താൾ:CiXIV130 1875.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലോകവും അതിൻ മോഹവും കഴിഞ്ഞു പോകുന്നു. ൪൯
൧ യോഹ. ൨, ൧൭.

ച്ചു കൊണ്ടിരുന്നു. എന്നാറെ ഊരാളി അധികാരിയുടെ അടുക്കൽ
ചെന്നു വസ്തുത അറിയിച്ചപ്പൊൾ അവൻ പാഞ്ഞു വന്നു; ഇതു
എന്തു? നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചു. ഗുരുനാഥൻ അവർ
കൾ കല്പിച്ചതു പോലെ തന്നെ ഞാൻ ചെയ്യുന്നു. പക്ഷിക്കു അ
തിൽ രസം തോന്നായ്കയാൽ ഓരൊ ദിക്കുകളിലേക്കു പറന്നുപോയി;
ഇപ്പോൾ ഈ മരത്തിന്മേൽ ഇരിക്കകൊണ്ടു, ഗുരുനാഥൻ അവർ
കളുടെ കല്പന ലംഘിപ്പാൻ കഴികയില്ല എന്നറിഞ്ഞു, മൂരികളെ മര
ത്തിന്മേൽ കയറ്റുവാൻ പോകുന്നു. അതു ശരി അല്ലയൊ എന്നു
ചോദിച്ചതിന്നു, തെറ്റു എന്നു പറവാൻ കഴിയായ്കകൊണ്ടു, വേ
ണ്ടതില്ല, എന്നാൽ ഇന്നേക്കു മതി, മൂരികളെ അഴിച്ചു കൊണ്ടുവ
രിക എന്നു പറഞ്ഞു പോകയും ചെയ്തു.

പിറ്റെ രാവിലെ എഴുനീറ്റാറെ ശിഷ്യൻ ഗുരുവിനെ വന്ദിച്ചു:
ഇന്നു എന്തു പഠിപ്പു എന്നു ചോദിച്ചപ്പോൾ: എനിക്കു ഇന്നു നേ
രമില്ല. വീടു തണ്ണീർ കൊണ്ടു നിറെച്ചു വെക്കുക എന്നു പറഞ്ഞു
കച്ചേരിയിലേക്കു പോയി. എന്നാറെ ശിഷ്യൻ ഗുരുനാഥന്റെ ഭാ
ൎയ്യയെയും അമ്മയെയും വീട്ടിൽനിന്നു പുറത്താക്കി, എല്ലാ വാതിലു
കളെയും പൂട്ടി, എല്ലാ പോട്ടിനെയും കളിമണ്ണും ചാണകവും കൊ
ണ്ടു അടച്ചു വെച്ചു, ഒർ ഏണി കൊണ്ടു വന്നു വീട്ടിൻ മേൽ കയ
റി ഒരു ദ്വാരം ഉണ്ടാക്കി, വെള്ളം കോരി കൊണ്ടു വന്നു, വീടു നിറെ
ച്ചു തുടങ്ങി. ഉച്ചസമയത്തു വെപ്പുകാരനും ശേഷം പണിക്കാരും
വന്നു തീൻ ഉണ്ടാക്കുവാൻ പാടില്ലല്ലൊ എന്നു വ്യസനിച്ചു പറ
ഞ്ഞതിനെ അവൻ കൂട്ടാക്കാതെ വെള്ളം കോരി, ഏണിയിൽ കയറി
ഒഴിച്ചു കളഞ്ഞു. വിശപ്പു വന്നപ്പോൾ അവൻ ബദ്ധപ്പെട്ടു അങ്ങു
ഒരു പുരയിൽ ചെന്നു, പൈശെക്കു അല്പം ചോറു വാങ്ങി തിന്നു,
വെള്ളത്തിന്റെ പണി എടുത്തുകൊണ്ടിരുന്നു. പിന്നെ അധികാരി
കച്ചേരിയെ വിട്ടു വന്നപ്പോൾ അമ്മയും ഭാൎയ്യയും പുറത്തു ഇരുന്നു
കരയുന്നതും വാതിൽ ഒക്കയും പൂട്ടിയിരിക്കുന്നതും കണ്ടു: ഇതു എ
ന്തു എന്നു ചോദിച്ചു. അപ്പോൾ പാത്രം കൈയിൽ പിടിച്ചും കൊ
ണ്ടു ഭവനത്തിന്റെ മുകളിൽ ഇരിക്കുന്ന ശിഷ്യൻ താഴെ നോക്കി:
ഗുരുനാഥൻ അവർകളുടെ ഉപദേശപ്രകാരം വീടു തണ്ണീർ കൊണ്ടു
നിറെച്ചു വെക്കുന്നുണ്ടു എന്നു വിളിച്ചു പറഞ്ഞു. എന്നാറെ അധി
കാരി പേടിച്ചു വാതില്ക്കൽ ചെന്നു അതിന്റെനെ മുട്ടിച്ചു തുറന്നപ്പോൾ,
വെള്ളം ഒരു പാച്ചൽകൊണ്ടു പുറത്തു ചാടി, അവന്റെ ഉന്തി നില
ത്തു തള്ളി അവന്റെ മീതെ ഒഴുകിപ്പോയി. വെള്ളം എല്ലാം വാൎന്ന


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/53&oldid=186181" എന്ന താളിൽനിന്ന് ശേഖരിച്ചത്