താൾ:CiXIV131-4 1877.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 147 —

ട്ടികളെയും ബാല്യക്കാരെയും നല്ല തക്കത്തിൽ പഠിപ്പിപ്പാൻ ഏറിയ പ്ര
യത്നം കഴിക്കയും ചെയ്തു. ഈ വിദ്യാശാലകളിലും എഴുത്തുപള്ളികളിലും
പഠിക്കുന്ന ഹിന്തുക്കൾ ബിംബാരാധനയെ വിട്ടു ജീവനുള്ള ദൈവത്തെ
ആത്മാവിലും സത്യത്തിലും സേവിപ്പാനുള്ള സമയം അടുത്തിരിക്കുന്നു,
എന്നു അവൻ കല്ക്കത്തയിൽനിന്നു തന്റെ അഛ്ശന്നു ഒരു കത്തിൽ എഴു
തിയതു ദൈവകരുണയാൽ നിവൃത്തിച്ചുവരേണം, എന്നു ഈ ഹിന്തുജാതി
കളെ സത്യമായി സ്നേഹിക്കുന്നവരുടെ പ്രാൎത്ഥന തന്നെ.

അവന്റെ ഇളയപ്പനായ ജനരാൽ മക്കോലേ മരിച്ചപ്പോൾ അവനു
പതിനായിരം പൗണ്ടിന്റെ അവകാശം കിട്ടിയതല്ലാതെ, തന്റെ ശമ്പ
ളത്തിൽനിന്നും താൻ വിചാരിച്ചതിൽ അധികം സൂക്ഷിച്ചു വെപ്പാൻ കഴി
വുണ്ടാകകൊണ്ടു : ഇപ്പോൾ പണം മതി, എന്നു അവൻ നിശ്ചയിച്ചു, ത
ന്റെ സ്ഥാനത്തെ ഉപേക്ഷിച്ചു ഇന്ത്യയെ വിട്ടു ഇംഗ്ലാന്തിലേക്കു മടങ്ങി
ചെന്നു, തന്റെ നാട്ടുകാരുടെ സന്തോഷത്തിന്നായി ഏറിയ നല്ല പു
സ്തകങ്ങളെ എഴുതിയതിൽ അവന്റെ ഇംഗ്ലിഷചരിത്രം പ്രധാനമുള്ളതു
തന്നെ.

BOA CONSTRICTOR.

പെരിമ്പാമ്പു.

പെരിമ്പാമ്പിന്റെ രണ്ടു മൂന്നു മാതിരി ഉണ്ടു. കൂട്ടിവലിക്കുന്ന പാ
മ്പു (Boa Constrictor) എന്നതു പ്രത്യേകം അമേരിക്ക ഖണ്ഡത്തിലെ
വൻകാടുകളിലും പാറപ്പിളൎപ്പുകളിലും ജീവിക്കുന്നു. മൂത്താൽ അതിന്നു നാ
ല്പതു കാലടി നീളവും ഒരു മനുഷ്യന്റെ വണ്ണവും ഉണ്ടാകും. ഇര തേടുവാ
നായി അതു വൃക്ഷങ്ങളുടെ മേൽ കയറി, വാൽകൊണ്ടു മരത്തെ ചുറ്റി
പ്പിടിച്ചു, തലയെ കീഴോട്ടു തൂക്കി ഇങ്ങോട്ടും അങ്ങോട്ടും ആട്ടിക്കൊണ്ടിരി
ക്കുന്നു. വല്ല മൃഗവും സമീപത്തു വന്നാൽ അതു ഒരു ക്ഷണംകൊണ്ടു
അതിന്മേൽ തുള്ളി വീണു, ചുററി കെട്ടുകയും ഞെക്കിക്കൊല്ലുകയും, നന്നു
നീട്ടുകയും ചെയ്തശേഷം, ഉമിനീർകൊണ്ടു മുഴുവനും നനെച്ചു മെല്ലവേ
വിഴുങ്ങിത്തുടങ്ങും. കുറയ ഒരു വലിയ മൃഗത്തെ വിഴുങ്ങിയാൽ അതിന്റെ
ശരീരാകൃതിയെ വളരെ നാൾ പാമ്പിന്റെ വയറ്റിന്മേൽ കാണാം. ഇ
ങ്ങിനെ വയറു നല്ലവണ്ണം നിറഞ്ഞിരുന്നാൽ അതു അനങ്ങാതെ കിട
ന്നുറങ്ങു ന്നതുകൊണ്ടു, അതിനെ കൊന്നു കളയേണ്ടതിനു പ്രയാസമില്ല.
ഈ പാമ്പിന്റെ ആകൎഷണശക്തി ഭയങ്കരമായിരിക്കുന്നു, അതു വല്ല മനു
ഷ്യന്റെ മേലോ മൃഗത്തിന്മേലോ ദൃഷ്ടി വെച്ചാൽ, ഒഴിഞ്ഞു ഓടിപ്പോകു
വാൻ മഹാപ്രയാസം. ആയതിനെ കുറിച്ചു ഒരു യാത്രക്കാരൻ വിവരി
ച്ചെഴുതിയതു: ഞാൻ പ്രായം കുറഞ്ഞാരു ബാല്യക്കാരനായിരുന്നപ്പോൾ
രണ്ടു റോമപ്പാതിരിമാരോടും മറ്റും എട്ടു പത്താളുകളോടും കൂടെ യാത്ര

10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/151&oldid=186803" എന്ന താളിൽനിന്ന് ശേഖരിച്ചത്