താൾ:CiXIV131-4 1877.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 125 —

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

കളങ്കദ്വേഷി അയച്ച കടലാസ്സിന്നായി
വന്ദനം ചൊല്ലുന്നു. മുഖസ്തുതി പറഞ്ഞു കേൾ
പിപ്പാനും അല്പം ചില വായനക്കാൎക്കു മാത്രം പ്ര
യോജനമുള്ള വൎത്തമാനങ്ങളെ അറിയിപ്പാനും
സ്ഥലം പോരായ്കയാൽ അച്ചടിച്ചു കൂടാ. പരോ
പകാരമുള്ള ചെറിയ വൃത്താന്തങ്ങൾക്കു സ്ഥലം
നീക്കി വെക്കാം.

രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള
യുദ്ധവിശേഷങ്ങൾ.

പട്ടാങ്ങു കിട്ടേണ്ടതിന്നു വളരെ പ്രയാസം
ഉണ്ടാക കൊണ്ടു സ്ഥിരമായതിനെ പറവാൻ
തുനിയുന്നുള്ളു.

൧ യൂരോപ്പയിൽ ഉള്ള സംഭവങ്ങൾ: മി
സ്രയിലേ ഖേദിവുസുല്ത്താന്നു അയച്ച ഉതവിപ്പട
കൾ എത്തി. മരാമക്കോവിലെ ചക്രവൎത്തിക്കു
ആൾ അയപ്പാൻ കഴിവില്ലാതെ പണം കൊ
ണ്ടു സുല്ത്താന്നു സഹായിച്ചു കൊടുക്കും എന്നു
പറയുന്നു. തുൎക്കിയിലെ ക്രിസ്ത്യാനികൾക്കു വാ
ഗ്ദത്തം കൊടുത്തിട്ടും അവരെ ഇത്രോടം പട്ടാ
ങ്ങളിൽ വിളിച്ചു ചേൎത്തിട്ടില്ല.

(ജൂൻ 24) രുസ്സർ ഗലച്ചിൽനിന്നു തൂനാ
നദിയെ കടന്നു മച്ചിൻ എന്ന സ്ഥലത്തെ പി
ടിച്ചു തുൎക്കരെ ആട്ടിക്കളകയും (ജൂൻ 28) സിം
നീച്ചയിലും തൂനയെ വലിയ സൈന്യത്തോടു
കടക്കയും കലാഫത്തിൽനിന്നു ഒല്ത്തെ നിച്ചയി
ലേക്കു വെടി വെക്കയും (ജൂൻ 20) സിസ്കോ
വയുടെ ചുറ്റിലുള്ള കുന്നു പ്രദേശത്തെ കൈ
ക്കലാക്കയും (ജൂൻ 30) നിക്കൊപോലി നഗര
ത്തെ ഇടിച്ചു കളകയും റുച്ചുക്കിനെ വെടിവെ
ച്ചു തകൎക്കയും (ജൂലായി 3) സിംനിച്ചയിൽ തൂ
നെക്കു പാലം കെട്ടുകയും പടജനങ്ങളെ തൊ
ന്തിരവു കൂടാതെ കടക്കുമാറാക്കുകയും (ജൂലായി
5) ബിയേള (വെള്ള) തുൎത്തൂക്കായി എന്നീ സ്ഥ
ലങ്ങളെ പിന്നെയും പിന്നെയും വശത്താക്കു
വാൻ നോക്കീട്ടു തോല്ക്കയും ദൊബ്രുച്ചയിൽ മെ
ജിദിയെയോളം മുല്പുക്കയും (ജൂലായി 10) രുസ്സ

