താൾ:CiXIV131-4 1877.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 136 —

ത്തം വേഗവും ചന്തവും ഉള്ളതായും തീർന്നു. അന്നു തുടങ്ങി കൂടക്കൂട തന്റെ
അമ്മയോടു എന്തു പറഞ്ഞു എന്നു തോന്നുന്നു?

എത്രയോ വട്ടം അമ്മയുടെ കഴുത്തു കെട്ടിപ്പിടിച്ചു "എന്റെ പൊന്നു
അമ്മേ, ആ ചെരിപ്പു എന്നെ ഇടുവിച്ചതിന്നു വേണ്ടി നിനക്കു മതിയായ
നന്ദി പറവാൻ എനിക്കു ഒരു നാളും എത്തം വരികയില്ല, നീ എനിക്കു
വേണ്ടി ചെയ്ത എല്ലാറ്റിൽ അതു തന്നെ ഉത്തമകാൎയ്യമായിരുന്നു. അന്നു
അതു ചെയ്തിരുന്നില്ലെങ്കിൽ ഞാൻ എന്റെ ജീവകാലം മുഴുവൻ അരിഷ്ട
തയുള്ളൊരു മുടന്തൻ ആയിരിക്കുമായിരുന്നു" എന്നു പറയും.

യോവാന്റെ സങ്കടം അവന്നു ഒരു അനുഗ്രഹം ആയിതീൎന്നപ്രകാരം
നാം ഇതിൽനിന്നു കാണുന്നുവല്ലൊ, ഇങ്ങിനെ തന്നെ നമ്മിൽ ഓരോരു
ത്തന്നുള്ള സങ്കടങ്ങളും സ്വൎഗ്ഗസ്ഥനായ പിതാവു നമുക്കു വെച്ചിരിക്കുന്ന
ഒരു ഇരിമ്പു ചെരിപ്പു എന്ന പോലെ ആയിരിപ്പാൻ സംഗതിയുണ്ടു.
ആകയാൽ നാം അവറ്റെക്കുറിച്ചു പിറുപിറുപ്പും വെറുപ്പം കാട്ടാതെ ക്ഷ
മയോടെ അവ സഹിക്കേണം. ദൈവം അതിനെ വല്ലൊരു വിധേന
നമ്മുടെ നന്മെക്കായി കരുതിയിരിക്കുന്നു, എന്നു തെളിഞ്ഞു വരുവാൻ
സംഗതിയുണ്ടാകും, ദൈവത്തെ സ്നേഹിക്കുന്നവൎക്കു സകലവും, എന്നു
വെച്ചാൽ, കഷ്ടങ്ങളും കൂട, നന്മക്കായി കൈകൂടി വരും.

THE MALAYALAM COUNTRY.

മലയാള രാജ്യം.
എട്ടാം നമ്പർ ൧൨൨ാം പുറത്തിൽ വെച്ചതിന്റെ തുടൎച്ച.
(Registered Copyright. -ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)

വയനാട്ടിലേക്കു കയറേണ്ടതിന്നു കണ്ണനൂർ തലശ്ശേരികളിൽനിന്നു
പേരിയച്ചുരവും വടകരയിൽനിന്നു കുറ്റിയാടിച്ചുരവും കോവിൽക്കണ്ടി
കോഴിക്കോടുകളിൽനിന്നു താമരശ്ശേരിച്ചുരവും വേപ്പൂർപുഴയുടെ താഴ്വര
യിൽനിന്നു ചോലടി ഊടുവഴിച്ചുരവും കാരക്കോട്ടുച്ചുരവും എന്നിവ തന്നെ.

നീലഗിരിയിൽ കരേറേണ്ടതിന്നു വയനാട്ടിൽ കൂടി കാരക്കോട്ടു ചുര
വഴിയായി അല്ലാതെ കണ്ടാക്കണ്ടിയും ചിച്ചിപ്പാറ കണ്ടിവാതിലും
വള്ളുവനാട്ടിലേ ഭവാനി താഴ്വരയിൽനിന്നു കീലൂർ കണ്ടിവാതിലും ഉണ്ടു.
മണ്ണാറക്കാട്ടിൽനിന്നു ഭവാനി താഴ്വരയിലേക്കു മണ്ണാറക്കാട്ടു ചുരത്തിൽ കൂ
ടി വഴിയുള്ളതു.

തെന്മലയിൽ കൂടി കുട്ടികുതിരാനും കുതിരാനും വഴിയായി പാലക്കാ
ട്ടിൽനിന്നു തൃശ്ശിവപേരൂരിലേക്കും നെന്മാറിയിൽനിന്നും കൊല്ലങ്കോട്ടുനി
ന്നും ഊടുവഴിയുള്ള കണ്ടിവാതിലുകളിൽ കൂടിയും കൊച്ചിശ്ശീമയിലേക്കും
കടക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/140&oldid=186779" എന്ന താളിൽനിന്ന് ശേഖരിച്ചത്