താൾ:CiXIV131-4 1877.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 133 —

ധാനമന്ത്രി തോമാസവൊല്സി തന്നെ. അവൻ താണസ്ഥിതിയിൽനിന്നു
ഔന്നത്യം പ്രാപിച്ചു, മുഖാദ്ധ്യക്ഷൻ, പ്രധാനകാൎയ്യസ്ഥൻ, റോമസഭാത
ലവൻ, എന്ന സ്ഥാനമാനങ്ങളെ ക്രമേണ ലഭിക്കയും ചെയ്തു. ഇംഗ്ലന്തി
ലെ പ്രധാനമന്ത്രി ഉത്തമൻ തന്നെ, എന്നു യൂരോപ്പയിലുള്ള മിക്ക രാജാ
ക്കന്മാർ സമ്മതിച്ചു, അവന്റെ അനുകൂലത ഭാഗ്യം, പ്രതികൂലത അപാ
യമത്രെ, എന്നു ശങ്കിച്ചു നിന്നു. എന്നാൽ മന്ത്രി ഇത്ര വലിയവൻ ആകു
ന്നു എങ്കിൽ, രാജാവു എങ്ങിനെയുള്ളവൻ ആകും എന്നു വെച്ചു പലരും
സ്തുതിക്കും. മന്ത്രി രാജാവിന്റെ ഉറ്റ സ്നേഹിതനും അവന്റെ സുഖഭോ
ഗങ്ങളിൽ രസിക്കുന്നവനും ഉപചാരവും മയവുമുള്ള കോവിലകക്കാരനും
ആയിരുന്നു. തനിക്കു ധനവും വരവും അനവധി എങ്കിലും, താൻ അതി
നെ അനുഭവിക്കുന്നില്ല, സൂക്ഷിച്ചു വെക്കയുമില്ല, മറ്റവൎക്കായിട്ടത്രെ
ചെലവാക്കും. അവന്റെ അനുചാരികൾ അസംഖ്യം, വീട്ടു ചെലവു അ
ത്യന്തം. ദാരിദ്ര്യംകൊണ്ടു വലഞ്ഞ ശിഷ്യന്മാർ, നിൎവ്വാഹമില്ലാത്ത ആശ്രി
തന്മാർ, നാനാസങ്കടങ്ങളിൽ കുടുങ്ങിയ അഗതികൾ, എന്നിവർ അവ
ന്റെ സഹായം ധാരാളമായി അനുഭവിച്ചു. അവനു അഹമ്മതിയും മാന
ക്കൊതിയും വളരെ ഉണ്ടായിരുന്നു, എങ്കിലും അവൻ പ്രധാനമന്ത്രിയുടെ
വേല ബഹു വിശ്വസ്തതയോടും ഉത്സാഹത്തോടും ചെയ്തതുകൊണ്ടു അ
വന്റെ കാൎയ്യവിചാരണ ഇംഗ്ലിഷ്കാൎക്കു അത്യുപകാരമായി തീൎന്നു. തോമാ
സവൊല്സി പ്രധാനമന്ത്രിസ്ഥാനത്തു ഇരുന്ന സമയത്തോളം എട്ടാം ഹെ
ന്രിയുടെ വാഴ്ച ശുഭമത്രെ, അവൻ ആ സ്ഥാനത്തിൽനിന്നു നീങ്ങിയാറെ
അശുഭം തുടങ്ങിയതു ഓൎത്താൽ അവൻ ഉത്തമൻ എന്നേ വേണ്ടു.
(To be continued.)

WASTE LANDS.

പാഴായി കിടക്കുന്ന സ്ഥലങ്ങൾ.

ഈ കഴിഞ്ഞ പത്തു നാല്പതു ആണ്ടുകൾകൊണ്ടു ഈ മലയാളത്തിൽ
വളരെ തരിശുനിലം തെങ്ങും മറ്റു ഫലവൃക്ഷങ്ങളുംകൊണ്ടു ശോഭിച്ചി
രിക്കുന്ന പറമ്പുകൾ ആയിതീൎന്നു. എന്നിട്ടും അനേകം പാഴായികിടക്കു
ന്ന കുന്നുകളും ഒന്നിന്നും ഉപകാരമില്ലാത്ത പൂഴിപ്രദേശങ്ങളും പലയെട
ത്തു കാണ്മാൻ ഉണ്ടു. ആ വക കുന്നുകളിൽ ആൽ, പറങ്കിമാവു, പിലാ
വ, പുളി ഇത്യാദി വൃക്ഷങ്ങൾ നല്ലവണ്ണം പിടിക്കും. അവറ്റെ ഉണ്ടാക്കേ
ണ്ടതിന്നു പ്രയത്നവും ചെലവും അധികം വേണ്ടിവരികയില്ല, പശുവും
ആടും മാത്രം കയറരുതു. പൂഴിപ്രദേശങ്ങളിൽ ചവൊൿമരം എത്രയും
നന്നാകും. അതിനെ ആദ്യം നടുമ്പോൾ മുമ്മൂന്നു കാലടി ദൂരത്തിൽ
വെക്കാം. മൂന്നു സംവത്സരം ചെന്നാറെ ഈരണ്ടു മരത്തിന്റെ നടുവിൽ
നിന്നു ഓരോന്നു മുറിച്ചു വിറകാക്കാം. പിന്നെയും മൂന്നു സംവത്സരം പാ
ൎത്തശേഷം മുമ്പെപോലെ ഈരണ്ടു മരങ്ങളുടെ നടുവിൽനിന്നു പിന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/137&oldid=186772" എന്ന താളിൽനിന്ന് ശേഖരിച്ചത്