താൾ:CiXIV131-4 1877.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 137 —

ആനമലയുടെ വടക്കേ ചരുവിലുള്ള ആനഗുണ്ടി ചുരത്തിൽ കൂടി
കൊച്ചി തിരുവിതാങ്കൂറിലേക്കും ഇറങ്ങാം.

തെക്കെ സഹ്യയിൽ കൂടി തിരുവിതാങ്കോട്ടിൽനിന്നു തിരുനെൽവേലി
ക്കു കടക്കേണ്ടതിന്നു കന്യാകുമാരിയിൽനിന്ന് 12 നാഴിക വടക്കുള്ള അരു
മ്പുളിച്ചുരവും അവിടെ നിന്നു ഏകദേശം 10—50 നാഴിക വടക്കുള്ള ആ
ൎയ്യങ്കല്ലുചുരവും വേറെ ചില ചെറിയ ചുരങ്ങളും ഉണ്ടു.

കുത്തനേയുള്ള ഈ രണ്ടു മലനിരകൾ പ്രത്യേകമായി കൊടുങ്കാടു
കൊണ്ടു പൊതിഞ്ഞു കാലിപെരികക്കൊത്ത ഊടുവഴിയുള്ള കാലങ്ങളിൽ
എത്രയും ഉറപ്പുള്ള വൻവാടി കണക്കേ മലയാളരാജ്യത്തെ കിഴക്കുനിന്നു
ആക്രമിപ്പാൻ ഭാവിച്ച ശത്രുക്കളെ തടുത്തു എങ്കിലും മലെഗറത്തുള്ള
ഇടവാട്ടിന്നും ഉൾനാട്ടു കച്ചവടത്തിന്നും കൂട തടങ്ങലായി തീൎന്നിരിക്കുന്നു.
വടക്കേ മലയാളത്തിൽ മുങ്കാലത്തു കള്ളക്കച്ചവടക്കാരും കവൎച്ചക്കാരും മ
ലയുടെ ഒറ്റു അറിഞ്ഞു വഴിയുടെ ദുൎഘടവും കിണ്ടൎവും യാത്രയുടെ അ
ദ്ധ്വാനവും കൂട്ടാക്കാതെ നടപ്പല്ലാത്ത ചുരങ്ങളിലും കൂടി കിഴിഞ്ഞു കയ
റുകയും ചെയ്തു. ചുങ്കം ഒഴിയേണ്ടതിന്നു ഇന്നും ഏലം ചന്ദനം മുതലായ
മലയനുഭവംകൊണ്ടു കള്ളക്കച്ചവടം ചെയ്യുന്നവർ ഉണ്ടു താനും.

എന്നാലും മേല്പറഞ്ഞ കണ്ടിവാതിലുകൾ വഴിയായി വടക്കേ അംശ
ങ്ങളിലേക്കു വിശേഷിച്ചു വയനാട്ടിൽ കൂടി വടുകൻ, കണ്ണടിയൻ, പഠാ
ണി എന്നിവരും, കുടകിൽനിന്നു ഇക്കേറിയൻ പഠാണി കുടകൻ മുതലാ
യവരും ഒാരോ പ്രയാസത്തോടെങ്കിലും ചുരമിറങ്ങി മലയാളത്തിന്നു പല
കേടു വരുത്തി പോന്നു. കുടകുദേവന്മാരും ഭാഷയും മലയാളത്തോടു സം
ബന്ധമുള്ളതാകയാൽ ഏറിയ മലയാളികൾ ഏതു സംഗതിയാലെങ്കിലും
അവിടെ പോയി പാൎപ്പാൻ ഇടവന്നിരുന്നു എന്നറിയാം.

കുടകു വയനാടു നീലഗിരിയിലേക്കുള്ള ചുരങ്ങളിൽ കൂടി വണ്ടിക
ൾക്കു പോവാൻ തക്ക ക്രമേണ കയറ്റവും ഇറക്കവും ഉള്ള നിരത്തുകളെ
ബ്രിത്തിഷ് കോയ്മ ഏറിയ മുതൽ ചെലവിട്ടു തീൎത്തതുകൊണ്ടു പോക്കു
വരവിന്നും കച്ചവടത്തിന്നും മറ്റും വളരെ ആദായം വന്നിരിക്കുന്നു.

സഹ്യൻ കടലിൽനിന്നു വാങ്ങിനില്ക്കയാൽ വടക്കുനിന്നും മലയാള
ത്തേക്കു കടപ്പാൻ നല്ല പാങ്ങുണ്ടാകകൊണ്ടു പരശുരാമൻ* ആൎയ്യാവ
ൎത്തത്തിൽനിന്നു പുറപ്പെടുവിച്ച ബ്രാഹ്മണരെ ഗോകൎണ്ണത്തിൽ കൂടി കര
വഴിയായി മലയാളത്തിലേക്കു കൊണ്ടു വന്നു. കര വഴിയായി തന്നെ മല
യാളികളുടെ ചാൎച്ചക്കാരായ തുളുനാട്ടുകാർ വടക്കോട്ടു തുളുനാട്ടിലേക്കും
പോയിരിക്കുന്നു.

തെക്കേമലയാളത്തിന്നു വാടിയായി നില്ക്കുന്ന മലെക്കു കയറത്തക്ക

* പരശുരാമൻ ഊഹപുരുഷൻ എന്നല്ലാതെ നിജപുരുഷൻ എന്നതിന്നു തുമ്പു കിട്ടുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/141&oldid=186781" എന്ന താളിൽനിന്ന് ശേഖരിച്ചത്