താൾ:CiXIV131-4 1877.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 118 —

അവന്റെ ദുസ്വഭാവവും അനുസരണക്കേടും നിമിത്തം പഠിപ്പു വേഗം
ഇല്ലാതെയായാറെ, അവൻ തന്റെ ഇഷ്ടത്തിൽ നടന്നു മഹാ ദുഷ്ടനും
വികൃതിയുമുള്ളാരു ബാല്യക്കാരനായി തീൎന്നു. ഒരു ദിവസം അവൻ ത
ന്റെ അമ്മയുടെ ആഭരണങ്ങളെയും അവൾ സമ്പാദിച്ചു സൂക്ഷിച്ചു
വെച്ചിരുന്ന ഉറുപ്പികയെയും കട്ടു കെട്ടാക്കി തൻറ ചങ്ങാതികളായ മൂ
ന്നു ദുഷ്ടന്മാരോടു കൂടെ ഗംഗാനദിയോളം നടന്നു കാശിയിൽ പോകുവാ
നായി ഒരു തോണിയിൽ കയറി ഓടുമ്പോൾ, തോണി മറിഞ്ഞു നാല്വ
രും വെള്ളത്തിൽ വീണു മരിച്ചു. ഈ കാൎയ്യം നിമിത്തം അവന്റെ അമ്മ
വളരെ വ്യസനിച്ചു, വേഗം ദീനം പിടിച്ചു മരിച്ചു. അവൾ മരിപ്പാറായി
കിടന്നപ്പോൾ എന്നെ നോക്കി: മതാമ്മേ, ഞാൻ നിങ്ങളുടെ വാക്കു കേ
ട്ടു, എന്റെ മകനെ ചെറുപ്പത്തിൽ ശിക്ഷിച്ചു, നല്ലതിനെ പഠിപ്പിച്ചു
എങ്കിൽ, അവൻ എന്റെ ഹൃദയം പൊട്ടിപ്പോവാൻ കാരണം ആകയി
ല്ലായിരുന്നു, എന്നു പറഞ്ഞു.

മതാമ്മ കഥയെ ഇങ്ങിനെ അവസാനിപ്പിച്ച ശേഷം കുസ്സിനിക്കാര
ന്റെ ഭാൎയ്യ സലാം പറഞ്ഞു, എന്റെ മകനെ ഞാൻ ചെറുപ്പത്തിൽ ത
ന്നെ ശിക്ഷിച്ചു നല്ലതിനെ പഠിപ്പിക്കും, എന്നും കൂടെ ഒരു വാക്കു ഉച്ചരി
യാതെ പുരയിലേക്കു മടങ്ങിച്ചെന്നു.

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ ചരിത്രം.

(Continued from No. 7, page 106.)

എന്നാറെ പുതിയ രാജാവായ ഏഴാം ഹെന്രി യാത്രയായി ബഹു
ഘോഷത്തോടെ ലൊണ്ടെനിലേക്കു പ്രവേശിച്ചാറെ, മന്ത്രിസഭ കൂടി വന്നു
നിരൂപിച്ചു, അവനെ വാഴിച്ചു. സഭ പിരിയും മുമ്പെ: താൻ പരന്ത്രീ
സ്സിൽ പാൎക്കുമ്പോൾ കൊടുത്ത വാക്കിനെ ഓൎത്തു, എലിശബത്ത കുമാരി
യെ വേളികഴിച്ചു ലങ്കസ്ര്യ, യോൎക്ക എന്നീ രണ്ടു വംശങ്ങൾ ഒന്നാക്കിത്തീ
ൎക്കേണം, എന്നൊരു ചീട്ടു രാജാവിന്റെ കൈയിൽ വീണു. ആ വാഗ്ദത്തം
നിവൃത്തിപ്പാൻ അവനു അധികം താല്പൎയ്യമില്ല എങ്കിലും, അവൻ സമ്മ
തിച്ചു ജനുവരിമാസത്തിൽ ആ രാജപുത്രിയെ കല്യാണം കഴിച്ചു. (1485)
ഹെന്രി അടക്കവും വിവേകവും വിനയവുമുള്ള സ്വഭാവക്കാരൻ ആക
കൊണ്ടു , ആ കാലത്തിനു തക്കതായ രാജാവു തന്നെ, എങ്കിലും അവൻ
ഉടനെ ഒരു ബുദ്ധിമോശത്തിൽ അകപ്പെട്ടു, യൊൎക്ക പക്ഷക്കാക്കു പ്രതി
കൂലമായിരുന്നതിനാൽ അനേകം കലക്കങ്ങളും അസഹ്യങ്ങളും സംഭവി
ച്ചു. അവൻ ക്ലെരൻ്സ തമ്പുരാന്റെ ഇളയ പുത്രനായ വൎവിക പ്രഭുവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/122&oldid=186743" എന്ന താളിൽനിന്ന് ശേഖരിച്ചത്