താൾ:CiXIV131-4 1877.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 116 —

ഞാൻ ഒരു വടി എടുത്തു അവളെ അടിക്കും. കുട്ടികൾ ദോഷം ചെയ്താൽ
അവരെ ശിക്ഷിക്കാതെ വിടരുതു, എന്നു ദൈവം കല്പിച്ചിരിക്കുന്നു.

കുസ്സിനിക്കാരത്തി: ഈ ചെറിയ കുട്ടിയെ ഞാൻ എങ്ങിനെ അടിക്കും?
അവൻ ഇത്തിരി ഒരു പൊടിയേയുള്ളു.

മതാമ്മ: അവൻ ചെറുതാകുമ്പോൾ തന്നെ അവനെ ശിക്ഷിച്ചു ന
ന്നാക്കേണം, വലുതായാൽ നിനക്കു അവനോടു ഒർ ആവതുമുണ്ടാകയില്ല.
അനുസരണമില്ലാത്ത കുട്ടികൾ ഈ സ്ഥലത്തിൽ ഇത്ര പെരുകുന്നതു എ
ന്തിനു? ചെറുപ്പത്തിൽ അമ്മമാർ അവരെ ശിക്ഷിച്ചു അനുസരണം പഠി
പ്പിക്കായ്ക കൊണ്ടാകുന്നു.

ഞാൻ ഒരു ചെറിയ കഥ പറയാം: ചില സംവത്സരം മുമ്പെ എനി
ക്കു റോമമതക്കാരത്തിയായ ഒരു ആയ ഉണ്ടായിരുന്നു. അവൾ എന്റെ
പണി എടുക്കാൻ വരുമ്പോൾ, അവൾക്കു മൂന്നു വയസ്സുള്ള ഒരു മകൻ
ഉണ്ടു . കുട്ടി അമ്മയോടു കൂടെ ഇരുന്നു കളിക്കട്ടെ, എന്നു ഞാൻ വിചാരി
ച്ചു, അവനെ ദിവസേന ബങ്കളാവിൽ കൊണ്ടു വരുവാൻ കല്പിച്ചു. എ
ന്നാൽ ഒരു ദിവസം രാവിലെ ഞാൻ എഴുനീല്ക്കും മുമ്പു തന്നെ, ആയ
തന്റെ കുട്ടിയോടു കൂടെ കൊലായിൽ ഇരുന്നു കളിച്ചപ്പോൾ, ഒരു ക്ഷണം
കൊണ്ടു അവൻ തന്റെ അമ്മയോടു കോപിച്ചു, എത്രയോ ചീത്തവാക്കു
പറഞ്ഞു. ഞാൻ എഴുനീറ്റ ശേഷം ആയയെ വിളിച്ചു: നീ ദൈവത്തെ
ഭയപ്പെട്ടു നമുക്കായി ക്രൂശിന്മേൽ മരിച്ച യേശു ക്രിസ്തുവിൽ വിശ്വസിക്കു
ന്നു, എന്നു പറയുന്നുവല്ലോ? എന്നാൽ നിന്റെ ചെറു മകനു ഇത്ര വിട
ക്കു വാക്കു പറവാൻ സമ്മതിക്കുന്നതു എങ്ങിനെ? എന്നു പറഞ്ഞു.

ആയ: ഞാൻ എന്തു ചെയ്യേണ്ടു മതാമ്മേ?

ഞാൻ: ഒരു വടി എടുത്തു അവനെ നല്ല വണ്ണം അടിച്ചു, നിന്റെ
അപ്പനെയും നിന്റെ അമ്മയെയും ബഹുമാനിക്ക, എന്നുള്ളതിനെ വെ
ടിപ്പോടെ പഠിപ്പിക്കേണം.

ആയ: അയ്യോ ഈ ചെറിയ കുട്ടിയെ ഞാൻ എങ്ങിനെ അടിക്കേ
ണ്ടു? എനിക്കു അവനെ അടിപ്പാൻ കഴികയില്ല മതാമ്മേ.

ഞാൻ: നീ അവനെ ദോഷം നിമിത്തം ശിക്ഷിച്ചു നല്ലതിനെ പഠി
പ്പിപ്പാൻ കഴികയില്ലെങ്കിൽ, അവൻ ഇനി എന്റെ വീട്ടിലും വരേണ്ടാ.

അന്നു തുടങ്ങി അവൾ അവനെ ബങ്കളാവിൽ കൊണ്ടു വരാതെ, ത
ന്റെ പുരയിൽ തന്നെ ഇരുത്തി. പിന്നെ അവൻ വിടക്ക കുട്ടികളോടു കൂ
ടെ അങ്ങാടിയിൽ ചുറ്റി നടന്നു, ഓരോ വല്ലായ്മയെ പ്രവൃത്തിച്ചു തുട
ങ്ങി. ആയതിനെ അമ്മ അറിഞ്ഞു ശാസിച്ചപ്പോൾ, അവൻ പോയി
ക്കളകയൊ ചീത്തവാക്കു പറകയോ ചെയ്യും. ഇങ്ങിനെയുള്ളതെല്ലാം
ഞാൻ കണ്ടു കൂടക്കൂട ആയയോടു: നിന്റെ മകനെ നീ ശിക്ഷിച്ചു ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/120&oldid=186739" എന്ന താളിൽനിന്ന് ശേഖരിച്ചത്