താൾ:CiXIV131-4 1877.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 126 —

ച്ചൽ കപ്പലിന്റെ അടിയോളം താഴുവാൻ തക്ക
വണ്ണം തുക്കിച്ച ശേഷം ആരുടെ തുനിവിന്നു
തല്ക്കാലത്തു തടസ്ഥം വന്നു പോയി. ഈ ഉപാ
യത്തെ ഏതു പുതിയ പ്രത്യുപായം കൊണ്ടു ഇ
ല്ലായ്മ ചെയ്വാൻ പോകുന്നു എന്നു ക്രമത്താലെ
അറിയാം.

൨. ആസ്യയിൽ (ജൂൻ 15) രുസ്സർ തുൎക്കരെ
ചൈദിഖാനിൽ അപജയപ്പെടുത്തുകയും (ജൂൻ
24) ബാരൂമിൽ ഉണ്ടായ കഠിന പോരാട്ടത്തിൽ
രുസ്സരുടെ പക്ഷം തോല്ക്കയും (ജൂൻ 21, 22)
മെലിബാബ ചുരത്തെ കൈക്കലാക്കുവാൻ രു
സ്സർ നന്ന പ്രയാസപ്പെട്ടിട്ടും ആയതു സാധി
ക്കാതെ പോകയും (ജൂൻ 23) തുൎക്കർ ബയജിദ
എന്ന സ്ഥലത്തെ പിടിച്ചു രുസ്സരെ കുടുക്കുകയും
(ജൂലായി 5) കാൎസ്സന്റെ മുമ്പിലുള്ള വാടികക
ളെ തുൎക്കർ പിടിച്ചു രുസ്സരെ ഓടിക്കയും എൎസ്സ
രൂമിന്നടുത്ത കരകില്ലിസ്സയിൽ രുസ്സ്യ പടകളെ
ഏറക്കുറെ ഒടുക്കി വലിയ കവൎച്ചയെ നേടുക
യും (ജൂലായി 13) ബയജിദിൽ രുസ്സരെ വളെച്ച
വെച്ച 30000 തുൎക്കരെ ഒരു രുസ്സ്യ സൈന്യം ജ
യിക്കയും ബയജിദ് നഗരത്തെ ഇടിക്കയും
ചെയ്തിരിക്കുന്നു. രുസ്സർ അൎമ്മിന്യയിലേക്കു അ
യച്ച 190,000 പടയാളികളെ തമ്മിൽ ദൂരപ്പെടു
ത്തിപല പങ്കളിൽ നാട്ടിന്റെെ ഉള്ളിലേക്കു അ
യച്ചതു കൊണ്ടു അവരെ ഇപ്പോൾ അധികം
അടുപ്പിപ്പാൻ നോക്കുന്നു. സംഭവിച്ച ഓരോ
ക്രൂരതകൾ ഒരു പക്ഷം മറുപക്ഷത്തിന്റെെ ക
ണക്കിൽ ആക്കുന്നതിനാൽ കുറ്റം ആരുടെ
കൈയിൽ എന്നു പറവാൻ മനസ്സു ഉറെക്കുന്നി
ല്ല. (ജൂലായി 14)രുസ്സർ കാൎസ്സ് കൊട്ടെക്കു ത
ങ്ങൾ നടത്തിയ നിരോധത്തെ തല്ക്കാലത്തെ
ങ്കിലും ഉപേക്ഷിക്കയും ഓരോ അപജയം കൊ
ണ്ടു നാണം അനുഭവിക്കയും ചെയ്തതിനാൽ
തിടുതിടുക്കമായി വൻ പടകളെ അൎമ്മിന്യയി
ലേക്കു അയച്ചു ജയം കൈക്കലാക്കുവാൻ നോ
ക്കുന്നു.

ആസ്യാ Asia.

മദ്രാദശിസാസ്ഥാനം:- കീഴ് ക്കട ഉ
ണ്ടായ വഞ്ചുഴലിക്കാറ്റിനാൽ ഏകദേശം 1000
എളിയവരുടെ വീടുകൾ പൊളിഞ്ഞു പോയി.

