താൾ:CiXIV130 1875.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ മനുഷ്യൻ പറയുന്ന ഏതു നിസ്സാരവാക്കിനെ കൊണ്ടും ന്യായവിധി
നാളിൽ കണക്ക ബോധിപ്പിക്കേണ്ടി വരും മത്ത. ൧൨,

ടെ കൈയിൽ കൊടുത്തിരിക്കുന്നു. ഇതിന്നിടയിൽ നിങ്ങൾ കല്പി
ക്കുന്നതു ഒക്കയും തൊൻ വിശ്വാസത്തോടെ ചെയ്യും. നിങ്ങളുടെ
കല്പന ഒരിക്കൽ മാത്രം ലംഘിച്ചു പോയാൽ, എന്നെ ആട്ടിക്കള
യുന്നതിൽ സങ്കടമില്ല, എന്റെ മുതലും നിങ്ങളുടെ കൈയിൽ
ഇരുന്നുകൊള്ളും. ഇതിനെ അറിയും സാക്ഷി. . . അധികാരി കു
മാരനു എഴുതി കൊടുത്ത ആധാരമാവിതു: ഇന്നു നീ എന്റെ
കൈക്കൽ തന്ന ആയിരം വരാഹൻ ഞാൻ വാങ്ങി നിന്നെ ഒ
രു സംവത്സരം മുഴുവനും നല്ലവണ്ണം പഠിപ്പിച്ചു കൊള്ളാം. നീ
ഒരു വ്യത്യാസം വരുത്താതെ കണ്ടു എന്റെ കല്പന അനുസരിച്ചു
നടന്നാൽ: നീ തെറ്റു ചെയ്തു എന്നു തൊൻ ഒരിക്കലും പറഞ്ഞു
നിന്നെ വെറുതെ ശാസിക്കയില്ല, ചെയ്യുന്നു എങ്കിൽ ഞാൻ ഇന്നു
നിന്നോടു വാങ്ങിയ ആയിരം വരാഹനൊടു വേറെ ഒർ ആയിരം വ
രാഹൻ ചേൎത്തു, എന്റെ മൂക്കിനോടും ചുണ്ടുകളോടും കൂടെ നിന്റെ
കൈയിൽ തന്നു കൊള്ളാം. ഇതിന്നു അറിയും സാക്ഷി . . . എന്നാ
റെ രാജപുത്രൻ അധികാരിയുടെ വീട്ടിൽ പാൎക്കയും ചെയ്തു.

പിറ്റെ രാവിലെ ഗുരുനാഥൻ ശിഷ്യനെ വിളിച്ചു. കരിക്കു ചേ
ൎത്ത ഒരു ജോടു മൂരികളെ ഏല്പിച്ചു, മറ്റെ പണിക്കാർ ചെയ്യുന്നതു
പോലെ ഉഴുക എന്നു കല്പിച്ചു. എവിടെ ഉഴേണ്ടു എന്നു ശിഷ്യൻ
ചോദിച്ചപ്പോൾ അതാ കൊക്കു ഇരിക്കുന്ന സ്ഥലത്തു എന്നു ഗുരു
ഉപദേശിച്ചു, എന്നതു കേട്ടു ശിഷ്യൻ ഗുരുവിനെ വന്ദിച്ചു, മൂരിക
ളോടും കൂടെ കൊക്കു ഇരുന്ന സ്ഥലത്തേക്കു പോയി. ഈ തൊഴിലി
നെ കൊക്കു കണ്ടപ്പൊൾ ഒരു കുന്നിന്റെ മുകളിലേക്കു പറന്നു
പോയി. അവനും മൂരികളോടും കൂടെ അവിടെ ചെന്നു. പിന്നെ ആ
പക്ഷി പലപല ദിക്കുകളിലേക്കു പറന്നു പോകുമളവിൽ അവനും
ആ എല്ലാ ദിക്കുകളിലേക്കും മൂരികളെ നടത്തിച്ചു. ഒടുക്കം പക്ഷി
തളൎന്നു ഉയരമുള്ള ഒരു മരത്തിന്റെ മുകളിൽ ആശ്വാസം കൊള്ളു
ന്നതിനെ കണ്ടപ്പൊൾ അവൻ മൂരികളെ ആ മരത്തിന്റെ ചുവ
ട്ടിലാക്കി, കഴുത്തിൽ കയറു കെട്ടി മരത്തിൽ ഏറി വലിച്ചു കയറ്റി
തുടങ്ങി. എന്നാറെ ഒർ ഊരാളി ആ വഴിയായി നടന്നു വന്നു, ഇവ
ന്റെ പ്രവൃത്തിയെ കണ്ടു ഞെട്ടി: ഹാ മൂഢാ, മൂരികളെ കൊല്ലു
വാൻ പോകുന്നുവൊ എന്നു പറഞ്ഞാറെ: കൊക്കു ഇരിക്കുന്ന സ്ഥ
ലത്തു ഉഴുക എന്നു ഗുരുനാഥൻ എന്നോടു കല്പിച്ചു. എന്നാൽ അ
പ്പക്ഷി ഇപ്പൊൾ ഈ മരത്തിന്മേൽ ഇരിക്കുന്നതു കണ്ടില്ലെ, ഉ
പദേശിച്ച പ്രകാരം ശിഷ്യൻ ചെയ്യരുതൊ എന്നു പറഞ്ഞു വലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/52&oldid=186180" എന്ന താളിൽനിന്ന് ശേഖരിച്ചത്