താൾ:CiXIV130 1875.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്റെ വായ കൎത്താവിന്റെ സ്തുതിയെ ൫൩
പറയും സങ്കീ. ൧൪൫, ൨൧.

കൊണ്ടു വീട്ടിൽ ചെന്നു, ചോറു ഉണ്ടാക്കുകയോ യാതൊരു വേല
എടുക്കയൊ ചെയ്യാതെ നിലത്തു കിടന്നു. അധികാരി വീട്ടിൽ വന്നു
ഉണ്ടായതു അറിഞ്ഞശേഷം കരഞ്ഞു: നീ എനിക്കു എന്തെല്ലാം
നാശങ്ങൾ വരുത്തുന്നു എന്നു ദുഃഖിച്ചു പറഞ്ഞതിന്നു: ഗുരുനാഥൻ
അവർകളുടെ കല്പനപ്രകാരം ഞാൻ ചെയ്തതു തപ്പായിവരുമോ
എന്നു കുമാരൻ ചോദിച്ചപ്പോൾ അധികാരി ആധാരത്തെ ഓൎത്തു
മിണ്ടാതെ ഇരുന്നു.

ചില ദിവസം കഴിഞ്ഞ ശേഷം അധികാരി കച്ചേരിയിൽ ഇ
രിക്കുമ്പോൾ തന്നെ ഭവനം തീ പിടിച്ചു. അന്നേരം അമ്മ കുമാര
നോടു: നീ വേഗം ചെന്നു എന്റെ മകനെ വിളിക്ക എന്നു പറ
ഞ്ഞപ്പോൾ, അവൻ അയ്യൊ അമ്മേ, എന്റെ ഉടുപ്പു വെടിപ്പു പോ
രാ, തലപ്പാവുമില്ല, ഇങ്ങിനെ കച്ചേരിയിൽ ചെല്ലരുതു എന്നു
ഗുരുനാഥൻ അവർകളുടെ കല്പന എന്നു പറകയാൽ, അവൾ ബ
ദ്ധപ്പെട്ടു മകന്റെ ചില വസ്ത്രങ്ങളെയും ഒരു തലപ്പാവെയും കൊടു
ത്തു. പിന്നെ അവൻ ഉടുത്തു മാനഭാവം പൂണ്ടു കച്ചേരിയിലേക്കു
ചെന്നു, ഒരു മൂലയിൽ ഇരുന്നു. അധികാരി അവനെ കണ്ടു ആ
ശ്ചൎയ്യപ്പെട്ടു, ഇന്നെങ്കിലും അവൻ നല്ല മൎയ്യാദ ആചരിച്ചു വന്നു
വല്ലൊ എന്നു വിചാരിച്ചു വന്ന സംഗതി എന്തു എന്നു ചോദിച്ചാ
റെ അവൻ വിലെക്കി, പെരുത്ത ജനങ്ങൾ ഉണ്ടാകനിമിത്തം ഇ
പ്പോൾ പറഞ്ഞു കൂടാ, അലമ്പൽ തീരട്ടെ അപ്പോൾ അറിയിക്കാം
എന്നു ചൊല്ലി വീടു മുഴുവൻ ചുടുവോളം പാൎത്തശേഷം, മെല്ലവെ
അധികാരിയുടെ അരികത്തു ചെന്നു, ഗുരുനാഥൻ അവർകളുടെ ഭ
വനം വെന്തുപോയി എന്നു അവന്റെ ചെവിയിൽ മന്ത്രിച്ചു. അ
പ്പോൾ അധികാരി ഞെട്ടി: ഹാ കഷ്ടം കഷ്ടം നീ ഇതിനെ ഉടനെ
പറയാഞ്ഞതു എന്തു എന്നു ദുഃഖിച്ചു ചോദിച്ചതിന്നു കച്ചേരിയിൽ
വല്ലതും പറവാൻ ഉണ്ടെങ്കിൽ, തഞ്ചം നോക്കി പറയേണം എന്നു
ഗുരുക്കളുടെ ഉപദേശം ഞാൻ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു
എന്നു ശിഷ്യൻ ഉത്തരം കൊടുത്താറെ അധികാരി ഒന്നും പറയാതെ
തന്റെ ഭവനത്തിനാമാറു നടന്നു. അവിടെ എത്തിയപ്പോൾ വീടു
ചാരം അത്രെ എന്നു കണ്ടു വ്യസനിച്ചു ഞാൻ ഭിക്ഷക്കാരനായി
തീരരുതു എന്നു വിചാരിച്ചാൽ ഇനി ഈ മനുഷ്യനിൽ ഒരു കാൎയ്യ
വും ഏല്പിക്കരുതു എന്നു ചൊല്ലി, കുറയ ദിവസം ഒരു മരത്തിന്റെ
തണലിൽ പാൎത്തു.

പിന്നെ അംശക്കാരുടെ സഹായത്താൽ ഒരു പുതിയ വീടു തീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/57&oldid=186185" എന്ന താളിൽനിന്ന് ശേഖരിച്ചത്