താൾ:CiXIV131-4 1877.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

എന്നതിന്റെ ശേഷം വേത്സനാടുകളിൽനിന്നു ഒരു വലിയ കലക്കം
ഉണ്ടായി. അവിടെ മഹാകീൎത്തിമാനായ ഒവൻ ക്ലെന്തൊവർ (Owen
Glendower) എന്ന വേത്സ്കാരൻ മുമ്പെത്ത രാജാവിനെ സേവിച്ചു,
കോവിലകത്തു ഒരു വലിയ സ്ഥാനം പ്രാപിച്ചു. നാലാം ഹെന്രി രാജ്യം
പ്രാപിച്ചാറെ ഈ വേത്സ്കാരനും ഗ്രെയദെരുത്ഥൻ (Grey de Ruthven)
എന്ന ഒരു ഇംഗ്ലിഷ പ്രഭുവുമായി കലഹം തുടങ്ങി. ഗ്രെയിന്നു വേത്സ്
നാടുകളിൽ വളരെ വസ്തു ഉണ്ടായിരുന്നു, എങ്കിലും അതു മതിയാകയില്ല,
അയല്ക്കാരനായ ഒവൻ ക്ലെന്തൊവരിന്റെ വസ്തുവും കൂടെ വേണം, എന്നു
നിശ്ചയിച്ചു, അതിനെ കൈക്കലാക്കേണ്ടതിനു യത്നിച്ചു കൊണ്ടിരുന്നു.
അതു നിമിത്തം ഒവൻ ക്ലെന്തൊവർ മഹാകുപിതനായി, തന്റെ നാട്ടു
കാരായ വേത്സിലെ ജനങ്ങളെ കലഹിപ്പിച്ചതിനാൽ ബഹു കാലം സങ്ക
ടമുള്ളൊരു മത്സരം നടന്നു. ഒവൻ ക്ലെന്തൊവർ മുമ്പെത്ത രാജാവിന്റെ
സ്നേഹിതനാകകൊണ്ടു, ഹെന്രി ഗ്രെയിന്റെ പക്ഷം എടുത്തു. എങ്കിലും
വേത്സ് നിവാസികൾ തങ്ങളുടെ നാട്ടുകാരനു വേണ്ടുന്ന സഹായം ചെ
യ്കയാൽ, അവൻ കുന്നുകളുടെയും മലകളുടെയും ദുൎഘടപ്രദേശങ്ങളിൽ
പാൎത്തു, രാജാവിന്റെ എല്ലാ അതിക്രമങ്ങളെയും തടുത്തുനിന്നു, അയല്വ
ക്കത്തുള്ള ഇംഗ്ലിഷ് നാടുകളിലും ഇറങ്ങി, ഓരോ സാഹസങ്ങളെയും നട
ത്തിപ്പോന്നു. അങ്ങിനെയുള്ളൊരു യുദ്ധപ്രയാണത്തിൽ അവൻ ഇംഗ്ലി
ഷ് കിരീടവകാശിയായ മാൎച്ച പ്രഭുവിനെ പിടിച്ചു തടവിലാക്കിയതു രാ
ജാവു അറിഞ്ഞിട്ടും, അവനെ വീണ്ടു കൊൾവാൻ ഒന്നും ചെയ്യാതെ:
നല്ലതു, എന്നാൽ ഇവനെ കുറിച്ചുള്ള ശങ്കയും കൂടെ നീങ്ങിയല്ലോ, എന്നു
വിചാരിച്ചു പാൎത്തു.

അനന്തരം രാജാവു ഒരു സൈന്യത്തെ കൂട്ടി, സ്കോത്തരെ അസഹ്യ
പ്പെടുത്തുവാനായി പുറപ്പെട്ടു. ഇതിനു പ്രതികാരം വേണം, എന്ന കീൎത്തി
തനായ ദുഗ്ലാസ് (Douglas) എന്ന പടനായകൻ നിശ്ചയിച്ചു, പിറ്റെ
ആണ്ടിൽ ഒരു വലിയ സൈന്യത്തോടു കൂടെ ഇംഗ്ലന്തിന്റെ വടക്കനാടുക
ളിന്മേൽ ഇറങ്ങി വന്നു, പല നാശങ്ങളെയും നിവൃത്തിച്ചപ്പൊൾ, നൊൎത്ഥു
മ്പൎലന്ത പ്രഭുവും, അവന്റെ ധീരതയുള്ള പുത്രനും അവനെ എതിരിട്ടു
അപജയപ്പെടുത്തി, അവനെ തന്നെ പിടിച്ചു തടവിലാക്കി. ഈ ജയ
ത്തിന്റെ വൎത്തമാനം രാജാവു കേട്ടപ്പൊൾ, പോരിൽനിന്നു പിടിച്ച
തടവുകാരെ ഒക്കെയും ഇങ്ങു ഏല്പിക്കേണം, ജയിച്ചവർ ഒരുത്തന്റെയും
വീണ്ടെടുപ്പിൻ മുതൽ വാങ്ങി വിട്ടയക്കരുതു, എന്നു കല്പിച്ചു. രാജാവിനും
നൊൎത്ഥുമ്പൎലന്തിനും മുമ്പെ തന്നെ തമ്മിൽ കുറെ രസക്കേടു ഉണ്ടു,
എന്നാൽ ഈ സമയം അവരുടെ കലഹം മുഴുത്തുവന്നു. നൊൎത്ഥുമ്പൎല
ന്ത രാജാവിന്റെ കല്പന അനുസരിയാതെ, സ്കോത്തരുടെ നായകനായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/27&oldid=186616" എന്ന താളിൽനിന്ന് ശേഖരിച്ചത്