താൾ:CiXIV131-4 1877.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 148 —

യായി അമേരിക്കായിലെ ഒരു വൻകാട്ടിൽ കൂടി ചെന്നു. ഞങ്ങൾ എല്ലാ
വരും കുതിരപ്പുറത്തു കയറിയിരുന്നതല്ലാതെ, വെറുതെ നടക്കുന്ന ചില
കുതിരകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഒരു ദിവസം വൈകു
ന്നേരത്തു കൂട്ടത്തിൽ ഒരാൾ ഒരു പെരിമ്പാമ്പിനെ കുറയ മുമ്പോട്ടു വഴിയ

രികത്തു കണ്ടു. അതുകൊണ്ടു ഞങ്ങൾ തിരിഞ്ഞു മടങ്ങി ഓടിച്ചു എങ്കി
ലും പാമ്പു വെറുതെ നടക്കുന്ന ഒരു കുതിരമേൽ ചാടിവീണു അതിനെ
ഞങ്ങളുടെ മുഖതാവിൽ തന്നെ ഞെക്കിക്കൊന്നു വിഴുങ്ങിത്തുടങ്ങി. ഈ
പാമ്പിനെ ഇപ്പോൾ ഇനി ഭയപ്പെടുവാൻ ആവശ്യമില്ല, എന്നു ഞങ്ങൾ
അറിഞ്ഞു ആ ദിക്കിൽ രാത്രി പാൎപ്പാനായി ഒരു സ്ഥലത്തെ തിരഞ്ഞു
നോക്കി, ഭക്ഷണം ഉണ്ടാക്കുവാൻ വട്ടംകൂട്ടിയപ്പോൾ, ഞാൻ സമീപത്തു
വേറൊരു പാമ്പിനെ കണ്ടു സ്തംഭിച്ചു വിറെച്ചു, എങ്കിലും എന്റെ ഭ്രമത
യെ അമൎത്തു ഒരു ക്ഷണംകൊണ്ടു ഈ സ്ഥലത്തെ വിട്ടു യാത്രയാകേണ്ട
തിനു കൂട്ടുകാരെ നിൎബന്ധിച്ചു. അവരിൽ ആരും പാമ്പിനെ കാണായ്ക
കൊണ്ടു എൻറെ തൊഴിൽ അവൎക്കു ബോധിച്ചില്ല, ഹേതു ഞാൻ പറ
ഞ്ഞതുമില്ല, എങ്കിലും എന്റെ വാക്കിനെ അവർ അനുസരിച്ചു കുതിര
പ്പുറത്തു കയറി യാത്രയായി. സുഖസ്ഥലത്തു എത്തിയ ശേഷം മാത്രം

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/152&oldid=186805" എന്ന താളിൽനിന്ന് ശേഖരിച്ചത്