താൾ:CiXIV131-4 1877.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 123 —

മലയിടയിൽ അവസാനിക്കുന്നു. പടിഞ്ഞാറെ നിരയോ പൊന്നാനിക്കടു
ക്കേ മെല്ലേ കയറി മലയിടയുടെ തെക്കു പടിഞ്ഞാറെ ഭാഗത്തുള്ള തെന്മ
ലയിൽ 3000' – 4000 കാലടിയോളം പൊങ്ങുകയും ആനമലയിൽ 6200' –
8147'വും പഴനിമല വടഗിരികളിൽ 7000' – 4700'വും * ഉയരമുള്ള മുകൾ
പരപ്പുകളായി തടിക്കയും പിന്നെ അല്ലിഗിരി എന്ന പേരോടെ അരുമ്പു
ള്ളി ചുരത്തോളം 4000' – 2000' വരെ താഴുകയും അവിടെ വെച്ച പവിഴ
മലയുടെ നിരയോടു ചേരുകയും കന്യാകുമാരിക്കടുക്കും അളവിൽ ക്രമത്താ
ലെ ഉയരം ചുരുങ്ങുകയും ചെയ്യുന്നു. എന്നിട്ടു കടലിൽനിന്നു നോക്കി
യാൽ വടക്കൻ തെക്കൻ എന്നീ രണ്ടു തുടൎമ്മലകൾ ഓരേ വന്മലയായും
കോണും മുക്കും വളവും തിരിവും പെരുത്തിട്ടും ചൊവ്വായി ചെല്ലുന്ന തുട
ൎമ്മലയായും നിൽക്കുന്നു എന്നേ തോന്നുന്നുള്ളു.

3. ചില കൊടുമുടികളുടെ പേരും ഉയരവും പറയുന്നു.

കുടകുമലയിൽ: † സുബ്രഹ്മണ്യഗിരി അല്ല പുഷ്പഗിരി (5548'), പുതു
വാടി, പുറുതാടി, തടിയന്തമോൾ (5682') ‡ അതിന്റെ വടക്കിഴക്കു ഇഗ്ഗുദ
പ്പകുന്ദും തെക്കു കിഴക്കു ജോകമലയും, സ്വാമിബെട്ട, ഹനുമാൻബെട്ട എ
ന്നീ കൊടുമുടികൾ അല്ലാതെ കുടകിനേയും വയനാട്ടിനേയും തമ്മിൽ
വേൎത്തിരിക്കുന്ന ബ്രഹ്മഗിരി അല്ല മറുനാട്ടുമലകളും (4500') പറവാൻ ത
ക്കവ. § പയ്യാവൂരിന്റെ വടക്കു കിഴക്കുള്ള താറ്റിയോട്ടു മലക്കും വടക്കുള്ള
പൈതൽ (- ൪) മലക്കും 2000 – 3000 കാലടിവരെ മതിക്കാം. വയനാട്ടു
മലയിൽ: പേരിയ ചുരത്തിന്റെ ¶ വടക്കു തെറ്റുമ്മേൽ മലയും തെക്കുള്ള തീ
ത്തണ്ടയും അതിന്നും തെക്കു തീത്തുന്തിയും കുറ്റിയാടിച്ചുരത്തിന്റെ
തെക്കും എല്ലാറ്റിൽ ഉയൎന്ന ബാണാസുരങ്കോട്ടയും 6762' കുറുമ്പറനാട്ടി
ലേ താനോത്തു മലയും ഏറനാട്ടിൽ വാവൂട്ട മലയും അതിന്റെ തെക്കു
കിഴക്കു: നെടുമല എന്ന പേർ കൊണ്ട സഹ്യാദ്രിയിൽ നീലഗിരി,
മൂകുൎത്തി (8402') തിൽകൽഹള്ളിബെട്ട (തൃക്കൽ?) എന്ന കൊടുമുടികളും
ശോഭിക്കുന്നു. കുനിയാർകോട്ട കൊടുമുടി കോട്ടയം താലൂക്കിലും പയ്യോർ
മലകുറമ്പറനാട്ടിലും കിടക്കുന്നു. കുണ്ടാമലയുടെ പടിഞ്ഞാറെ അറ്റത്തു
കൂളിക്കല്ലും (8353') അവിടെനിന്നു പടിഞ്ഞാറോട്ടു പോകുന്ന ശാഖയിൽ
ചോലക്കല്ലും ഉങ്ങിന്ത കൊടുമുടിയും മൂക്കുമലയും പുറമലയും പിന്നെ
തെക്കു വടക്കോട്ടു ചെല്ലുന്ന വടമലയും അതിൽ കല്ലടിക്കോടനും എല്ലാ

* = കാലടി.
†വടക്കു തൊട്ടു തെക്കോട്ടും എത്തുന്നു. Richter's Coorg Gazettoor.
‡തടിയന്തമോൾ 5781' പുഷ്പഗിരി 5682'. 'Thorinton's Gazetteer.
§ ബ്രഹ്മഗിരി എന്ന തുടൎമ്മലയിൽ ബ്രഹ്മഗിരി കൊടുമുടി എന്നും ക്ഷേത്രകൊടുമുടി (Pigoda
Peak) എന്നും ചൊല്ലുന്ന ശിഖരത്തിന്നു 5200' ഓളം കാണുന്നു.
¶പേരയിച്ചും പരിക എന്നും ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/127&oldid=186753" എന്ന താളിൽനിന്ന് ശേഖരിച്ചത്