താൾ:CiXIV131-4 1877.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 135 —

ക്കുമ്പോൾ അയല്ക്കാർ "അതാ, തോയം ജോണി ഇരിമ്പും വലിച്ചു പോ
കുന്നു! അവന്നു അതു അത്ര വെറുപ്പു ആയിരിക്കെ അവനെകൊണ്ടു അതു
ചുമപ്പിക്കുന്നതു അമ്മയുടെ പക്ഷത്തിൽ ഒരു ക്രൂരതയല്ലയോ?" എന്നു
പറയും.

ചിലപ്പോൾ അവൻ അമ്മയുടെ അടുക്കെ ചെന്നു: "അമ്മെ, ദയവി
ചാരിച്ചു ഈ ചുമടു നീക്കി തരേണം, ഇതു വലിച്ചു നടപ്പാൻ എനിക്കു
ആവതില്ല. ഇതു എന്നെ കൊല്ലുന്നമ്മേ, ഞാൻ നൊണ്ടി ആയാൽ ആ
കട്ടെ, എന്റെ കാൽ തിരിഞ്ഞു പോയാലും വേണ്ടതില്ല. ഞാൻ വലു
തായാൽ എങ്ങിനെയാകും എന്നതു ചൊല്ലി വിഷാദിക്കുന്നില്ല. ഈ ചെ
രിപ്പു നീങ്ങി കിട്ടിയെങ്കിൽ മതി" എന്നു പറയും. അമ്മ തന്നെ ഉപദ്രവി
പ്പാൻ ഇതു ചെയ്തതുപോലെ ഭാവിച്ചു കരകയും പിറുപിറുക്കയും ചെയ്യും.
എന്നാൽ ഉപദ്രവിപ്പാനല്ല എല്ലിന്നു ബലവും സൌഖ്യവും വരുന്നതുവ
രെ ഉടലിന്റെ ഭാരം താങ്ങേണ്ടതിന്നത്രെ ഈ ചെരിപ്പു വേണ്ടിയിരു
ന്നതു. യോഹാന്നോ അതിൽ വിശ്വാസം ഇല്ല. തന്റെ അമ്മയും വൈ
ദ്യനും പറയുന്നതിൽ വിശ്വാസം വെക്കുന്നതിനു പകരം അവൻ എപ്പോ
ഴും പിറുപിറുക്കയും ശഠിക്കയും ചെയ്തു വന്നു. ആ വീട്ടിൽ പാൎത്തുവന്ന
മറ്റൊരു സ്ത്രീ ചെക്കന്റെ അമ്മയോടു ഒരു നാൾ "അല്ലെ, നിങ്ങൾ ആ
ചെരിപ്പു അഴിച്ചു കളയരുതോ? അതിനാൽ വരുന്ന ഫലം അവൻ ഒന്ന
നുഭവിക്കട്ടെ, ഞാൻ ആയിരുന്നു എങ്കിൽ നിശ്ചയമായി അങ്ങിനെ ചെ
യ്തേനെ" എന്നു പറഞ്ഞു.

അവന്റെ അമ്മെക്കു ഇതെല്ലാം കൊണ്ടും വളരെ ദുഃഖം ഉണ്ടായി
മകന്റെ തല തലോടിയുംകൊണ്ടു പറയുന്നു: "ഞാൻ എന്റെ മകന്നു
വേണ്ടി അവന്നു ഇപ്പോൾ വളരെ സന്തോഷം ആയിതോന്നുന്നതല്ല ഇനി
മേലാൽ വളരെ പ്രയോജനം ആയ്വരുന്നതിനെ തന്നെ ചെയ്യേണം, ഞാൻ
ഇന്നു ചെയ്യുന്നതിന്നു വേണ്ടി എന്മകൻ ഇനി ഒരു നാൾ എനിക്കു നന്ദി
പറവാൻ ഇടവരും. അവൻ നിത്യം ഈ ചെരിപ്പുകൊണ്ടു വിചാരിക്കു
ന്നില്ലെങ്കിൽ ഇതു ഇത്ര അസഹ്യം ആയിതോന്നുകയില്ല. ഈ ചെരിപ്പു
ഒന്നൊഴികെ അവന്നു ആശ്വാസവും സന്തോഷവും വരുത്തത്തക്ക കാൎയ്യ
ങ്ങൾ മറ്റു അനേകം ഉണ്ടു. ഈ ചെരിപ്പോ നിത്യം നില്ക്കയുമില്ലല്ലൊ."

ഇതു കേട്ടു യോഹാൻ തല താഴ്ത്തിനിന്നു. അമ്മ തന്നെ സന്തോഷി
പ്പിപ്പാൻ എത്ര എല്ലാം ചെയ്യുന്നു എന്നും ഈ ചെരിപ്പു തന്നെ, തന്റെ
നന്മക്കായി ഉള്ളതാകുന്നു എന്നും ഓൎത്തു അവന്നു നാണം തോന്നി ഒടു
വിൽ സങ്കടമുള്ള ഒരു ആണ്ടു കഴിഞ്ഞു ഇരിമ്പു ചെരിപ്പും നീക്കിക്കളയ
പ്പെട്ടു. യോഹാൻ സുഖദേഹിയായി നെടിയ ബാല്യക്കാരനായി തീൎന്നു.
അവന്റെ അവയവങ്ങൾ ശരിയായും ബലമുള്ളതായും അവന്റെ നട

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/139&oldid=186777" എന്ന താളിൽനിന്ന് ശേഖരിച്ചത്