താൾ:CiXIV130 1874.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തുവിന്റെ സ്നേഹത്തോടെ നമ്മെ വേൎപ്പെടുപ്പത ആർ.
രോമ. ൮, ൩൫. ൫൯

ധൈൎയ്യമായിരിക്ക; നിന്റെ കെട്ടുകളിൽനിന്നു ഒഴിഞ്ഞു വിട്ടു പോകു
വാൻ പ്രയാസപ്പെടുക. നിന്റെ കഷ്ടം എത്ര വലിയതു എന്നു എ
നിക്കു അറിയാം; കടത്തിൽനിന്നു വിട്ടൊഴിഞ്ഞു പോകുവാൻ മഹാ
പ്രയാസം, അസാദ്ധ്യമല്ല താനും; അല്ല, കടം വാങ്ങുവാൻ നീ നി
ശ്ചയിച്ചുവോ? ഹാ തോഴാ! പത്തു പന്ത്രണ്ടു സൎപ്പങ്ങളെയും അണ
ലിപൈതങ്ങളെയും നിന്റെ വീട്ടിൽ വെച്ചു പോറ്റി രക്ഷിപ്പാൻ
വിചാരിച്ചു എങ്കിൽ കടം വാങ്ങിക്കൊൾ്ക; അല്ലെങ്കിൽ വാങ്ങരുതേ
വാങ്ങരുതേ; “കടം വാങ്ങി ഇടം ചെയ്യല്ല” എന്ന പഴഞ്ചൊൽ ഓൎത്തു
കൊള്ളു. സിംഹവായിൽ വീഴല്ല, ആ സിംഹം കടക്കാരൻ തന്നെ.
വിശപ്പു സഹിക്കേണ്ടി വന്നാലും ദാഹം കൊണ്ടു അണ്ണാക്കു വറ്റി
പോയാലും വേണ്ടതില്ല, കടം കൊണ്ടു മാത്രം കഷ്ടപ്പെടരുതേ; കടം
ഇല്ലാത്തവനു ഉപ്പും ചോറും മാധുൎയ്യം; കടം വാങ്ങിയാൽ കള്ളം പറ
വാനും വഞ്ചിപ്പാനും ഉദാസീനത കാട്ടുവാനും ഇട വരുന്നതല്ലാതെ
പല വിധ കുടുക്കുകളിലും കുടുങ്ങുവാൻ സംഗതി ഉണ്ടു. കടം നി
ന്റെ പൌരുഷത്തെയും മാനഭാവത്തെയും തിന്നു കളയും. ദൈ
വത്തെ വേണ്ടുംപ്രകാരം സേവിച്ചു നടപ്പാനും പരോപകാരം ചെ
യ്വാനും കടമ്പെട്ടവനു കഴിയാത്ത കാൎയ്യം; കടം വീട്ടാതെ മരിച്ചാൽ
നിന്റെ കുഞ്ഞുകുട്ടികളുടെ അവസ്ഥ എന്താകും? നിന്റെ ഭാൎയ്യ എ
വിടെ പോകും? നിന്റെ മക്കളെ ആർ പോറ്റും? എല്ലാവരും നി
ന്നെ ദുഷിക്കുന്നില്ലയോ? കടത്താൽ വരുന്ന സങ്കടങ്ങളെ ഓൎത്തു
കടത്തിൽ മുങ്ങി നഷ്ടം തിരിയാതിരിപ്പാൻ സൂക്ഷിച്ചു കൊൾക
എന്നു ഈ കഥയെ വായിക്കുന്നവർ എല്ലാവരോടും ഞാൻ അപേ
ക്ഷിക്കുന്നു.

ഇരുമുഖമുള്ളവൻ.

ഇരുമുഖമുള്ളവൻ ആരു പോൽ? നമ്മുടെ അയല്ക്കാരനായ
മരണം തന്നെ. അവനു രണ്ടു മുഖങ്ങൾ ഉണ്ടു; ഒന്നു ഭയങ്കരം,
മറ്റെതു മനോഹരം; ഒന്നു ദുഃഖം, മറ്റെതു സന്തോഷം; ഒന്നു കറു
പ്പു, മറ്റെതു വെളുപ്പു; ഒന്നു ഉപദ്രവം, മറ്റെതു സ്വാസ്ഥ്യം; ഒന്നു
കൈപ്പു, മറ്റെതു മധുരം; ഒന്നു നരകത്തെയും പിശാചിനെയും
മറ്റെതു സ്വൎഗ്ഗലോകത്തെയും കാട്ടിത്തരുന്നു. മരണത്തിന്റെ
മാറിൽ ഒരു മുദ്രപടം ഇരിക്കുന്നു; അതിൽ കൊള്ളയിടുന്ന പിടിച്ചു

8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/63&oldid=186105" എന്ന താളിൽനിന്ന് ശേഖരിച്ചത്