താൾ:CiXIV131-4 1877.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 122 —

THE MALAYALAM COUNTRY.

മലയാള രാജ്യം.

ആറാം നമ്പർ ൯൪ാം പുറത്തിൽ വെച്ചതിന്റെ തുടൎച്ച.

(Registered Copyright -ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)

III. മേല്പാടു (ഭൂമുഖം) (Surface)—മലയാളത്തിന്റെ മേല്പാടു നോ
ക്കിയാൽ അതിനെ വടക്കുനിന്നു തെക്കോളം നീളേ രണ്ടംശമായി വിഭാ
ഗിച്ചു കാണുന്നു. ഒന്നു കിഴക്കേ മലപ്രദേശങ്ങളും, മറ്റതു മലയരുവു
തൊട്ടു കടലോടു ചെല്ലുന്ന താണ ഭൂമിയും തന്നെ.

1. മലകൾ. വെവ്വേറെ ദേശങ്ങളിൽ വെവ്വേറെ പേരുകളെ ധരിച്ച
മലയാളമലകൾ വടക്കുള്ള തപതീനദി തുടങ്ങി തെക്കുള്ള കന്യാകുമാരി
വരെ ചെല്ലുന്ന സഹ്യാചലം എന്നും സഹ്യാദ്രി എന്നും സഹ്യമല എ
ന്നും സഹ്യൻ എന്നും ഇങ്ക്ലീഷിൽ (Western Ghauts) പടിഞ്ഞാറെ
ഘട്ടം* എന്നും പേരായ തുടൎമ്മലകളുടെ ഒരംശമാകുന്നു. സഹ്യാദ്രിയുടെ മുഴു
നീളം 1000 നാഴികയായി മതിക്കാം. അതിൽനിന്നു ചന്ദ്രഗിരി തൊട്ടു ക
ന്യാകുമാരിയോളം ഉള്ള പങ്കിന്നു ഏകദേശം 400 നാഴിക ഉണ്ടാകും. സ
ഹ്യാദ്രി വടക്കു പടിഞ്ഞാറുനിന്നു (73° 45' കി. നീ.) തെക്കു കിഴക്കോട്ടു (77°
37' കി. മീ.) നീണ്ടു കിടക്കുന്നു.

2. സഹ്യൻ സകൂടമായി† 3000 - 4000 കാലടി ഉയരമുള്ളതായാലും
വിശേഷിച്ചു പടിഞ്ഞാറെ വിളുമ്പിൽ ചില കൊടുമുടികൾ (മലശിഖര
ങ്ങൾ) 6000-7000 കാലടിയോളം പൊങ്ങിനില്ക്കുന്നു. പാലക്കാടു കോയ
മ്പത്തൂർ എന്നീ ദേശങ്ങൾക്കിടയിൽ 20 - 25 നാഴിക വിസ്താരവും 970 കാ
ലടി മാത്രം ഉയരവും ഉള്ള ഒരു ഒഴിവുണ്ടു. അതിന്നു മലയിട (gap) എന്നു
പേർ. അതിന്റെ കിഴക്കും പടിഞ്ഞാറും സഹ്യന്റെ രണ്ടു മലനിരകൾ
ഉയരുന്നു. രണ്ടിന്നും കൂടി ഓരേ പേർ നടക്കിലും വടക്കേ മലനിര എന്നും
തെക്കേ മലനിര എന്നും പേർ ഇരിക്കട്ടേ. സഹ്യൻ കുടകുമലയിൽ
4000 - 5682 കാലടിയോളം പൊങ്ങുകയും വയനാട്ടു മലയിൽ പിന്നെയും
അല്പം താഴുകയും നെടുമല എന്ന പേരിനെ കൈക്കൊണ്ട ശേഷം കിഴ
ക്കു തെക്കോട്ടു തിരിഞ്ഞു കണ്ട (കൊണ്ട) മലവഴിയായി നീലഗിരി എന്ന
വന്മലക്കെട്ടിൽ 5000-7000 കാലടിയോളം ഉയരുകയും‡ അവിടെ കിഴക്കു
നിന്നു വരുന്ന പവിഴമലയോടു (പവിഴാദ്രി) ചേരുകയും ചെയ്യുന്നു. കുണ്ടാ
മലയുടെ വടക്കേ അറ്റത്തുള്ള കൂളിക്കല്ലു നിന്നു ഒരു നിര തെക്കോട്ടു ചെന്നു
കല്ലടിക്കോടനിൽ കുന്നിച്ചു അവിടന്നും കിഴക്കോട്ടു നീളുന്ന വടമലയായി

* തെൻ കൎണ്ണാടകക്കാർ ഘട്ടത്തിന്റെ മേലെ (കുടക) എന്നും, ഘട്ടത്തിന്റെ കീഴേ (കരനാ
ടായ മലയാളം) എന്നും പറഞ്ഞു വരുന്നു.
† ചകടു, ശകടു = average.
‡ ദൊഡ്ഡബെട്ടെക്കു 8700' ഉയരം ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/126&oldid=186751" എന്ന താളിൽനിന്ന് ശേഖരിച്ചത്