താൾ:CiXIV131-4 1877.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 117 —

ല്ലതിനെ പഠിപ്പിക്കാഞ്ഞാൽ അവൻ മഹാ ദുഷ്ടനായി തീരും എന്നു പറ
ഞ്ഞു . എങ്കിലും അയ്യൊ മതാമ്മേ, ഞാൻ അവനെ എങ്ങിനെ അടിക്കേ
ണ്ടു ? ഇത്തിരി ഒരു പൊടിയെയുള്ളു, എന്നത്രെ അവളുടെ വാക്കു.

ആ കുട്ടി ഏകദേശം ഏഴു വയസ്സായപ്പോൾ, ഞാൻ ഒരു ദിവസം
ആയയോടു: അതാ നിന്റെ മകൻ ഒരു കാട്ടു മൃഗം പോലെ വളരുന്നതു
എനിക്കര മഹാവ്യസനമുള്ള കാൎയ്യം, നാളെ അവനെ ബങ്കളാവിൽ കൊ
ണ്ടു വരിക. അവനെ വായന പഠിപ്പിക്കേണം എന്നു ഞാൻ എന്റെ
മുനിഷിയോടു കല്പിക്കും, എന്നു പറഞ്ഞു.

നല്ലതു മതാമ്മേ, ഞാൻ അവനെ കൊണ്ടു വരാം, എന്നു ആയ പ
റഞ്ഞു.

പിറ്റെ നാൾ അവൾ മകനെ കൂടാതെ വരുമ്പോൾ: മകൻ എവി
ടെ ആയാ, എന്നു ഞാൻ ചോദിച്ചു. ദോവി ഉടുപ്പു കൊണ്ടു വന്നില്ല.
നാളെ വരും മതാമ്മേ, എന്നു അവൾ പറഞ്ഞു. നാളെയും വന്നു എങ്കി
ലും ചെക്കൻ വന്നില്ല. മകൻ എവിടെ ആയാ? എന്നു ഞാൻ ചോദി
ച്ചു, അയ്യോ കഷ്ടം, കാൽ ഒരു കല്ലിൽ തട്ടി ചോര പൊട്ടി എല്ലാം വീ
ങ്ങി പെരുത്തു നോകുന്നു, നടന്നു കൂടാ, സൌഖ്യം ഉണ്ടെങ്കിൽ നാളെ
വരും, എന്നു പറഞ്ഞു. പിറ്റെനാൾ തലവേദന ഉണ്ടായിട്ടു വരുവാൻ
പാടില്ല എന്നു പറഞ്ഞു. ഇങ്ങിനെ ഏഴെട്ടു ദിവസം ഓരോ ഒഴിച്ചൽ
പറഞ്ഞാറെ എനിക്കു കോപം വന്നു, ആയയോടു: നീ നിന്റെ മകനെ
കൊണ്ടു വരാത്തതിന്റെ ഹേതു ശരിയായി എന്നോടു അറിയിക്കാഞ്ഞാൽ
നീ ഇനി എൻ പണി എടുക്കേണ്ടാ എന്നു പറഞ്ഞു. അപ്പോൾ അ
വൾ ഭയപ്പെട്ടു: അവനു വരുവാൻ മനസ്സില്ല എന്നു പറഞ്ഞു.

എന്നാൽ നീ അവനെ പിടിച്ചു കൊണ്ടു വരാത്തതു എന്തു? എന്നു
ഞാൻ ചോദിച്ചു.

അയ്യോ മതാമ്മേ, ഇത്ര ശക്തിയുള്ള ചെക്കനെ ഞാൻ എങ്ങിനെ
പിടിച്ചു കൊണ്ടു വരേണ്ടു ? എന്നു അവൾ പറഞ്ഞു.

മുമ്പെ ഞാൻ നിന്റെ മകനെ കുറിച്ചു നിന്നോടു സംസാരിച്ച
പ്പോൾ: ഇത്ര ചെറിയ കുട്ടിയെ ഞാൻ എങ്ങിനെ അടിക്കേണ്ടു? എന്നു
നീ പറഞ്ഞു. ഇപ്പോൾ അവൻ നിന്നേക്കാൾ ശക്തിയുള്ളവനായി എ
ന്നു തോന്നുന്നു. അവനെ ശിക്ഷിച്ചു നല്ലതിനെ പഠിപ്പിക്കുന്ന സമയം
എപ്പോൾ വരും? നിൻറ മകൻ മഹാ ദുഷ്ടനാകും എന്നു ഞാൻ ഭയപ്പെ
ടുന്നു, എന്നു പറഞ്ഞു.

പിന്നെ ഞാൻ പട്ടക്കാരനെ അയച്ചു അവനെ വരുത്തി, എന്നെ പ്ര
സാദിപ്പിപ്പാൻ വേണ്ടി മുനിഷി അവനെ പഠിപ്പിച്ചു തുടങ്ങി, എങ്കിലും
അമ്മയപ്പന്മാരെ അനുസരിക്കാത്തവൻ ഗുരുജനങ്ങളെ അനുസരിക്കുമോ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/121&oldid=186741" എന്ന താളിൽനിന്ന് ശേഖരിച്ചത്