താൾ:CiXIV131-4 1877.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 134 —

യും ഓരോന്നിനെ മുറിച്ചെടുക്കാം. എന്നാൽ ഒരു ജന്മി തന്റെ ഒരു പൂഴി
പ്രദേശത്തിൽ 30,000 ചവൊൿതൈ നട്ടുണ്ടാക്കിയാൽ മേല്പടി രണ്ടു
പ്രാവശ്യം തൈ മുറിച്ചു വിറകാക്കി വിറ്റശേഷം 10,000 ശേഷിക്കും.
ആയവ പത്തു സംവത്സരം കഴിഞ്ഞാൽ വലിയ മരങ്ങളായി പോകും.
അവറ്റിൽ ന്നിന്നു ഒരു ഉറുപ്പിക മാത്രം വില വെച്ചാൽ ഉറുപ്പിക 10,000
ലാഭം ഉണ്ടാകും. ഈ വക സ്ഥലങ്ങളിൽ പശുവും ആടും കയറുന്നില്ലെ
ങ്കിൽ എപ്പോഴും വീണുകൊണ്ടിരിക്കുന്ന വിത്തിനാൽ തൈ മുളെച്ചു മരം
തന്നാലെ വലുതാകും. ചവൊൿമരത്തിന്റെ തൈ ഉണ്ടാക്കേണ്ടതിന്നു
പ്രയാസം ഒട്ടുമില്ല, അതിന്റെ കായി മൂക്കുമ്പോൾ അതിനെ പറിച്ചുണ
ക്കിയാൽ വിത്തു ഉതിൎന്നു പോകും. പിന്നെ അതിനെ നല്ല മണ്ണുള്ള ഒരു
കള്ളിയിൽ വിതെക്കുന്നു എങ്കിൽ രണ്ടു മൂന്നു മാസത്തിന്നകം തൈ നില
ത്തിൽ കുഴിച്ചിടുവാൻ തക്ക ശക്തി പിടിക്കും.

വിലാത്തിയിൽ അധികം ധനം സമ്പാദിക്കുന്നതു ഇങ്ങിനെയുള്ള
മരത്തോട്ടങ്ങളെ ഉണ്ടാക്കുന്നവരത്രെ, അവൎക്കു ഏകദേശം ചെലവില്ല വര
വേയുള്ളൂ. മഹാസാരമില്ലാത്ത സ്ഥലങ്ങൾ ബഹു വിലയുള്ളവയായി
തീരുകയും ചെയ്യുന്നു. ഈ രാജ്യത്തിൽ വിറകിന്റെയും പണിത്തരമുള്ള
മരങ്ങളുടെയും വില എപ്പോഴും കയറികൊണ്ടിരിക്കുന്നു. ഈ പറഞ്ഞ
വിധത്തിൽ മരങ്ങളെ ഉണ്ടാക്കുവാൻ പുറപ്പെടുന്നവൎക്കു ബഹു ലാഭം ഉ
ണ്ടാകും. വിത്തു വാളുന്ന ആണ്ടിൽ മൂരുകയുമാം, എന്നതു ഇതിൽ നട
ക്കായ്ക കൊണ്ടു ആരും ഇതിന്നായിട്ടു പുറപ്പെടും എന്നു സംശയിക്കുന്നു.

AN IRON BOOT.

ഇരിമ്പു ചെരിപ്പു.

യോഹാൻ എന്നൊരു ചെറുക്കന്നു കാലിൽ ഒരു ദീനം പിടിച്ചു. അ
തിനാൽ അവന്റെ കാലെല്ലുകളും നരിയാണികളും ഇളമിച്ചു പോയി.
ആ കാൽ ഊന്നി നടക്കുന്നതിനാൽ അതു വളഞ്ഞു വല്ലാത്ത ആകൃതി
പൂണ്ടു തുടങ്ങി, അവന്റെ അമ്മ ഇതു കണ്ടു ദുഃഖിച്ചു ഒരു നാൾ അവ
നെ നല്ലൊരു വൈദ്യന്റെ അടുക്കെ കൊണ്ടു ചെന്നു കാട്ടി എന്തു വേണ്ടു?
എന്നു ചോദിച്ചാറെ, വൈദ്യൻ "നീ അവൻറ കാലിന്നു ഒരു ഇരിമ്പു
ചെരിപ്പുണ്ടാക്കിച്ചു ഒരു ആണ്ടു വരെ ഇടുവിക്കേണം" എന്നു കല്പിച്ചു.
അവൾ അപ്രകാരം ചെയ്തു. എങ്കിലും ചെറുക്കന്നു ഇതിൽ വളരെ വെ
റുപ്പു തോന്നി ഒരു ചെറിയ കുട്ടിയുടെ കാലിൽ കനത്തും ഒതുക്കമറ്റും ഉള്ള
ഇരിമ്പു ചെരിപ്പ് ഇടുവിച്ചാൽ എത്ര അസഹ്യമായിരിക്കും എന്നു നമുക്കു
ഊഹിക്കാമല്ലൊ, യോഹാൻ ഇതിനെ എത്രയും അഭംഗിയും അസഹ്യവും
നോവുണ്ടാക്കുന്നതും ആയി എണ്ണി. അവന്നു ഓടിക്കൂട, ചാടിക്കൂട, അതു
ഇഴെച്ചുംകൊണ്ടു മെല്ലെ നടപ്പാനെ കഴിഞ്ഞുള്ളൂ. പാപം! അവന്നു
വലിയ സൊല്ലയായി തീൎന്നു. ചിലപ്പോൾ ചെരിപ്പിഴെച്ചുംകൊണ്ടു നട

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/138&oldid=186775" എന്ന താളിൽനിന്ന് ശേഖരിച്ചത്