താൾ:CiXIV130 1874.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ നമ്മെ സ്നേഹിച്ചവനാൽ ഇവറ്റിൽ ഒക്കയും ഏറെ ജയിക്കുന്നു.
രോമ. ൮, ൩൭.

പറിക്കാരന്റെ രൂപം വരച്ചിരിക്കുന്നു, അതിൻകീഴെ: നീ എനിക്കു
യോഗ്യനല്ല, എന്ന ഒർ എഴുത്തും ഉണ്ടു. പിടിച്ചുപറിക്കാരനല്ല,
മനസ്സോടെ വല്ലതും ഏല്പിപ്പാൻ കഴിയുന്നവൻ തന്നെ. മരണ
ത്തിന്റെ മുതുകിലും ഒരു മുദ്രപടം ഉണ്ടു; അതിൽ കൊള്ളയിട്ടതിനെ
വിഭാഗിച്ചു കൊടുക്കുന്ന ഒരു ജയവീരന്റെ രൂപം വരച്ചിരിക്കുന്നു.
അതിൻ കീഴിലും ഒരു വചനം എഴുതിയതാവിതു: അതിന്മേൽ എ
നിക്കു എത്ര ആശയിരിക്കുന്നു എന്നത്രെ; എന്തെന്നാൽ: വേണം
എന്നുള്ള ആശ നമുക്കു എല്ലാവൎക്കും ഉണ്ടു. സ്വൎഗ്ഗത്തേക്കാൾ
ഉത്തമവാസസ്ഥലം ഉണ്ടോ? അതു തന്നെ മരണം നമുക്കു കൊ
ണ്ടു വരുന്നു; എന്നാൽ സ്വൎഗ്ഗം കൈവശമായി വന്നാൽ നീ ദുഃ
ഖിച്ചു പോകുന്നതു എന്തിന്നു? അതരുതേ എൻ പൈതങ്ങളേ, പി
താവിൻ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു. എങ്കി
ലും മരണത്തിന്റെ മുമ്പുള്ള മുഖത്തെ നോക്കിയാൽ അതു എല്ലാ
ഭയങ്കരങ്ങളേക്കാളും അതി ഭയങ്കരം. വിശുദ്ധന്മാരും ജ്ഞാനികളും
ധീരന്മാരും അതിനെ നോക്കി വിറച്ചു. അതുകൊണ്ടു നീയും ഭയ
പ്പെടുന്നതിൽ ആശ്ചൎയ്യമില്ല; നിന്നിൽ തോന്നുന്ന ഈ മാനുഷഭയം
നീങ്ങി പോകേണ്ടതിന്നു മരണത്തിന്മേൽ ജയം കൊണ്ട ദൈവ
പുത്രനായ യേശു ക്രിസ്തുവിൽ വിശ്വസിക്ക; എന്നാൽ സ്വസ്ഥത
സമാധാനം ധൈൎയ്യം സന്തോഷം ജീവൻ സ്വൎഗ്ഗീയപരിപൂൎണ്ണത
എന്നിത്യാദി നിന്റെ ഹൃദയത്തിൽ വസിച്ചു തുടങ്ങും.

ഒരു മുനിവരൻ.

ഊരും വീടും ജനവും ധനവും ദൂരെ വിട്ടൊരു മനുജൻ മുന്നം ।
താരുണ്യം മുതൽ വാൎദ്ധ്യത്തൊളമാരണ്യത്തിൽ വസിച്ചിതു തപസാ ॥
കന്ദരമവനുടെ മന്ദിരമവിടെ കന്ദഫലാദികളശനപദാൎത്ഥം ।
ഉന്നതഗിരിഝരസലിലം പാനം പൎണ്ണ തൃണാദികൾ സുഖകരശയനം ॥
ഭക്തിശ്രദ്ധാവിശ്വാസത്തൊടു മുക്തിദനോടുള്ളൎത്ഥന കൎമ്മം ।
സ്തോത്രദ്ധ്യാനനമസ്കാരാദിയിൽ മാത്രമവന്നു രസം മനതാരിൽ ॥
തത്ര കഴിഞ്ഞിതിവണ്ണം വനഭുവി പത്തമ്പതു വൎഷങ്ങളവന്നു ।
വായ്പിയലും ദുരിതത്തിനു സുകൃതം കീഴ്പെടുമൊ എന്നുള്ളൊരു ചിന്ത ॥
ഊക്കൊടു ഹൃദി വരുവോളമവൻ സ്വൎഭാഗ്യമിനിക്കു ലഭിച്ചെന്നോൎത്തു ।
സ്വച്ഛന്ദേന വസിച്ചെന്നാകിലുമച്ചിന്തയവന്നുളവായപ്പോൾ ॥
അസ്വാസ്ഥ്യം മനതളിരിൽ പെരുതായ് വിശ്വേശ്വരനിൽ സംശയമുളവായ് ।
ദൈവം തന്നെയൊ ശിക്ഷാരക്ഷകൾ ചെയ്വൊനീയുലകത്തിനു നിത്യം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/64&oldid=186106" എന്ന താളിൽനിന്ന് ശേഖരിച്ചത്