താൾ:CiXIV130 1874.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജഡഭാവം ദൈവത്തോടു ശത്രുത്വം ആകുന്നു.
രോമ. ൮, ൭. ൫൫

പുതിയ പുടവ ഒന്നും ഇല്ല, ഈ കീറിപ്പറിച്ചതു ഉടുത്തിട്ടു ഞാൻ
നടക്കുന്നതു എങ്ങിനെ? എങ്ങിനെ എങ്കിലും പെരുന്നാളിന്നു ഉടു
ക്കേണ്ടതിന്നു ഒരു വെളുത്ത പുടവ വാങ്ങിത്തന്നേ കഴിയൂ എന്നു
എന്നോടു വളരെ അപേക്ഷിച്ചു പറഞ്ഞു. എന്റെ ഭാൎയ ഇപ്ര
കാരം എന്നോടു ഇരന്നതു ഇതു ഒന്നാം പ്രാവശ്യം ആകകൊണ്ടു
എന്റെ മനസ്സ ഉരുകി ചഞ്ചലിപ്പാൻ തുടങ്ങി. അതെ അതെ
മറ്റെന്നാൾ ക്രിസ്തുവിന്റെ ജനനദിവസം തന്നെ, അതു ആ
ണ്ടിൽ ഒരു കുറി മാത്രമെയുള്ളു; അന്നും ജനുവരിക്കും കൂടെ ഭവന
ത്തിൽ ഒരു സന്തോഷം വേണ്ടതു തന്നെ, എന്നെ പോലെയുള്ള
ഉദ്യോഗസ്ഥന്മാരും മറ്റും അന്നു സന്തോഷിക്കയിൽ ഞാൻ മാത്രം
ദുഃഖിക്കുന്നതു എന്തു എന്നു വിചാരിച്ചു അങ്ങാടിക്ക ഇറങ്ങി ഭാൎയ്യ
പറഞ്ഞ പ്രകാരം അവൾ്ക്കും കുട്ടികൾ്ക്കും ഉടുപ്പും അപ്പത്തരങ്ങൾ ഉ
ണ്ടാക്കുന്ന സാധനങ്ങളും വാങ്ങി വീട്ടിൽ കൊണ്ടു വന്നു ക്രിസ്ത
മസ്സും ജനുവരിയും കോലാഹലത്തോടു കൊണ്ടാടി. അതുകൊണ്ടു
ആ മാസത്തിൽ കടക്കാൎക്കു ദൈന്യഭാവം കാട്ടി ക്ഷമ അപേക്ഷി
ക്കേണ്ടി വന്നു. കഷ്ടം, ഒരു മാസം പിഴച്ചതിനാൽ എനിക്കു പി
ന്നെയും വേവലാധി കുടുങ്ങി കണ്ടതൊക്കയും വാങ്ങുവാനുള്ള ആ
ശ രണ്ടാമതും ഇളകിയതല്ലാതെ നിശ്ചയിച്ച അവധി പ്രകാരം
കൊടുപ്പാനുള്ളതിനെ കൊടുപ്പാൻ മഹാ പ്രയാസമായി തീൎന്നു. ഇ
ങ്ങിനെ ഞാൻ ക്ലേശിച്ചു നഷ്ടം തിരിയുമ്പോൾ എന്റെ ഭാൎയ്യ എ
ന്നോടു: കൊച്ചു മറിയന്റെ അപ്പാ, നിങ്ങൾ്ക്കു മാത്രമെ കട
മുള്ളു? എനിക്കു നല്ല വസ്ത്രം ഒന്നു പോലും ഇല്ല, ഇത്ര അഴുക്കായ
തുണി ഉടുത്തിട്ട പെണ്ണുങ്ങളുടെ പ്രാൎത്ഥനക്കൂട്ടത്തിന്നു ഞാൻ എ
ങ്ങിനെ പോകേണ്ടു? മദാമ്മ നീരസഭാവം കാണിക്കും, ശേഷം പെ
ണ്ണുങ്ങൾ നല്ലപോലെ ഉടുത്തിട്ടു വരുന്നു ; അവരുടെ ഭൎത്താക്കന്മാ
ൎക്കു ഇത്ര കഷ്ടം കാണ്മാറില്ലല്ലൊ, നിങ്ങളുടെ ഭാൎയ്യ മാത്രം ഇപ്രകാ
രം ഉടുത്തു നടക്കുന്നതു നാട്ടിൽ ശ്രുതിപ്പെട്ടാൽ നിങ്ങൾ്ക്കു മാനക്കുറ
വു വരുന്നില്ലയൊ എന്നു പിറുപിറുത്തു പറഞ്ഞതു എനിക്കു സ
ഹിപ്പാൻ വഹിയാതെ ഞാൻ കോപിച്ചു രണ്ടു മൂന്നു കഠിന വാക്കു
പറഞ്ഞു. പിന്നെ ഞങ്ങൾ അഞ്ചാറു ദിവസം ഓർ അക്ഷരം പോ
ലും തമ്മിൽ മിണ്ടിയതുമില്ല.

ഏകദേശം ൬൦ ഉറുപ്പിക കടം വാക്കി ഉണ്ടായിരിക്കുമ്പോൾ ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/59&oldid=186101" എന്ന താളിൽനിന്ന് ശേഖരിച്ചത്