താൾ:CiXIV130 1874.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ ജഡഭാവമല്ലോ മരണം, ആത്മഭാവമോ ജീവനും സമാധാനവും
തന്നെ. രോമ. ൮, ൬.

മാസം ഒന്നിന്നു ഒരു ഉറുപ്പിക വീട്ടുകൂലി, അലക്കുകാരന്നു ൬ അണ,
വിറകിന്നു ഈരണ്ടു ഉറുപ്പിക, ചില്ലറ സാമാനം ഓരോന്നു വേണം,
ഇങ്ങിനെയുള്ളതൊക്കയും പന്ത്രണ്ടു ഉറുപ്പികകൊണ്ടു ഒപ്പിക്കേണ്ടി
വന്നാൽ എന്തു പറവതു? “ വീടറിയാം, വഴി അറിയുന്നില്ല” എന്ന
വാക്കു പോലെ ആയി. അയ്യൊ അരിഷ്ടമനുഷ്യനായ ഞാൻ ഈ
കടത്തിൽനിന്നു എന്നെ ഉദ്ധരിപ്പതാർ എന്നു ചൊല്ലി ദുഃഖിച്ച
പ്പോൾ കടവിമോചനത്തിന്റെ മുഖ്യകാൎയ്യം മനസ്സിൽ തോന്നി
ത്തുടങ്ങി; തൽക്ഷണം ധൈൎയ്യം പ്രാപിച്ചു ഞാൻ കടമ്പെട്ടതു എ
ന്റെ ഡംഭുകൊണ്ടല്ലയൊ എന്ന ഓൎത്തു, എന്റെ തല, അംഗം,
കൈ, കാൽ മുതലായ അവയവങ്ങളോടു: അല്ലയൊ ജന്തുക്കളെ,
കേൾ്പിൻ! മേലാൽ നിങ്ങളുടെ ഭൂഷണത്തിന്നായി തലപ്പാവു, പാ
വിലേമുണ്ടു, കുപ്പായം, മോതിരം മുതലായതിനെ വാങ്ങുകയില്ല;
ഇന്നു മുതൽ ഞാൻ നിങ്ങളുടെ ദാസനല്ല കൎത്താവത്രെ; നിങ്ങൾ
എന്റെ ചൊൽ കേട്ടു അനുസരിച്ചു നിന്നു കടവിമോചനത്തിന്നാ
യി തുണച്ചു വരേണം, കേട്ടൊ? ഇനി ആവശ്യമായതല്ലാതെ അ
നാവശ്യമായതൊന്നും ചോദിക്കരുതേ എന്നു പറഞ്ഞു ചട്ടം ആക്കു
കയും ചെയ്തു.

പിന്നെ ഞാൻ എന്റെ ഭാൎയ്യയോടും സംസാരിച്ചു: അല്ലയൊ
എന്റെ പൊൻമുത്തേ കേൾ്ക്ക. നമ്മുടെ കടം തീൎന്നു എങ്കിൽ ന
മുക്കു എത്ര സുഖം ഉണ്ടാകും. അതുകൊണ്ടു കടം വീട്ടി പോകുന്നതു
വരെയും ആവശ്യമുള്ള ഉടുപ്പല്ലാതെ മറ്റൊന്നും വാങ്ങുവാൻ എ
ന്നെ ബുദ്ധിമുട്ടിക്കരുതെ എന്നു പറഞ്ഞു സമ്മതപ്പെടുത്തി ഭവന
കാൎയ്യം നല്ല ക്രമത്തിൽ നടത്തിപ്പോരേണ്ടതിന്നു ബുദ്ധി ഉപദേ
ശിക്കയും ചെയ്തു, പിന്നെ കുട്ടികളെ കൊണ്ടു ഞങ്ങൾ ആലോചി
ച്ചു അവൎക്കു വേണ്ടുന്ന ഭക്ഷണമല്ലാതെ ആഭരണങ്ങൾ പാൽ
പഴം പഞ്ചസാര മുതലായ മധുരസാധനങ്ങൾ വാങ്ങുകയില്ല,
കടം വീട്ടി പോകുന്നതു വരെ നമുക്കു ദിവസമ്പ്രതി വെറും കഞ്ഞി
കിട്ടിയാൽ മതി എന്നു നിശ്ചയിച്ചു.

ഏകദേശം ആറു മാസം എല്ലാം മേല്പറഞ്ഞ നിൎണ്ണയപ്രകാരം
നടന്നു എന്റെ മനോഗതം സാഫല്യമായി വരും എന്നു ഞാൻ
വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഭാൎയ്യ അടുക്കെ വന്നു ഇതാ നോ
ക്കുവിൻ: രണ്ടു നാൾ പിന്നെ ക്രിസ്തമസ്സ ഉണ്ടല്ലൊ കുട്ടികൾ്ക്കു
പുതിയ ഉടുപ്പും പലഹാരങ്ങളും വേണ്ടെ. പിന്നെ എനിക്കു ഇതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/58&oldid=186100" എന്ന താളിൽനിന്ന് ശേഖരിച്ചത്