താൾ:CiXIV130 1875.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ ദൈവേഷ്ടത്തെ ചെയ്യുന്നവൻ എന്നേക്കും വസിക്കുന്നു.
൧ യോഹ. ൨, ൧൭.

ശേഷം അവൻ എഴുനീറ്റു: അയ്യൊ നീ എന്തു ചെയ്തു; വീടു തണ്ണീർ
കൊണ്ടു നിറെക്കേണം എന്നതിന്റെ അൎത്ഥം: വീട്ടിലുള്ള പാത്രങ്ങ
ളെല്ലാം തണ്ണീർകൊണ്ടു നിറെക്കണം എന്നതെയുള്ളൂ എന്ന നി
നക്കു അറിഞ്ഞുകൂടെ. നീ വീടു മുഴുവനും തണ്ണീർ കൊണ്ടു നിറെ
ച്ചു വെച്ചാൽ ചോറു ഉണ്ടാക്കുക ഉണ്ണുക പാൎക്കുക എന്നതു എങ്ങി
നെ കഴിയും എന്നു പറഞ്ഞാറെ, ഗുരുനാഥൻ അവർകളുടെ കല്പന
പ്രകാരം ഞാൻ ചെയ്തതു തെറ്റായി വരുമൊ എന്നു ശിഷ്യൻ ചോ
ദിച്ചപ്പോൾ, അധികാരി ആധാരം ഓൎത്തു: തെറ്റായി വരികയില്ല
എന്നു ചൊല്ലി ഒരു മരത്തിന്റെ തണലിൽ ചോറു ഉണ്ടാക്കിച്ചു രാ
ത്രിവരെ അവിടെ തന്നെ പാൎത്തു.

പിറ്റെ രാവിലെ ശിഷ്യൻ ഇന്നേത്ത പഠിപ്പു എന്തു എന്നു
അനേഷിച്ചാറെ ഗുരുഭൂതൻ: മുറ്റത്തു നിലം കൊത്തി വെള്ളം
കോരി കളിമണ്ണു ഉണ്ടാക്കി മുള്ളുകൾ കൊണ്ടു വന്നു ആരും അക
ത്തു വരുവാൻ കഴിയാതിരിക്കേണ്ടതിന്നു ഉറപ്പുള്ളൊരു വേലികെട്ടുക,
എന്നു ചൊല്ലി കച്ചേരിക്കു പോയി. ഈ ഉപദേശിച്ചതു പോലെ
ശിഷ്യൻ കൈക്കോട്ടു എടുത്തു മുറ്റം എല്ലാം കൊത്തി കിളച്ചു, വെ
ള്ളം കോരി കളിമണ്ണു ഉണ്ടാക്കി, വലിയ മുൾചെടികളെ കൊണ്ടു വ
ന്നു കളിമണ്ണിൽ നാട്ടി, എത്രയും ഉറപ്പുള്ളൊരു വേലിയെ ചുററും
കെട്ടിയ ശേഷം കോലയിൽ വെറുതെ കുത്തിയിരുന്നു. അധികാ
രി കച്ചേരിയെ വിട്ടു മടങ്ങി വന്നപ്പൊൾ വേലിയെ കണ്ടു പ്രസാ
ദിച്ചു, ചുററും നടന്നു വാതിലിനെ അന്വേഷിച്ചു. അവൻ വാ
തിലിനെ കാണായ്കകൊണ്ടു കോലായിൽ ഇരുന്നവനോടു: ഇതു
എന്തു, അകത്തു ചെല്ലേണ്ടതിനു വഴിയില്ലല്ലൊ എന്നു പറഞ്ഞ
പ്പൊൾ അവൻ: ഗുരുനാഥൻ അവർകൾ കല്പിച്ചതു പോലെ
ഞാൻ ചെയ്തതു തെറ്റായിവരുമോ എന്നു ചോദിച്ചാറെ തെറ്റു എ
ന്നു പറവാൻ കഴിയായ്കകൊണ്ടു വേണ്ടതില്ല, എന്നാൽ ഞാൻ
അകത്തു വരുവാനായി ഒരു വഴിയെ തുറന്നു തരിക എന്നു അധി
കാരി പറകയാൽ, ശിഷ്യൻ അകത്തുനിന്നു ചില മുൾചെടികളെ
നീക്കി, ഒരു വഴി വെച്ചു കൊടുത്തു. ആയതിൽ കൂടി അധികാരി ക
ടന്നപ്പൊൾ അവന്റെ ഉടുപ്പിൽ മുള്ളു തറച്ചു പിടിച്ചതിനാൽ അ
വൻ കാൽ ഊരി ചേറ്റിൽ വീണു, മുള്ളും തറച്ചു കുത്തുകയും വള
രെ വേദന ഉണ്ടാകയും ചെയ്തു. എന്നിട്ടും ശിഷ്യനെ ശാസിപ്പാൻ
ശങ്കിച്ചു, നല്ല കാൎയ്യം എങ്കിലും, നല്ല വേലിയെ കെട്ടുന്ന ഏവനും
പുറത്തു പോകുവാനും അകത്തു വരുവാനും വേണ്ടി ഒരു വാതിലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/54&oldid=186182" എന്ന താളിൽനിന്ന് ശേഖരിച്ചത്