താൾ:CiXIV130 1875.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതു പോലെ
മനസ്സലിവുള്ളവർ ആകുവിൻ ലൂക്ക. ൬, ൩൬.

ൎന്നശേഷം അധികാരി കുമാരനോടു: ഇനിനല്ലവണ്ണം സൂക്ഷിക്ക
വേണ്ടു, എവിടെ എങ്കിലും പുക കയറുന്നതു കണ്ടാൽ മരത്തിന്റെ
പച്ച ചില്ലികൾ പറിച്ചു, അതിനെ അടിക്ക വേറെ ഒരു പണി
നിനക്കില്ല വൎത്തമാനം അറിയിപ്പാനായിട്ടു കച്ചേരിയിലും വരേ
ണ്ടാ എന്നു കല്പിച്ചു. കുറയ കാലം കഴിഞ്ഞശേഷം അധികാരിയു
ടെ അമ്മെക്കു വയറ്റിൽ നൊമ്പലം പിടിച്ചിട്ടു വെള്ളം കാച്ചി കു
ളിച്ചപ്പൊൾ അവളുടെ ശരീരം എല്ലാം പുകഞ്ഞു. അതിനെ അ
വൻ കണ്ടപ്പൊൾ പുളിമരത്തിന്റെ ചില ഇളയ കൊമ്പുകളെ
പറിച്ചു തീക്കെടുത്തു തീക്കെടുത്തു എന്നു ചൊല്ലികൊണ്ടു അമ്മയെ
അടിച്ചു തുടങ്ങി. അടി നിമിത്തം അമ്മ വൈരം കൊടുത്തു വീട്ടി
ലേക്കു പാഞ്ഞു കരഞ്ഞുംകൊണ്ടു നിലത്തു കിടന്നു. അധികാരി
കച്ചേരിയെ വിട്ടു മടങ്ങി വരുമ്പൊൾ, കുമാരൻ അവനെ എതി
രേറ്റു: ഇന്നു നിങ്ങളുടെ അമ്മ വെന്തുപോകേണ്ടതായിരുന്നു, ദൈ
വഗത്യാ ഞാൻ പുകകണ്ടു തീ കെടുത്തുകളഞ്ഞു എന്നു പറഞ്ഞാറെ,
അവൻ കാൎയ്യത്തിന്റെ വിവരം ചോദിച്ചറിഞ്ഞു: ഈ പരമദു
ഷ്ടൻ എന്റെ അമ്മയെ കൊന്നു എന്നു വിചാരിച്ചു പേടിച്ചു, വീ
ട്ടിലേക്കു പാഞ്ഞു ചെന്നു നോക്കിയപ്പൊൾ, അമ്മ ബഹു വേദന
കൊണ്ടു വലഞ്ഞു കിടക്കുന്നതു കണ്ടു. പിന്നെ അവൻ അവനെ
വിളിച്ചു: നീ ഒരു സംഗതി കൂടാതെ എന്റെ അമ്മയെ അടിച്ചതു
എന്തു, മനുഷ്യന്റെ ശരീരം പുകയുന്നു എങ്കിലും വെന്തുപോകയില്ല
എന്നു നിനക്കു അറിഞ്ഞു കൂടേ എന്നു പറഞ്ഞതിന്നു കുമാരൻ:
ഗുരുനാഥൻ അവർകളുടെ കല്പന ഞാൻ അനുസരിച്ചതെയുള്ളു;
അതു ശരിയല്ലയൊ എന്നു പറഞ്ഞപ്പൊൾ അധികാരി വരാഹനും
മൂക്കും ചുണ്ടും ഓൎത്തിട്ടു അങ്ങിനെ ആകട്ടെ എന്നു ചൊല്ലി കരയു
ന്ന അമ്മയുടെ അരികത്തു മടങ്ങി ചെന്നു.

അനന്തരം അധികാരി: ഈ ദുഷ്ടാത്മാവിനെ ഒഴിപ്പിപ്പതിനാ
യി ഒർ ഉപായം ഇല്ലയൊ എന്നു ചിന്തിച്ചു, രണ്ടു നാൾ തന്നിൽ
തന്നെ ആലോചിച്ചാറെ ശിഷ്യനെ തന്റെ മുറിയുടെ അകത്തു
വിളിപ്പിച്ചു: വിറപ്പനി പിടിച്ചു വളരെ ശീതിക്കുന്നു, ഈ തുണിക്ക
ണ്ടം എടുത്തു മൂൎദ്ധാവിൽനിന്നു കാലിന്റെ അടിയോളവും എന്നെ
മൂടുക എന്നു കല്പിച്ചു. ആയവൻ തുണി എടുത്തപ്പോൾ ഗുരുനാ
ഥന്റെ മേനിക്കു അഞ്ചു മുളം നീളം ഇരിക്കെ തുണിയുടെ നീളം മൂ
ന്നു മുളമേയുള്ളൂ എന്നു കണ്ടു, തല മൂടിയാൽ കാൽ അങ്ങു നീങ്ങും,
കാൽ മൂടിയാൽ തല ഇങ്ങു പൊങ്ങി നില്ക്കും എന്നറിഞ്ഞു, അടുക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/58&oldid=186186" എന്ന താളിൽനിന്ന് ശേഖരിച്ചത്