ആയവറ്റെ വീണ്ടും എടുക്കേണ്ടതിന്നു പല
രും പണം വരി കൊടുക്കുന്നു (subscriber ).

ജൂൻ മാസത്തിൽ അവിടവിടെ പെയ്ത
മഴകൊണ്ടു തീവണ്ടിസ്ഥാനങ്ങളിൽ നല്ല ഒതു
ക്കിടം ഇല്ലാതെ ചരതിച്ചു വെച്ച ധാന്യങ്ങൾ
ക്കു വളരെ കേടു വന്നതിനാൽ കോയ്മ ക്രുദ്ധിച്ചു
ചൂടുള്ള കല്പനകളെ പുറപ്പെടുവിച്ചിരിക്കുന്നു.

ജൂൻ 14യിലേ കോയ്മയുടെ ജ്ഞാപകപ്ര
കാരം (Report) 8,47,602 പേരെ മറാമത്തു പ
ണിയാലും 461,010 ധൎമ്മക്കഞ്ഞിയാലും രക്ഷിച്ചു
പോരുന്നു.

കടപ്പയിൽ 1871 ആമതിലെ കനേഷുമാ
രി പ്രകാരം 13,51,194 നിവാസികൾ ഉള്ളതിൽ
ഏപ്രിലിൽ 1584 പിറവികളും നടപ്പദീനം കു
രുപ്പു പനികളാലും 6602 ചാവുകളും ഉണ്ടായി
രുന്നു. 20—40 വയസ്സിന്നകം ഉള്ള ആരോ
ഗ്യക്കാർ അധികം മരിക്കുന്നു.

ഇത്രോടം മദ്രാശിസംസ്ഥാനത്തിന്നു വേ
ണ്ടി വങ്കാള ബൎമ്മരാജ്യങ്ങളിൽനിന്നു ഏറക്കു
റെ 700—800 ലക്ഷം രൂപ്പികക്കു 7 ലക്ഷം ഭാ
രം (തൊന്നു) അരി വരുത്തിയിരിക്കുന്നു. ഇ
നി 3½ ലക്ഷം ഭാരം കടൽ വഴിയായി കൊ
ണ്ടു വരേണം എന്നു മതിക്കുന്നു ഇപ്പോഴത്തെ
വൎഷകാലത്തിന്റെ കുറവു നോക്കിയാൽ തിക
യുന്ന പ്രകാരം തോന്നില്ല. ഇങ്ങനെ നമ്മു
ടെ സംസ്ഥാനത്തിന്റെ ധനപുഷ്ടി കുറയും
അളവിൽ വങ്കാളബൎമ്മരാജ്യങ്ങൾക്കു മുതൽ
വൎദ്ധിക്കയും ചെയ്യും.

ബല്ലാരിയിൽ ഏപ്രിൽ മാസത്തിൽ 2,383
ജനനങ്ങളും 10,040 മരണങ്ങളും (അതിൽ ന
ടപ്പുദീനത്താൽ 3415 പേർ കഴിഞ്ഞു സംഭ
വിച്ചു.

പഞ്ചം നിമിത്തം പലരും കുഡുംബത്താ
ടൂ കൂട ചേലം തൃച്ചിറാപ്പള്ളി ജില്ലകളിൽനിന്നു
സിംഹളത്തിൽ ആമാറു രാമേശ്വരത്തിൽനി
ന്നു കപ്പൽ കയറി യാത്രയാകുന്നു.

ജൂലായി 1 ൹ മദ്രാശി സംസ്ഥാനത്തിലേ
എല്ലാ ജില്ലകളിൽ മേയി തൊട്ടു ജൂനോളം
നവധാന്യങ്ങളുടെ വില ഒട്ടൊഴിയാതെ കയ
റി പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/130&oldid=186759" എന്ന താളിൽനിന്ന് ശേഖരിച്ചത്