രക്തത്തിൽനിന്നത്രെ ദൈവം വാ
നത്തിൻകീഴിലുള്ള എല്ലാ ജാതിക്കാരെയും ഉണ്ടാക്കിയിരിക്കുന്നു. അതുകൊ
ണ്ടു നാം എല്ലാവരും സഹോദരിസഹോദരന്മാരെ പോലെ തമ്മിൽ സ്നേ
ഹമുള്ളവരും ദയയുള്ളവരുമായിരിക്കേണം, ഒരിക്കലും തമ്മിൽ നിരസിക്ക
യും പകക്കയുമരുതു.

ഇങ്ങിനെയുള്ളതെല്ലാം മതാമ്മ പറഞ്ഞതിനാൽ ആയ അസാരം
നാണിക്കുന്നതു കണ്ടപ്പോൾ: നീ ഭിക്ഷക്കാരത്തിയെ ശകാരിച്ചാട്ടിയതിനു
പകരമായി അവൾക്കു ഒർ ഉപകാരം ചെയ്യരുതോ? എന്നു മതാമ്മ ചോ
ദിച്ചു.

ആയ: ചെയ്യേണ്ടതായിരുന്നു, എങ്കിലും എന്നാൽ എന്തു കഴിവുള്ളൂ?
മതാമ്മേ.

മതാമ്മ: നീ അവളെ ചെന്നു കണ്ടു, നൂല്ക്കുന്ന പണി അറിയാമോ?
എന്നു ചോദിക്ക. അവൾ ആ പണി അറിയുന്നു എങ്കിൽ, ഞാൻ അവൾ്ക്കു
ഒരു ചക്രം കൊടുക്കാം. ഇരക്കുന്നതിനേക്കാൾ നൂല്ക്കുന്നതു നല്ലതല്ലയോ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/24&oldid=186613" എന്ന താളിൽനിന്ന് ശേഖരിച്ചത്