താൾ:CiXIV131-4 1877.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 146 —

എന്ന മഹാപണ്ഡിതൻ ചില സംവത്സരം ഈ ഹിന്തുരാജ്യത്തിൽ പാ
ൎത്തതിന്റെ ഒരു ചുരുങ്ങിയ വിവരം വായിപ്പാൻ പലൎക്കും രസം തോന്നു
മായിരിക്കും. അദ്ദേഹം ഇംഗ്ലിഷകോയ്മക്കു വളരെ സഹായം ചെയ്തു,
പ്രത്യേകം ഇന്ത്യയിലെ കാൎയ്യാദികളെ ക്രമപ്പെടുത്തുവാൻ അത്യുത്സാഹം
കഴിച്ചതുകൊണ്ടു, പ്രധാനമന്ത്രി അവനു സൎവ്വദേശാധിപതിയുമായി ഇ
ന്ത്യയെ വാഴുന്ന ആലോചനസഭയിൽ ഒരു സ്ഥാനം കൊടുപ്പാൻ നിശ്ച
യിച്ചു. ആ സ്ഥാനത്തിലെ കാലത്താലുള്ള വരവു പതിനായിരം പൌ
ണ്ട് തന്നെ. ജന്മഭൂമിയെ വിട്ടു അന്യരാജ്യത്തിൽ പാൎപ്പാൻ തനിക്കു നല്ല
മനസ്സില്ലെങ്കിലും, ഈ വരവു കൊണ്ടു കിഴവനായ അഛ്ശന്നും അനുജന്മാ
ൎക്കും അനുജത്തികൾക്കും വേണ്ടുന്ന സഹായം ചെയ്യാമല്ലൊ, എന്നു അ
വൻ വിചാരിച്ചു ആ സ്ഥാനത്തെ ഏററു, 1834 ഫിബ്രുവരി മാസത്തിൽ
ഒർ അനുജത്തിയോടു കൂടെ കപ്പലേറി, ജൂൻ മാസം മദ്രാസിൽ എത്തി ക
രെക്കിറങ്ങി. അന്നേത്ത സൎവ്വദേശാധിപതിയായ ലാൎഡ വില്യം ബെ
ന്തിങ്ങ് ആ സമയത്തു സൌഖ്യത്തിന്നായി നീലഗിരിയിൽ പാൎക്കുകകൊ
ണ്ടു, മക്കോലേയും അനുജത്തിയോടു കൂടെ അവിടേക്കു ചെന്നു ചില മാസം
താമസിക്കേണ്ടിവന്നു. അവൻ അവിടെ പാൎക്കുമ്പോൾ തഞ്ചാവൂരിലെ
ക്രിസ്ത്യാനികൾ തങ്ങളുടെ സഭകളിൽ ജാതിഭേദം നടത്തിപ്പാൻവേണ്ടി
തങ്ങളുടെ പാതിരിമാരുടെ മേൽ അന്യായം ബോധിപ്പിച്ചു കൊണ്ടു അ
വന്റെ അടുക്കൽ വന്നു, എങ്കിലും ഈ കാൎയ്യത്തിൽ എനിക്കു ന്യായാധി
പതിയായിരിപ്പാൻ മനസ്സില്ല, എന്നു അവൻ ചൊല്ലി, അവരെ ന്യായാ
സനത്തിൻമുമ്പിൽനിന്നു ആട്ടിക്കളഞ്ഞു.

നീലഗിരിയിൽനിന്നു അവൻ കല്ക്കത്തയിലേക്കു ചെന്നു, നാലു സംവ
ത്സരത്തോളം പാൎക്കുന്നതിൻ ഇടയിൽ ഈ ഹിന്തു രാജ്യത്തിന്റെ ഗുണീക
രണത്തിന്നായി വളരെ അദ്ധ്വാനിച്ചുപോന്നു. കീൎത്തിതമായി വന്നിരിക്കു
ന്ന പെനൽ കോട് (Penal Code) എന്ന നീതിശാസ്ത്രവും, കോട് ഒഫ്
ക്രിമിനാൽ പ്രൊസടൂർ (Code of Criminal Procedure) എന്ന വ്യവഹാ
രശാസ്ത്രവും മിക്കതും അവന്റെ കൃതി തന്നെ. അവൻ ഈ നാട്ടിൽ എ
ത്തിയപ്പോൾ സൎക്കാർ വിദ്യാശാലകളിൽ നടക്കേണ്ടുന്ന പഠിപ്പിനെ കുറി
ച്ചു വലിയൊരു വിവാദം നടന്നുവന്നു. ഇന്നേയോളം ഉണ്ടായതു പോലെ
സംസ്കൃതം മുതലായ നാട്ടുവിദ്യകൾ മതി, മറ്റൊന്നും വേണ്ടാ, എന്നൊ
രു പക്ഷം. ലഘുതര വിദ്യകൾ നാട്ടുഭാഷകളിലും ഉയൎന്നവ ഇംഗ്ലിഷഭാ
ഷയിലും പഠിപ്പിച്ചു വരേണം, എന്നു മറ്റെ പക്ഷം. ഈ തൎക്കത്തെ മ
ക്കോലേ തീൎത്തു, അന്നു തുടങ്ങി ഇതുവരെയും ഈ ദേശക്കാൎക്കു വളരെ ഗു
ണവും ശ്രീത്വവും വരുത്തിയ ക്രമത്തെ രാജ്യധൎമ്മമാക്കി, ഓരോ പുതിയ
വിദ്യാശാലകളെയും എഴുത്തു പള്ളികളെയും സ്ഥാപിച്ചു, ഹിന്തുക്കളുടെ കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/150&oldid=186801" എന്ന താളിൽനിന്ന് ശേഖരിച്ചത്