താൾ:CiXIV130 1874.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വചനം നിനക്കു സമീപമായി നിന്റെ വായിലും ഹൃദയത്തിലും ഉണ്ടു.
രോമ. ൧൦, ൮. ൬൧

നീതിസമേതൻ താനൊ അവനിതി ചേതസി ശങ്ക മുനിക്കു വളൎന്നു ।
നിശ്ചലമായൊരു വാപീസലിലെ വൃക്ഷാകാശാദിപ്രതിബിംബം ॥
തെളിവൊടു കാണാമെങ്കിലുമൊരുവൻ കളിയൊടു കല്ലൊന്നതിലേക്കിട്ടാൽ ।
നീരിൽ പ്രതിബിംബിച്ചു വിളങ്ങും തീരദ്രുമരവിഗഗനാദ്യഖിലം ॥
വാരിയൊടൊപ്പം സ്വസ്ഥതയെന്ന്യെ പാരമിളക്കം പൂണ്ടു കുലുങ്ങും ।
ദ്വാപരവശഗതമായ്ത്തീൎന്നുള്ളൊരു താപസഹൃദയവുമിങ്ങിനെയായി ॥

മാമുനി വരനഥ മനസി നിനച്ചു നാമിനി രാജ്യെ പോകണമിപ്പോൾ ।
പുസ്തകവായനകൊണ്ടഹമോരൊ വാസ്തവവാൎത്തയറിഞ്ഞതുമെന്ന്യെ ॥
സദ്വൃത്തന്മാരിൽ ചിലർ വന്നിഹ സദ്വാൎത്തകളോരോന്നറിയിച്ചു ।
തത്ഥ്യാതത്ഥ്യമവറ്റിന്നുള്ളതു തത്ര ഗമിച്ചു വിചാരിക്കേണം ॥
ഇത്ഥമൊരദ്ധ്വഗവേഷം പൂണ്ടവനുത്ഥാനം ചെയ്തുഷസി നടന്നു ।
വിസ്തൃതിയേറിയ വിപിനതലത്തെ വിട്ടിതു മദ്ധ്യാഹ്നം വരുമളവിൽ ॥
മദ്ധ്യെപഥമൊരു തരുണനുമപ്പോൾ സ്വസ്തിഭവിക്കേന്നേകിയണഞ്ഞു ।
കണ്ടാലതിസുലളിതനാമവനെ കണ്ടു തെളിഞ്ഞൊരു താപസവരനും ॥
സ്വസ്തി കഥിച്ചിതു പുനരവർ തമ്മിൽ വസ്തുതയോരോന്നേകി നടന്നു ।
ചോദ്യത്താൽ പ്രതിവാക്യവുമുളവായ് ചോദ്യവുമുളവായ് പ്രതി വാക്യത്താൽ ॥
വിട്ടു പിരിഞ്ഞു നടപ്പതിനായിട്ടൊട്ടുമൊരിച്ഛവരാതാംവണ്ണം ।
സല്ലാപം ബഹു വിസ്തൃതമായ്ത്തീൎന്നുല്ലാസം പെരുതായിരുവൎക്കും ॥
പ്രായത്തിലവൎക്കജഗജഭേദം കായത്തിലുമൌവ്വണ്ണം തന്നെ ।
മാമുനിവരനും തരുണനുമപ്പോൾ മാനസമൊന്നെന്നെ പറയാവു ॥
തരുവിനു ലതപോയ് ചുറ്റുന്നതുപോൽ തരുണൻ വൃദ്ധനു ചേൎന്നു നടന്നു ।
സാലം ലതയെ കൈക്കൊള്ളുതു പോലസ്ഥവിരനുമവനെ ചേൎത്തു ॥

മെളിച്ചിങ്ങിനെ പോകുംവഴിയുടെ നീളം മനസിനിനച്ചീടാതെ ।
കാലാതിക്രമവും നിനയാതവരാലസ്യത്തൊടുമപരാഹ്നത്തിൽ ॥
കുത്ര നമുക്കു വസിക്കാമെന്നൊരു വസ്ത്യം നോക്കി നടക്കും സമയെ ।
വൎത്മസമീപെ കാണായ്വന്നിതു വൎത്തകമന്ദിരമൊന്നതിവിപുലം ॥
വൃക്ഷദലാന്തരഗതമായ്ക്കണ്ടൊരു നക്ഷത്രാധിപകൌമുദിയൂടേ ।
ചെന്നതിനോടണയുന്ന ദശായാം വന്നെതിരേറ്റിതു ചില ഭൃത്യന്മാർ ॥
നിൎമ്മലവസനന്മാരിവരവരെ ഹൎമ്മ്യദ്വാരി സുഖേന നടത്തി ।
വീട്ടെജമാനനുമവരെ പ്രീതിയൊടൂട്ടുപുരെക്കകമേറ്റിയിരുത്തി ॥
മൃഷ്ടാശനവുമശിപ്പിച്ചതിമൃദുഖട്വോപരിശയനത്തിനുമാക്കി ।
അദ്ധ്വഗരവിടെ തങ്ങടെ പകലിന്നദ്ധ്വാനസ്മൃതി നീക്കിയുറങ്ങി ॥

രാത്രി കഴിഞ്ഞൊരുനേരം പികമുഖപത്രിഗണങ്ങടെ പാട്ടു തുടങ്ങി ।
കുന്നിൻ നിരകടെ ഇടകളിലൂടെ മന്ദസമീരണവരവു തുടങ്ങി ॥
മൎമ്മരനിനദം കേളായ്വന്നു മന്നിടവാസികൾ നിദ്രയുണൎന്നു ।
ഉത്ഥി ചെയ്തഥ പാന്ഥന്മാരു നിത്യാനുഷ്ഠാനങ്ങൾ കഴിച്ചു ॥
സൎപ്പസ്സൂപരസാളാദ്യുത്തരതൎപ്പണകൃൽ പ്രാത്യൂഷസമശനം ।
ചെയ്തു കഴിഞ്ഞൊരു നേരത്തുടനെ കൈതവരഹിതം മന്ദിരനാഥൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/65&oldid=186107" എന്ന താളിൽനിന്ന് ശേഖരിച്ചത്