താൾ:CiXIV130 1875.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ തള്ളിപ്പറയുന്നു എങ്കിൽ നമ്മെ അവനും തള്ളി
പ്പറയും ൨. തിമൊ. ൨, ൧൨.

വെടിപ്പുള്ള ഉടുപ്പു ഉടുത്തും തലപ്പാവു കെട്ടിയും കൊണ്ടു വരേണം
പിന്നെ പറയേണ്ടുന്നതിനെ എല്ലാവരും കേൾക്കേ പറയരുതു,
തഞ്ചം നോക്കി സ്വകാൎയ്യമായിട്ടു പറയേണം, അല്ലായ്കിൽ എനിക്കു
അപമാനം ഉണ്ടാകും. എന്നു പറഞ്ഞു. ഞാൻ ഇനി അപ്രകാരം
തന്നെ അനുസരിച്ചു നടക്കാം ഗുരുക്കളേ എന്നു ശിഷ്യൻ പറഞ്ഞു.

പിന്നെ ഒരു ദിവസം അധികാരി വീട്ടിൽനിന്നു കിഴിഞ്ഞ സമ
യത്തു കുമാരൻ അവന്റെ വഴിയെ നടന്നു: അയ്യൊ ഗുരുക്കളേ,
നോക്കുക എന്റെ താടിമീശ പെരുത്തു നീളമായി പോയല്ലൊ; എ
ന്നാൽ ക്ഷുരകൻ അതിനെ വെറുതെ കളയുന്നില്ലല്ലൊ. എനിക്കു
എന്തെങ്കിലും തരേണം എന്നു വളരെ താഴ്മയോടു അപേക്ഷിച്ചതു
കൊണ്ടു അധികാരി അവനു ഒരു പൈശ കൊടുത്തു. അതിനെ
അവൻ വാങ്ങി നോക്കിയപ്പൊൾ ഗുരുക്കളെ, എനിക്കു ഒരു പൈ
ശ തന്നുവല്ലൊ, എങ്കിലും താടിമീശ കളയുന്നതിന്നു ഇദ്ദിക്കിൽ അ
ര പൈശ മതി എന്നു കേൾക്കുന്നു. എന്നാൽ ഞാൻ എന്തു വേ
ണം എന്നു ചോദിച്ചതിന്നു: അരപ്പൈശ ഇങ്ങോട്ടു മേടിക്കേണം
എന്നു അധികാരി പറഞ്ഞാറെ, ക്ഷുരകനു അരപ്പൈശ ഇല്ലെങ്കി
ലോ എന്നു കുമാരൻ പറഞ്ഞശേഷം: അങ്ങിനെ ആകുന്നു എങ്കിൽ
ഭവനത്തിൽ ആൎക്കാനും നീളമുള്ള മുടി ഉണ്ടൊ എന്നു നോക്കീട്ടു
ക്ഷൌരം ചെയ്യിക്കേണം എന്നു അധികാരി പറഞ്ഞു അങ്ങു നടന്നു.
അനന്തരം കുമാരൻ ഒരു ക്ഷുരകനെ വിളിച്ചു, താടിമീശയെ ക്ഷൌ
രം ചെയ്യിച്ചശേഷം പൈശ അവന്റെ കൈയിൽ വെച്ചു. അര
പൈശ ഇങ്ങു തരിക എന്നു പറഞ്ഞപ്പൊൾ ഈ പ്രദേശത്തിൽ
വണ്ണാന്മാർ ആശാരികൾ ക്ഷൌരക്കാർ എന്നിവരുടെ കൂലിയെ
പൈശകൊണ്ടല്ല നെല്ലുകൊണ്ടു തീൎക്കുന്നതു നടപ്പാകകൊണ്ടു,
അരപ്പൈശ എന്നിൽ ഇല്ല എന്നു ക്ഷൌരക്കാരൻ ഉത്തരം പറ
ഞ്ഞാറെ, കുമാരൻ വീട്ടിൽ ചെന്നു അവിടെ അധികാരിയുടെ അ
മ്മയും ഭാൎയ്യയും മാത്രം ഉണ്ടു എന്നു കണ്ടു, അവരെ പുറത്തു വിളി
ച്ചു. അവർ വന്ന ഉടനെ അവൻ അക്കിഴവിയെ നോക്കി, അവ
രുടെ മുടി ഒരു മാസത്തിന്നു മുമ്പെ കളകയാൽ അതിനു കാൽവി
രൽ നീളമേയുള്ളൂ, അതു ക്ഷൌരം ചെയ്വതിനു പോരാ. എങ്കിലും
മകൾ ഒരിക്കലും ക്ഷൌരം ചെയ്യായ്കയാൽ മുടി ബഹു നീളം ഉള്ളത
എന്നു ചൊല്ലി അവളുടെ കരച്ചലും കോപവും കൂട്ടാക്കാതെ അവ
ളെ പിടിച്ചു അവളുടെ തലയെ ബഹു വെടിപ്പോടെ കൌരം ചെ
യ്യിച്ചു. പിന്നെ ആ പെണ്ണുങ്ങൾ ഇരുവരും കരഞ്ഞും വായ്പറഞ്ഞും

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/56&oldid=186184" എന്ന താളിൽനിന്ന് ശേഖരിച്ചത്