താൾ:CiXIV130 1874.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപ
ത്തിന്നു സമൎപ്പിക്കയും അരുതു. രോമ. ൬, ൧൨. ൫൩

൩. എന്റെ എല്ലാ കടത്തെയും വീട്ടേണം എന്നു ഞാൻ നി
ശ്ചയിച്ച നാൾ മുതൽ എനിക്കു ഉണ്ടായ കഷ്ടം എങ്ങിനെ വിവ
രിക്കേണ്ടു? വേദനപ്പെടുക വിശപ്പു സഹിക്ക ജനനദിവസത്തെ
ശപിക്ക ഓരോ ദുരാഗ്രഹങ്ങളെ അമൎക്ക അത്യാഗ്രഹമുള്ള വസ്തുക്ക
ളെ വൎജ്ജിക്ക ഇത്യാദി സ്വഭാവവിരോധമായ പ്രയാസങ്ങൾ കൂ
ടാതെ എനിക്കു ഇപ്പോൾ ജയം കിട്ടും എന്നു സംഭ്രമിക്കയും എന്തു
ചെയ്താലും സാഫല്യം വരികയില്ല എന്നു പരിതപിക്കയും പിന്നെ
യും ധൈൎയ്യം പൂണ്ടു സ്ഥിരമായിരിക്കയും ചെയ്തു കൊണ്ടു വേലി
ഇറക്കം എന്ന പോലെ ജീവനകാൎയ്യം കഴിഞ്ഞു പോന്നു.

ഒരു വലിയ കല്ലു ഉരുട്ടി കുന്നിൽനിന്നു താഴോട്ടു തള്ളുന്നതു എ
ളുപ്പം, ആ കല്ലിനെ ഉന്തി മേലോട്ടു കരേറ്റുന്നതു എത്ര പ്രയാസം?
അതുപോലെ തന്നെ കടം വാങ്ങൽ ഇളകിയാൽ താനേ ഉരുണ്ടു
രുണ്ടു പായും; കടം വീട്ടുന്നതൊ അയ്യൊ കഷ്ടം. ദുൎജ്ജനം എന്ന
നാമ വെറുതെ കിട്ടും, സജ്ജനം എന്ന പേർ ലഭിക്കേണ്ടതിന്നു
മഹാ പ്രയാസം. ദുരഭ്യാസം ലഘുതരം, അതിനെ ത്യജിക്കുന്നതു
വിഷമം; മൃഷ്ടാന്നഭോജനം ശീലിച്ചവൎക്കു വെറും ചോറും കറിയും
തിന്നുന്നതു പഞ്ചം. അത്യാശക്കു ഉൾപ്പെടുന്നതു എളുപ്പം, അതിൽ
നിന്നു ഒഴിഞ്ഞു പോകുന്നതു പ്രാണത്യാഗത്തിന്നു തുല്യം. ഇങ്ങി
നെ അധികം പറയുന്നതിനാൽ ഫലം എന്തു? കടം വാങ്ങുന്നതു
കിണറ്റിൽനിന്നു വെള്ളം കോരി നിലത്തു ഒഴിക്കുന്നതിന്നു സമം.
കടം വീട്ടുന്നതു ഒഴിച്ച വെള്ളത്തെ ഇങ്ങു എടുപ്പാൻ നോക്കുന്നതു
പോലെ തന്നെ. എന്നിട്ടും കടവിമോചനത്തിന്മേൽ ലാക്കു വെച്ച
തിനാൽ ഞാൻ ധൈൎയ്യം വിടാതെ പാൎത്തു. കടം മുറ്റും വീട്ടിയ
പ്രകാരം ഒരു ദിവസം രാത്രി സ്വപ്നം കണ്ടു സന്തോഷിച്ചു. പി
ന്നെ ഞാൻ എന്റെ കടക്കാരെ ചെന്നു കണ്ടു മാസാന്തരം പലിശ
മാത്രമല്ല, മുതലിന്റെ അല്പല്പം കൂട്ടിത്തരാം എന്നു പറഞ്ഞു പലിശ
അസാരം കുറക്കെണം എന്നു അപേക്ഷിച്ചതിന്നു അവർ സമ്മ
തിച്ചു. എന്നാറെ എങ്ങിനെ എങ്കിലും മുതൽ കൂട്ടി കൊള്ളേണം
എന്നു നിശ്ചയിച്ചു വളരെ സാഹസപ്പെട്ടു എല്ലാറ്റിലും ചെലവു
ചുരുക്കിത്തുടങ്ങി. മാസം ഒന്നിനു എനിക്കു ഇരുപതു ഉറുപ്പിക
യുള്ളതിൽനിന്നു നാലു ഉറുപ്പിക പലിശക്കും നാലു ഉറുപ്പിക മുത
ലിന്നും കൊടുത്തു ശേഷമുള്ളതിനെ കൊണ്ടു ചെലവു നടത്തിച്ചു.
എനിക്കും ഭാൎയ്യക്കും മൂന്നു കുട്ടികൾ്ക്കും ഊണും ഉടുപ്പും ആവശ്യം തന്നെ;

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/57&oldid=186099" എന്ന താളിൽനിന്ന് ശേഖരിച്ചത്