രുടെ കുതിരപ്പടകൾ ബുല്ഗാൎയ്യയിലേ തിൎന്നോ
വ എന്ന നഗരത്തെ പിടിക്കയും ചെയ്തു. ഇ
ങ്ങനെ യുരോപയിൽ കാലതാമസം ഉണ്ടെങ്കി
ലും രുസ്സരുടെ കാൎയ്യത്തെ തെളിഞ്ഞു കാണുന്നു.
തുൎക്കർ രൂസ്സൎക്കു തീൻ പണ്ടങ്ങളെയും മറ്റും
കി
ട്ടാതാക്കിയതു കൊണ്ടു ആയവർ ബുല്ഗാൎയ്യയി
ലും ദൊബ്രുച്ചയിലും പാണ്ടിശാലകളെ കെട്ടേ
ണ്ടിവരികയാൽ തുൎക്കൎക്കു ഗുണമായി തീരത്തക്ക
ഓരോ വിളംബനം ഉണ്ടാകുന്നു. (ജൂലായി 14)
സിംനിച്ചയിൽ തൂനാനദിയെ കടക്കേണ്ടതിന്നു
രുസ്സർ കെട്ടിച്ച പടവു പാലത്തിന്നു പെരുങ്കാ
റ്റു കൊണ്ടു വലിയ കേടുതട്ടിയിരിക്കുന്നു.

ഒന്നു രണ്ടു തുൎക്ക പോൎത്തലവന്മാർ രുസ്സ
രോടു കൈക്കൂലി വാങ്ങി അവരുടെ പടകൾ
ക്കു ബല്ക്കാൻ തുടൎമ്മലയെ കടക്കേണ്ടതിന്നു വ
ഴികൊടുത്ത പ്രകാരം ഉള്ളതോ ഇല്ലാത്തതോ
എന്നു സംശയിക്കുന്നു.

പോൎക്കപ്പലുകളെ പാറ്റിക്കളയേണ്ടതിന്നു
തരിപ്പൻ (Torpedo) എന്നൊരു വക സൂത്രപ്പ
ണിയുണ്ടു. ആയതു തടിച്ച ഇരിമ്പു തകരം
കൊണ്ടു പടവലം മുതലായ രൂപത്തിൽ ഉണ്ടാ
ക്കി വെടി മരുന്നു നിറെച്ചു വെള്ളത്തിൽ ഏറി
യ നാൾ കേടുവരാതെ കിടക്കയും മിന്നലിന്നു
തുല്യശക്തി കൊണ്ടു (വിദ്യുഛ്ശക്തി electri-
city) തോന്നുമ്പോലെ ചട്ടിയുണ്ട (bomb) കണ
ക്കെ പൊട്ടി തെറിച്ചു വെള്ളത്തെ നീൎക്കമ്പി
ന്നൊത്ത വണ്ണം പൊങ്ങിക്കയും പടവു മുതലാ
യ ഉരുക്കളെ പാറ്റിക്കളകയും ചെയ്യും. ജൂൻ
20 ചില രുസ്സ്യ നായകന്മാരും മറ്റും ഇങ്ങനെത്ത
തരിപ്പനെ ഒരു തുൎക്ക ഇരിമ്പു ചുറക്കപ്പലിന്നു
പറ്റിച്ച ശേഷം ആയതിന്നു കരമേൽനിന്നു
ഉണ്ടാക്കിയ വിദ്യുഛ്ശക്തിയെകൊണ്ടു തീ കൊ
ടുക്കയും കപ്പലിനെ തെറിപ്പിച്ചു കളകയും ചെ
യ്തു. ഹൊബൎത്ത പാഷാവു എന്ന ഇംഗ്ലിഷ് ക്കാ
രനും തുൎക്ക കപ്പനായനാരും (അലവാഴുന്നോർ ;
ഇംഗ്ലിഷിലെ (admiral,) അറവയിലെ ആമീ
അൽ ബാർ എന്ന വാക്കിൽ നിന്നാണേ) പോ
ൎക്കപ്പലുകൾക്കു ചുറ്റും ഒരു ഇരിമ്പു വല മടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/129&oldid=186757" എന്ന താളിൽനിന്ന് ശേഖരിച്ചത്