താൾ:CiXIV131-4 1877.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 124 —

പലമലയും ഏമൂൎമ്മലയും അടുപ്പുകല്ലും വിളങ്ങുന്നു. അനങ്ങൻമല വ
ള്ളുവനാട്ടിൽ ഉണ്ടു. തെന്മലയുടെ കിഴക്കെ അറ്റത്തിൽ കടലിൽനിന്നു
കാണാൻ കൂടുന്ന കൂച്ചിമല (Collankodu Bluff) മികച്ചതു. ഇതിന്റെ
പടിഞ്ഞാറു നെല്ലിയാമ്പടിമല ഉണ്ടു. വീഴുമല എന്നതു ആലത്തൂൎക്കടു
ക്കേ ഉള്ള കുന്നിക്കൂട്ടം.

തിരുവിതാങ്കോട്ടിലേ സഹ്യന്റെ കൊടുമുടികൾ ആവിതു: ആനമേടു
(8400'), അഗസ്ത്യകൂടം (6150'), മഹേന്ദ്രഗിരി, പാപനാശനമല, അമൃതു
മല, മാൎദ്ദവമല, പീറുമേടു (3700'), പെരിയമല, തിരുത്തണ്ട, ചൂളമല,
മുതലായവ തന്നെ.*

4. കണ്ടിവാതിലുകൾ. തപതീനദിതൊട്ടു നീലഗിരിയോളമുള്ള തുട
ൎമ്മല പടിഞ്ഞാറോട്ടും തെക്കേ നിര പാലക്കാടു തൊട്ടു പഴനിമലയോളം
കിഴക്കോട്ടും അവിടെനിന്നു കന്യാകുമാരിയോളം പടിഞ്ഞാറോട്ടും കടുന്തൂ
ക്കമായും കുത്തനെയും നില്ക്കുന്നു. അതിനാൽ രണ്ടു മലകൾ മുമ്പേ ത
മ്മിൽ സന്ധിച്ച ശേഷം അതിഭയങ്കരമായ ഭൂകമ്പത്താൽ പൊട്ടിപ്പിളൎന്നു
തെറിച്ചു പോയി എന്നോ അല്ല ഭൂമി താണിടിഞ്ഞു ഇരുന്നു പോയി എ
ന്നോ സംശയിപ്പാൻ ഇടയുണ്ടു. ഈ മലകൾ കുത്തനയും ഉയരവുമുള്ള
വയായാലും ഇരുഭാഗത്തു പാൎക്കുന്നവർ തമ്മിൽ കാണേണ്ടതിന്നു അവിട
വിടേ മലമുതുകിൽ കണ്ടിവാതിൽ എന്നു പേരുള്ള ചരിവുകളും കയറി കി
ഴിയുവാൻ തക്കചുരങ്ങളും ഉണ്ടു. കേരളോല്പത്തി പ്രകാരം 18 കണ്ടിവാ
തിലുകൾ അല്ലെങ്കിൽ ചുരത്തിൻ വാതിലുകൾ പ്രമാണം.

മുഖ്യ കണ്ടിവാതിലുകൾ ഏവയെന്നാൽ: കുടകിൽ നിന്നു: ചന്ദ്രഗി
രിപ്പുഴ ചൂരക്കുന്ന സമ്പാജി ചുരത്തിന്നു അതിന്റെ മുകൾ തൊട്ടു സ
മ്പാജി എന്ന സ്ഥലത്തോളം 19½ നാഴിക നീളവും 2955 കാലടി താഴ്ചയും
ഉണ്ടു. ഇതു മംഗലാപുരത്തിൽനിന്നു മടിക്കേരിക്കു പോകുന്ന നിരത്തു.

തൊടികാന (വാഴക്കാടു) ച്ചുരവും കുന്ദദേഹച്ചുരവും പിന്നെ പയ്യാവൂ
രിൽനിന്നു കയറത്തക്ക കോട്ട (കൊടുന്തുറ?) ച്ചുരവും, കണ്ണനൂരിൽനിന്നു
വീരരാജേന്ദ്രപ്പേട്ട വഴിയായി മടിക്കേരിക്കും മൈശ്ശ്രൂൎക്കും ചെല്ലുന്ന പഴ
പെരുമ്പാടി (ഹെഗ്ഗിണ) ച്ചുരവും അതിന്നു പകരമായി ഈയിടേ വെട്ടി
ച്ച പെരുമ്പാടി (ഉരുട്ടി) ച്ചുരവും ഉണ്ടു. ഉരുട്ടിച്ചുരം വീരരാജേന്ദ്രപേട്ടയ
ടുക്കേ 3141' ഉയരമുള്ള മുകളിൽനിന്നു 10 നാഴിക ദൂരമുള്ള ഉരുട്ടിയോളം 2682
കാലടി ഇറങ്ങി വരുന്നു. † (ശേഷം പിന്നാലെ.)

* Foulkes, Geography of Travancore, Malayalam Trans.
†കുടകിൽ 12 കൊമ്പു (= കണ്ടിവാതിൽ ഉണ്ടു എന്നു നാട്ടുകാർ പറയുന്നു). അതിന്റെ ചില
പേരുകൾ ആവിതു : ചോമൻ, പാടി, കടുമക്കൽ, മുണരോട്ടു, തിത്താപ്പുറം, പുതുച്ചുരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/128&oldid=186755" എന്ന താളിൽനിന്ന് ശേഖരിച്ചത്